കഷ്ടതയില്‍ തികഞ്ഞു വരുന്ന ദൈവകൃപ ബിനു തോമസ്‌ വടക്കുംചേരി

Voice Of Desert 10 years ago comments
കഷ്ടതയില്‍ തികഞ്ഞു വരുന്ന ദൈവകൃപ ബിനു തോമസ്‌  വടക്കുംചേരി

മനുഷ്യര്‍ പലരും പലതര കഷ്ടത സഹിക്കുന്നവരാണ് , ചിലര്‍ക്ക് രോഗമാകം ,ചിലര്‍ക്ക് സാമ്പത്തികമാകും ,അങ്ങനങ്ങനെ . മനുഷ്യന്റെ കഷ്ട്ടതയില്‍ ബന്ധുക്കളും , കുട്ടുകാരും  നിസഹാരകുമ്പോള്‍ കഷ്ട്ട്ടകാലത്ത് ഏറ്റവും തുണയായിരിക്കുന്ന ഒരു ദൈവം ഉണ്ട്. നാം അറിയുന്നതിനെക്കാള്‍ ഉപരി നമ്മെ അറിയുന്നവന്‍ , നമ്മുടെ പ്രയാസങ്ങള്‍  കാണുന്നവന്‍ , ആ ദൈവത്തില്‍ ആശ്രയംമുള്ളവര്‍ക്ക് കഷ്ട്ടത തരണം  ചെയുവാന്‍ കൃപ ലഭിക്കും. “ നിന്റെ ഭാരം യെഹോവയിങ്കലേക്ക് വെക്കുക അവനി ല്‍ തന്നെ  ആശ്രയിക്കുക അവന്‍ അത് നിര്‍വഹിക്കും . 

 

കര്‍ത്താവായ യേശു ക്രിസ്തു നമ്മോട്‍ പറയുന്നു “ ലോകത്തില്‍ നിങ്ങള്‍ക്ക്  കഷ്ട്ടം ഉണ്ട് എങ്കിലും  ധൈര്യപെടുവിന്‍ ,ഞാന്‍ ലോകത്തെ ജയിച്ചവന്‍ ആകുന്നു”. ഇങ്ങനെ ലോകത്തെ ജയിച്ചവന്‍ ഞാന്‍ ആകുന്നു എന്ന്‍ പറഞ്ഞ ഒരെഒരാള് ക്രിസ്തു  ആകയാല്‍  അവനിലുള്ള  ആശ്രയം നമ്മുടെ  കഷ്ട്ടതയെ അകറ്റുവാന്‍ സഹായകമാകും . കര്‍ത്താവിന്റെ  ശിഷ്യന്മാര്‍  എല്ലാവരും പ്രതികൂലങ്ങളിലുടെ  കടന്നുപോയവര്‍ ആണ്. കര്‍ത്താവിലുള്ള ആശ്രയമാണ് അവരെ ഓരോ ഘട്ടങ്ങളിലും  വിടുവിച്ചത്. അപ്പോസ്തലനായ പൌലോസിന്റെ  ജിവിതത്തില്‍  ഒന്നിനു പുറകെ ഓരോ പ്രതിക്കൂലങ്ങള്‍ വന്നിരുന്നു ,എന്നാല്‍ താന്‍ നേരിട്ട  കഷ്ട്ട്ടത, സങ്കടം , ഉപദ്രവം , പട്ടിണി നഗ്നത , ആപത്ത് , വാള് ഇവക്കൊന്നിനും  ക്രിസ്തുവിന്റെ സ്നേഹത്തില്‍  നിന്നും  തന്നെ  വേര്പിരിയിക്കുവാന്‍  ഉതകുന്നതായിരുന്നില്ല. നാം  കാഷ്ട്ടത എന്ന്‍ പറയാറുള്ള പലതും സങ്കടം, ഉപദ്രവം, പട്ടിണി , നഗ്നത, ആപത്ത് , വാള് എന്നിവയില്‍ ഒന്നായിരിക്കും എന്നാല്‍ പൊലോസിനെ സംബദ്ധിച് ഇതായിരുന്നില്ല  കഷ്ട്ടത.

 

ഇതൊന്നും അല്ലെങ്കില്‍ എന്തായിരുന്നു പൌലോസിന്റെ  കഷ്ട്ടത ?.

