ഡൽഹി: ഗ്രെയ്സ് ബൈബിൾ സ്ക്കൂൾ സ്ഥാപകൻ ഡോ.പോൾ പിള്ള ( 85 ) തിങ്കൾഇന്ന്( 05.02.18) രാത്രി 9.30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴാഴ്ച രാവിലെ നടക്കും. ഡോ. പോൾ പിള്ള 1932ൽ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ഒരു ഹൈന്ദവ ഭവനത്തിൽ ജനിച്ചു. തിരുവനന്തപുരം യൂണി. കോള്ളേജിൽ ബിരുദവും1967-ൽ നിയമബിരുദവും നേടി ആൻഡമാൻ നിക്കോബർ ദീപിൽ നിയമവകുപ്പിൽ ദ്യോഗസ്ഥനായിരുന്നു. അവിടെ വച്ചുണ്ടായ കഠിനമായ ഉദരരോഗം സൗഖ്യമായതിനെ തുടർന്ന് ക്രിസ്തുവിന്റെസാക്ഷിയായി. പിന്നീട് ഭാരതസുവിശേഷികരണത്തെക്കുറിച്ച് ദർശനം പ്രാപിക്കുകയും ഉദ്യോഗം രാജിവെച്ച് ചെന്നൈയിലെ ഹിന്ദുസ്ഥാൻ ബൈബിൾ സ്ക്കൂളിലും അമേരിക്കയിലെ റ്റാൽ ബോട്ട്തിയോളജിക്കൽ സെമിനാരിയിലും പഠിച്ചു.
1964-ൽ ഇന്ത്യയിലേക്ക് മടങ്ങി ഇന്ത്യാ ഇൻലാൻറ് മിഷന് തുടക്കമിട്ടു. ഡൽഹി ബൈബിൾ ചർച്ചിന്റെ ആരംഭവും ഇക്കാലത്ത് നടന്നു.1974-ൽ ഹരിയാനയിലെ ഗഡ്ഗാവിനടുത്ത് പ്രശസ്തമായ ഗ്രേസ് ബൈബിൾ കോളജ് ആരംഭിച്ചു. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഒട്ടേറെ യുവാക്കൾ ഇവിടെ ബൈബിൾ പഠനം അഭ്യസിച്ചിട്ടുണ്ട്. (www.onlinegoodnews.com)