ഇഷ്ടാനിഷ്ടങ്ങള്‍ Yesudas Thomas

Voice Of Desert 10 years ago comments
ഇഷ്ടാനിഷ്ടങ്ങള്‍                               Yesudas Thomas

ഇഷ്ടങ്ങള്‍ ഏല്ലാവര്‍ക്കുമുണ്ട്, മനുഷ്യനുമുണ്ട്. മ്യഗങ്ങള്‍ക്കുമുണ്ട്.. അവരവരുടെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കുവാന്‍ല്പഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തിലുണ്ട്. ഇഷ്ടത്തിനനുസരിച്ചുള്ളല്പവസ്രñങ്ങള്‍ , കാറുകള്‍, വീടുകള്‍, ഭാര്യ, ഭര്‍ത്താവ്, കുട്ടുകാര്‍ എല്ലാം ഈ ലോകത്തിലുണ്ട്. നിങ്ങളുടെ ഇഷ്ട ദൈവം ആരാണ് എന്നൊരു ചോദ്യം കേരളത്തിലെല്പഅനേകം റ്റി.വി പ്രോഗ്രാമുകളിലും മറ്റും കേള്‍ക്കുന്ന വാചകമാണ്. അതിന്റെ അര്‍ത്ഥം മനുഷ്യന്റെല്പ ഇഷ്ടം പോലെ അവന് ദൈവത്തെ തെരഞ്ഞെടുക്കാം. കാരണം മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള (ദൈവത്തിന്റെ സ്വന്തം നാടാണ്)ല്പനമ്മുടെ നാട്.
എന്നാല്‍ നാം ഇഷ്ടപ്പെടാത്ത, അല്ലെങ്കില്‍ല്പനാംല്പഇഷ്ടപ്പെടുവാന്‍ല്പആഗ്രഹിക്കാത്ത ഒന്നിനെയും നാം തിരഞ്ഞെടുക്കാറില്ല. ഉദാഹരണത്തിന് നമ്മോട് ശത്രുത മനോഭാവം വച്ചു പുലര്‍ത്തുന്നവരോട് അല്ലെങ്കില്‍ നമ്മളോട് ദോഷമായി പെരുമാറുന്നവരോട് ഒരിക്കലും ഇഷ്ടം കൂടുവാന്‍ നാം ആഗ്രഹിക്കാറില്ല എന്നുള്ളതാണ് വാസ്തവം

എന്നാല്‍ നാം ദോഷികളായിരിക്കുമ്പോള്‍ തന്നെ, ശത്രുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെല്പസര്‍വ്വശകñനായ ദൈവം തന്റെല്പഓമന പുത്രനായ യേശു ക്രിസñുവില്‍ കൂടെ നമ്മെ ഇഷ്ടപ്പെടുവാന്‍ ഇടയായി. ആ ഇഷ്ടത്താല്‍ല്പനമ്മെ ഓരോരുത്തരേയും ഓമനപേര്‍ ചൊല്ലി വിളിച്ചു. ദൈവത്തിന്റെ ഇഷ്ടജനമായില്പതെരഞ്ഞെടുത്തവരായ നാമാണ് ദൈവമക്കള്‍ എന്നുല്പവിളിക്കപ്പെടുന്നത്. ''തന്റെല്പഏക ജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യ ജിവന്‍ല്പപ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു..'' ( യോഹന്നന്‍ 3:16)

 