 

ലോകത്തിന്റെ പ്രലോഭനങ്ങളില്‍  അകപെടാത്ത കര്‍ത്താവിന്റെ കുരിശു ചുമക്കുക  എന്നതാണ് കഷ്ട്ടത. ഈ അശുദ്ധമായ ലോകത്തില്‍ പലവിധ പാപത്തിന്റെ പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍  അതിനെ അതിജീവിച്ചു വിശുദ്ധിയോടെ ജിവിതം  നയിക്കുമ്പോഴാണ് നാം ക്രിസ്തുവിന്റെ നല്ല ശിഷ്യരാകുന്നത്.  നമ്മുടെ കര്‍ത്താവ് ലോകത്തില്‍  ജയിച്ചത് ‘പാപത്തെ  ആണ്. നാം ഈ  അശുദ്ധമായ ലോകത്തില്‍  ആയിരിക്കുമ്പോള്‍  പാപത്തിന്റെ പ്രലോഭനങ്ങള്‍  കടന്നു  വന്നേക്കാം. അതുകൊണ്ടാണു കര്‍ത്താവ് പറയുന്നത് “ ലോകത്തില്‍ നിങ്ങള്‍ക്ക്  കഷ്ട്ടത ഉണ്ട്  എങ്കിലും  ധൈര്യപെടുവിന്‍, ഞാന്‍ ലോകത്തെ ജയിച്ചവന്‍ ആകുന്നു . ആത്മ മണ്ഡലത്തില്‍ ഏറ്റവും വലിയ  അത്ഭുതം എന്നത് ദൈവക്രിപയാണ്  കാരണം.  ‘അശുദ്ധമായയൊരു  വ്യക്തിയെ  ഈ  അശുദ്ധ ലോകത്തില്‍ നിന്നും  വലിച്ചെടുത്തു അവനെ വിശുദ്ധികരിച്ച്  വീണ്ടും ഈ അശുദ്ധ ലോകത്തില്‍  നിര്‍ത്തിക്കൊണ്ട്  അവനെ വിശുദ്ധനായി  അശുദ്ധ ലോകത്തില്‍  കാക്കുന്നതാണ്  ദൈവകൃപ

 

ദിനം തോറും രാപകല്‍  ശരിരത്തില്‍ ശൂലം  വഹിച്ച പൌലോസ് തലമുറകളെ അതിജിവിക്കുന്ന 14 പുസ്തകലാണു ലോക ചരിത്രത്തിനു  സംഭാവന നല്‍കിയത്. ബലഹീനതയില്‍  തികഞ്ഞു വരുന്ന ദൈവകൃപയുടെ  ശക്തി  അനുഭവിച്ചത് കൊണ്ട് നമ്മുടെ പോരായ്മകളെ  അതിജിവിച്ചു, നമ്മെ കൊണ്ട് വന്‍കാര്യങ്ങളെ  ചെയിപ്പിക്കുവാന്‍ കഴിവുള്ളതാണ്  ദൈവകൃപ.

“നാം നിക്കുന്ന ഈ ക്രിപയിലെക്ക് നമ്മുക്ക്  അവന്മുലം വിശാസത്താല്‍  പ്രവേശനം ലഭിച്ചിരിക്കുന്നു ; നാം  ദൈവതേജസിന്റെ പ്രത്യാശയില്‍ പ്രശംസിച്ചിരിക്കുന്നു. അതുതന്നെ അല്ല കഷ്ട്ടത സഹിഷ്‍ണതെയും,  സഹിഷ്‍ണത  സിദ്ധതെയും  സിദ്ധത  പ്രത്യാശയും  ഉളവാക്കുന്നു  എന്ന്‍  അറിഞ്ഞു  നാം  കഷ്ട്ടങ്ങളിലും  പ്രശംസിക്കുന്നു. (റോമര്‍  5:1-4)

 

നമ്മുടെ  ബലഹീനതകളെ  അതിജിവിക്കാന്‍  കഴിവുള്ള  ദൈവകൃപ അതായതു  നാം നില്‍ക്കുന്ന ഈ കൃപ മുറുകെ പിടിച്ചു  വിശുദ്ധിയോടെ ജീവിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ , കഷ്ട്ടതയില്‍  തികഞ്ഞുവന്ന  ദൈവിക സ്നേഹത്തിനായി നിറകണ്ണുകളോടെ  ഒരായിരം സ്തുതി സ്ത്രോത്രങ്ങള്‍  അര്‍പ്പിക്കുന്നു.

 

ക്രിസ്തുവില്‍ എളിയ  സഹോദരന്‍

ബിനു തോമസ്‌  വടക്കുംചേരി


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,279

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 477242 Website Designed and Developed by: CreaveLabs