സുവിശേഷ പ്രവർത്തനത്തിൽ പുതിയ ഉൾകാഴ്ച പകർന്ന ബില്ലി ഗ്രഹാം അനുസ്മരണം

Voice Of Desert 3 months ago comments
സുവിശേഷ പ്രവർത്തനത്തിൽ പുതിയ ഉൾകാഴ്ച പകർന്ന ബില്ലി ഗ്രഹാം അനുസ്മരണം

തൃശൂർ: നൂറ്റാണ്ടിന്റെ സുവിശേഷകനായ ഡോ.ബില്ലി ഗ്രഹാമിനു കേരളത്തിന്റെ സ്നേഹവായ്പുകൾ  ചാർത്തി തൃശൂരിൽ അനുസ്മരണം നടന്നു.

ഗുഡ് ന്യൂസ് വാരിക സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിനു സമർപ്പണ വേദിയായി.

ഡോ. ബില്ലി ഗ്രഹാമിന്റെ പ്രവർത്തനവും ജീവിതവും  വിശ്വാസികളിൽ ആത്മചൈതന്യം പകർന്നു.ജനഹൃദയങ്ങളിൽ ആഴമേറിയ സമർപ്പണത്തിനും ദൈവ വേലയിൽ പുതിയ ദർശനം പകരുന്നതിനും കാരണമായി. മാർച്ച് 11ന് ഞായറാഴ്ച തൃശൂർ നെല്ലിക്കുന്ന് ഐ.പി.സി ഹാളിൽ നടന്ന സമ്മേളനത്തിൽ ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി..വി.മാത്യു അദ്ധ്യക്ഷനായിരുന്നു.ബില്ലി ഗ്രഹാം ഇവാൻജലി സ്റ്റിക് അസോസിയേഷൻ നാഷണൽ ഡയറക്ടർ ഡോ.സെബാസ്റ്റ്യൻ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി.കഴിഞ്ഞ ദിനങ്ങളിൽ നിത്യതയിൽ ചേർക്കപ്പെട്ട ആത്മീയ നേതാക്കളായ ഐ..പി.സി മുൻ ജനറൽ പ്രസിഡണ്ട് പാസ്റ്റർ ടി.എസ്.ഏബ്രഹാം, നോർത്തിന്ത്യയുടെ അപ്പോസ്തലനായ ഡോ.കെ.വി.പോൾ പിളള എന്നിവരെയും സമ്മേളനം അനുസ്മരിച്ചു.ഓൺലൈൻ ഗുഡ് ന്യൂസ് മാനേജിംഗ് എഡിറ്റർ ടി.എം മാത്യു ,  ചീഫ് ന്യൂസ് എഡിറ്റർ സജി മത്തായി കാതേട്ട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ. ബില്ലിഗ്രഹാമിന്റെ  പ്രവർത്തനങ്ങളുടെയും പിന്നിട്ട വഴികളും കോർത്തിണക്കിയ പവർ പോയിൻറ് പ്രസന്റേഷൻ വിക്ലിഫ് ഇന്ത്യ അസ്സോസിയേറ്റ് ഡയറക്ർ സാം കൊണ്ടാഴി അവതരിപ്പിച്ചു.വിവിധ സഭാ സംഘടന പ്രതിനിധികളായ പാസ്റ്റർമാരായ ജോസഫ് ജോർജ്, ഡാനിയേൽ ഐരൂർ,  സി.ജെ. സാമുവേൽ, കെ.ജെ.ഫിലിപ്പ്,  ഡോ.രാജൻ ബാബു, കെ.ആർ ജോസ്,  എന്നിവർ അനുസ്മരണങ്ങൾ പങ്കുവെച്ചു.ഗുഡ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി ചെവ്വൂക്കാരൻ സ്വാഗതവും പാസ്റ്റർ ബിജു ജോസഫ് തൃശൂർ നന്ദിയും പറഞ്ഞു.പാസ്റ്റർമാരായ ജോബി ജോർജ്, ബെൻ റോജർ എന്നിവർ ക്രമീകരണങ്ങൾ ഒരുക്കി.

 


 —

POST WRITTEN BY

173

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2018. All Rights Reserved. 272988 Website Designed and Developed by: CreaveLabs