അനുസ്മരണം;ഡോ പോൾപിള്ള- പെന്തക്കോസ്ത് യൂത്ത് കൗൺസിൽ

Voice Of Desert 6 years ago comments
അനുസ്മരണം;ഡോ പോൾപിള്ള- പെന്തക്കോസ്ത് യൂത്ത് കൗൺസിൽ

 ക്രൈസ്തവ ലോകത്തെ പ്രമുഖ വേദാദ്ധ്യപകനും സുവിശേഷകനുമായ ഡോ പോൾ പിള്ളയുടെ വേർപാടിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ദുഃഖം രേഖപ്പെടുത്തുകയും വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം പൂർണ്ണമായി ആശ്വസിപ്പിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതിലുപരി തേജസിന്റ പൊൻപുലരിയിൽ അദ്ദേഹത്തെ വീണ്ടും കാണാമെന്ന ദൈവജനത്തിന്റെ സമ്പൂർണ്ണ പ്രത്യാശയും ഈ സന്ദർഭത്തിൽ പങ്കുവെക്കുന്നു.

തലസ്ഥാന നഗരിയായ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന  ഡോ. പിള്ള പെന്തക്കോസ്തുകാർക്കെന്നല്ല മറിച്ച് ക്രൈസ്തവ സമൂഹത്തിന് ആകമാനം ഒരു അഭിമാനമായിരുന്നു എന്ന് പറയുന്നതിൽ  സംശയമില്ല.അതിന്റെ ഉദാത്തമായ തെളിവാണ് ഹരിയാനയിലെ ഗ്രേസ് ബൈബിൾ കോളെജിനെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത്  ഇന്ന് ലോകത്ത് എവിടെ ചെന്നാലും കേൾക്കാൻ കഴിയുന്നത്. ഇന്ന് വടക്കേന്ത്യയിലും കേരളത്തിലും മാത്രമല്ല പകരം ലോക രാജ്യങ്ങളിലെല്ലാം ഇവിടെ പഠിച്ചിറങ്ങിയ സുവിശേഷകരുണ്ട്. പ്രമുഖ സുവിശേഷ പ്രസ്ഥാനമായ ഇന്ത്യാ ഇൻലാൻഡ് മിഷൻ സ്ഥാപകനായ ഡോ. കെ. വി പോൾ പിള്ള അഭിഭാഷകവൃത്തി ഉപേക്ഷിച്ച് പൂർണ്ണ സമയ സുവിശേഷ പ്രവർത്തനത്തിനായി സമർപ്പിച്ചത് ഒരു ചെറിയ പ്രാർത്ഥനാ കട്ടായ്മയിലായിരുന്നു.

ഒട്ടെറെ വടക്കേന്ത്യൻ മിഷണറിമാർക്ക് മാർഗ്ഗദർശിയായിരുന്ന ഡോ. പിള്ളയുടെ വിയോഗം നികത്താനാകാത്ത ഒരു വിടവാണ്. എങ്കിലും അദ്ദേഹം ജന്മം നൽകിയ പ്രസ്ഥാനവും ബൈബിൾ സെമിനാരിയും അനേകർക്ക് അനുഗ്രഹവും ഉപരി ദൈവനാമ മഹത്വത്തിന് കാരണവും ആകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.(പിവൈസി സംസ്ഥാന കമ്മിറ്റി)

 


എഡിറ്റര്‍ —

POST WRITTEN BY
എഡിറ്റര്‍

2,259

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 452204 Website Designed and Developed by: CreaveLabs