തൃശൂർ: ഈ നൂറ്റാണ്ടിന്റെ സുവിശേഷകനായ ഡോ. ബില്ലിഗ്രഹാമിനെ അടുത്തറിയുവാനും താൻ ചെയ്ത സേവനങ്ങളെ പുതിയ തലമുറക്ക് പകരുവാനും മഹത്തായ പ്രവർത്തനങ്ങളെ ഓർക്കുന്നതിനുമായി മാർച്ച് 11ന് തൃശൂരിൽ ഡോ. ബില്ലി ഗ്രഹാം അനുസ്മരണ സമ്മേളനം നടക്കുന്നു.നെല്ലിക്കുന്ന് ഐ.പി.സിയിൽ വൈകിട്ട് 5 മണിക്കാണ് സമ്മേളനം.വിവിധ സഭാ നേതാക്കന്മാരും മാധ്യമപ്രർത്തകരും സുവിശേഷ പ്രവർത്തകരും പങ്കെടുക്കും.തൃശൂരിലെ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ ഗുഡ് ന്യൂസ് വാരികയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.ബില്ലി ഗ്രഹാം ഇവാൻജ ലിസ്റ്റിക് അസോസിയേഷൻ നാഷണൽ ഡയറക്ടർ ഡോ.സെബാസ്റ്റ്യൻ ജോസഫ് മുഖ്യാതിഥിയായിരിക്കും.ഇതോടൊപ്പം ഈയടുത്ത ദിവസങ്ങളിൽ നമ്മെ വിട്ടുപിരിഞ്ഞ ഐ.പി.സി. മുൻ ജന. പ്രസിഡണ്ട് പാസ്റ്റർ ടി.എസ്.ഏബ്രഹാം,വടക്കേയിന്ത്യയിലെ അപ്പാസ്തലനും ഗ്രെയ്സ് ബൈബിൾ കോളേജ് സ്ഥാപകനുമായ ഡോ.കെ.വി. പിള്ള എന്നിവരെയും സമ്മേളനത്തിൽ അനുസ്മരിക്കുമെന്ന് സമ്മേളനത്തിന്റെ ജനറൽ കോർഡിനേറ്റർ ടോണി ഡി ചെവ്വൂക്കാരൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:9447350038
ഡോ. ബില്ലി ഗ്രഹാം അനുസ്മരണ സമ്മേളനം മാർച്ച് 11ന് തൃശൂരിൽ
Voice Of Desert
6 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.