മനുഷ്യരുടെ ഇഷ്ടത്തിനനുസരിച്ചു രൂപപ്പെടുത്തി വെയ്ക്കാവുന്ന ഒരു സാധനമല്ല അഖിലാണ്ഡത്തിന്റെ സ്യഷ്ടിതാവായ ദൈവം.ല്പഒരു മകന് തന്റെ അപ്പന്‍ എതാണന്ന് അറിയില്ലെങ്കില്‍ വഴിയില്‍ കാണുന്നവരില്‍ കാണാന്‍ല്പകൊള്ളാവുന്ന ഒരാളെ തന്റെ അപ്പനാണെന്നു പറഞ്ഞു ആരും സ്വീകരിക്കാറില്ല.ല്പഅങ്ങനെയുള്ളവര്‍ല്പയഥാര്‍ഥല്പഅപ്പനാരാണെന്നു കണ്ടു പിടിക്കാന്‍ ശ്രമിക്കും.ല്പഇന്നു ലോകത്തില്‍ അനേകരും തങ്ങളെ സ്യഷ്ടിച്ച ദൈവമാരാണെന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കാതെല്പസ്വന്തമായി മനുഷ്യകര വിരുതിനാല്‍ നിര്‍മ്മിക്കപ്പെട്ടതിനെല്പവീട്ടില്‍ ഒരു നല്ല സ്ഥാനംല്പകൊടുത്ത് ദൈവമേ ദൈവമേല്പഎന്നു വിളിച്ച് അതിനെ ആരാധിക്കുന്നതായില്പകാണാം.

 

ഈ യേശുവിനെ വിശ്വസിച്ച് ദൈവമകനായിത്തീര്‍ന്നവന് ഇപ്പോള്‍ ഒരു ഉറപ്പുണ്ട്, ആരാണ് തന്റെ സ്യഷ്ടിതാവെന്ന്. അതു കൊണ്ടു ജീവിതത്തിന്റെ ഏതു സാഹചര്യത്തിലുംല്പസമയഭേദമെന്യേ ഓടിച്ചെന്ന് പിതാവിനോടു സംസാരിക്കാം. കാരണം ദൈവവചനം പറയുന്നു. ''അപ്പനു മക്കളോടു കരുണല്പതോന്നുന്നതു പോലെല്പയഹോവയ്ക്ക്ല്പതന്റെ ഭകñന്മാരോടു കരുണ തോന്നുന്നു.'' (സങ്കീ:103:13)

ഹിന്ദുദേശം മുതല്‍ കൂശ് വരെ 127ല്പസംസ്ഥാനം വാണിരുന്ന അഹശ്വരേശ് രാജാവിന്റെല്പഭാര്യയായ വസ്ഥി രാജ്ഞി രാജാവിന്റെ ഇഷട്ത്തിനനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ല്പരാജാവ് കോപിച്ച് രാജ്ഞി സ്ഥാനത്തു നിന്നും വസ്ഥിയെ മാറ്റി. എന്നാല്‍ ആ സ്ഥാനത്തേക്കു തെരഞ്ഞടുക്കപ്പെട്ട അനേക0 യുവതികളുടെ കൂട്ടത്തില്‍ല്പഒരു അനാഥ പെണ്‍കുട്ടി ഉണ്ടായിരുന്നു; എസ്‌ഥേര്‍.  തെരഞ്ഞെടുക്കപ്പെട്ടവരെല്പഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത് രാജാവിന്റെ അ:ന്തപുര പാലകനായ ഹേഗായിയുടെ മേല്‍നോട്ടത്തിലാണ്. ഈ അ:ന്തപുരത്തില്‍ല്പഎത്തിച്ചേര്‍ന്നിരിക്കുന്ന യുവതികള്‍ നേരത്തെ ജിവിച്ചു പോന്ന രീതീയില്‍ ഇനി സ്വന്ത ഇഷ്ട പ്രകാരം ജീവിക്കുവാന്‍ അനുവാദമില്ല.ല്പകാരണം രാജാവിന്റെ സന്നിധിയില്‍ നില്‍ക്കേണ്ട ദിവസത്തിനായി ഒരുക്കിയെടുക്കുന്ന ശുദ്ധീകരണ പ്രക്രിയാണ് ഈ അ:ന്തപുരത്തില്‍. അങ്ങനെ ഹേഗായിക്ക് കിഴ്‌പ്പെട്ടിരുന്ന് താന്‍ കൊടുത്തതു മാത്രമായില്പരാജ സന്നിധിയിലേയ്ക്കു പോയ എസ്‌ഥേറിനെ രാജാവിനു ഇഷ്ടമായി, രാജ്ഞിയുടെ കിരിടമണിഞ്ഞു വാഴുവാന്‍ ജീവിതത്തില്‍ ഭാഗ്യം ലഭിച്ചു.

