ഡാലസ്: വടക്കേ അമേരിക്കയിലെ ചര്‍ച്ച് ഓഫ്ഗോഡ് വിശ്വാസസമൂഹത്തിന്റെ കുടുംബസംഗമമായ നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് 23-ാമത് കോണ്‍ഫറന്‍സിന്റെ (NACOG) രജിസ്ട്രേഷന് കിക്കോഫ് യോഗം ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാമന്ദിരത്തില്‍ വെച്ച് നടന്നു.
നാഷണല്‍ പ്രസിഡന്റ് റവ.ജെയിംസ് റിച്ചാര്‍ഡിന്റെ അധ്യക്ഷതയില്‍ ആരഭിച്ച സമ്മേളനത്തില്‍ ആതിഥേയ നഗരമയ ഒക്ലഹോമ സംസ്ഥാനത്തിന്റെ പ്രതിനിധി പാസ്റ്റര്‍ ജോര്‍ജ്ജ് സാംകുട്ടി സ്വാഗതപ്രസംഗം നടത്തി. ബ്രദര്‍ തോമസ് ജോര്‍ജ്ജ് (ഡാലസ്) പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.
ജൂലൈ 19 മുതല്‍ 22 വരെ ഒക്ലഹോമയില്‍ വെച്ച് നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന്റെ പ്രമോഷണല്‍ മീറ്റിംഗുകളുടെ ആരംഭമായി നടത്തിയ യോഗത്തില്‍ നാഷണല്‍ ലോക്കല്‍ ഭരവാഹികള്‍ പങ്കെടുത്തു.
കോണ്‍ഫറന്‍സിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെകുറിച്ചുള്ള വിശദീകരണങ്ങള്‍ നാഷണല്‍ സെക്രട്ടറി ബ്രദര്‍ വിജു തോമസും, നാഷണല്‍ ട്രഷറര്‍ ബ്രദര്‍ ഡേവിഡ് കുരുവിളയും, ലോക്കല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡേവിഡ് റിച്ചാര്‍ഡും സദസ്സിനു നല്കി.
കോണ്‍ഫറന്‍സിന്റെ ആദ്യരജിസ്ട്രേഷന്‍ പാസ്റ്റര്‍ ജോര്‍ജ് സാംകുട്ടിയില്നിന്നു നാഷണല്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി. നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ലാലി സാംകുട്ടി, സിസ്റ്റര്‍ മറിയാമ്മ ഇട്ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഒക്ലഹോമ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോബി മാത്യുവിന്റെ നേതൃത്വത്തില്‍ വോയ്സ് ഓഫ് ഗോസ്പല്‍ ടീമിന്റേയും, ബ്രദര്‍ ഡെന്നീസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്വയറിന്റേയും ഗാനശുശ്രൂഷയും നടന്നു.
ലോക്കല്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ജോസ് ഏബ്രഹാം നന്ദി രേഖപ്പെടുത്തി. മനോഹരമായ ഷെറാട്ടണ്‍ മിഡ് വെസ്റ്റ് സിറ്റി ഹോട്ടലും, റീഡ് കോണ്‍ഫറന്‍സ് സെന്ററുമാണു ജൂലൈയില്‍ നടക്കുന്ന സമ്മേളനത്തിനു വേദിയാകുന്നത്.(നിബു വെള്ളവന്താനം)