അര്‍ഹതയില്ലാത്ത സ്ഥാനത്തുല്പദൈവത്താല്‍ തെരഞ്ഞെടുത്തു, അ:ന്തപുരമാകുന്ന ദൈവസഭയ്ക്കകത്തേയ്ക്കു വിളിച്ചു ചേര്‍ക്കപ്പെട്ടവരാണ് ദൈവജനം. സാധാരണയായി വിവാഹ വേളകളില്‍ വായിച്ചു കേള്‍ക്കുന്ന സങ്കീര്‍ത്തനത്തിലെ ഒരു വാചകമാണ് ''അല്ലയോ കുമാരി കേള്‍ക്ക, നോക്കുക, ചെവി ചായ്ക്ക. സ്വജനത്തേയും നിന്റെ പിത്യ ഭവനത്തേയും മറക്ക. അപ്പോള്‍ രാജാവ് നിന്റെ സൗന്ദര്യത്തെല്പ ആഗ്രഹിക്കും.'' ഇനിയും അപ്പനും അമ്മയും മറ്റു പാരമ്പര്യക്കാരുംല്പപറയുന്നതനുസരിച്ചു ജീവിച്ചാല്‍ല്പരാജാവിന് നിന്നെ ഇഷ്ടപ്പെടുവാന്‍ ബുദ്ധിമുട്ടുണ്ടാകും. പൗലോസ് പറയുന്നു ''ഞാന്‍ല്പക്രിസñു എന്ന ഏക പുരുഷന്ല്പനിങ്ങളെല്പനിര്‍മല കന്യകയായി എല്‍പിപ്പാന്‍ വിവാഹ നിശ്ചയംചെയിതിരിക്കുന്നു . (2കൊരി:11:2)ല്പ

അവനെക്കുറിച്ച് വര്‍ണ്ണിക്കുന്നതില്‍ ശൂലേമിക്ക് യാതൊരു മടിയുമില്ല. അവളോടു ചോദിക്കുക നിന്റെ പ്രീയന് മറ്റുള്ളവരില്‍ നിന്നും എന്താ പ്രത്യേകത? അവള്‍ പറയും ''എന്റെ പ്രീയന്‍ വെണ്മയും ചുവപ്പും ഉള്ളവന്‍, പതിനായിരം പേരില്‍ അതിശ്രഷ്ഠന്‍ തന്നെ ... (ഉത്തമഗീതം:5:10)

 

വേദപുസñകം പറയുന്നു: നിങ്ങള്‍ ഈ ലോകത്തിനു അനുരൂപമാകരുത്. ലോകത്തെയും ലോകത്തിലുള്ളതിനെയും ഇഷപ്പെടരുത്. കണ്ണിന് ഇമ്പമായുള്ളത്, മോഹമുണര്‍ത്തുന്ന ഒരുപാട് കാര്യങ്ങള്‍ല്പഈ ലോകമാംല്പകമ്പോളത്തില്‍ ലഭിക്കും. അതെല്ലാം നമ്മുടെ ജീവിതത്തിലേക്കു കടന്നു വരാതെ നമ്മെ തന്നെല്പസൂക്ഷിക്കാം. സ്വന്തല്പഇഷ്ടങ്ങള്‍ മാറ്റിവെച്ച് ദൈവേഷട്ം ചെയñു വാഗ്ദത്തം പ്രാപിക്കാന്‍ സര്‍വ്വക്യപാലുവായ ദൈവം നമ്മെ എല്ലാവരേയും സഹായിക്കുമാറാകട്ടെല്പ !

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,489

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 471641 Website Designed and Developed by: CreaveLabs