എറണാകുളം: ഗുഡ് ന്യൂസ് വീക്കിലിയുടെ പുതിയ സംരംഭമായ ഓൺലൈൻ ഗുഡ് ന്യൂസിന്റെ സമർപ്പണ ശുശ്രൂഷ ജനുവരി ഒന്നിന് പാസ്റ്റർ സണ്ണി അലക്സാണ്ടർ പ്രാർത്ഥിച്ച് സമർപ്പിച്ചു. ഗുഡ് ന്യൂസ് മാനേജിംഗ് എഡിറ്റർ ബ്രദർ തോമസ് വടക്കേക്കുറ്റിന്റെ ഭവനത്തിൽ നടന്ന സമ്മേളനത്തിൽ ചീഫ് എഡിറ്റർ ബ്രദർ സി.വി.മാത്യു അദ്ധ്യക്ഷനായിരുന്നു. ഓൺലൈൻ മാനേജിംഗ് എഡിറ്റർ ബ്രദർ ടി.എം മാത്യു ആമുഖ പ്രസംഗം നടത്തി. ഓൺലൈൻ ന്യൂസ് എഡിറ്റർ സജി മത്തായി കാതേട്ട് പ്രവർത്തന വിവരണം നടത്തി.മാധ്യമ പുരസ്കാരം നേടിയ സി.വി.മാത്യു, തോമസ് വടക്കേക്കുറ്റ് എന്നിവരെ അഭിനന്ദിച്ചു. ഡോ. ജോർജ്ജ് ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ പ്രമുഖരായ സി.വി.ഡാനിയേൽ, പി.ടി.തോമസ്,, ബഞ്ചമിൻ തോമസ്, സി.ടി.തോമസ് എന്നിവർ ആശംസകളറിയിച്ചു. ഓൺലൈൻ ഡയറക്ടർ ഇൻ അഡ്മിനിസട്രേ്ട്രറ്റർ സിസ്റ്റർ ജെസി ഷാജൻ നന്ദി പറഞ്ഞു.ജനുവരി മാസം അവസാനത്തോടെ ഒട്ടേറെ ന്യൂസ് വിഭവങ്ങളുമായി ഓൺലൈൻ ഗുസ് ന്യൂസ് വായനക്കാരിലെത്തും.
ഓൺ ലൈൻ ഗുഡ് ന്യൂസ് പ്രാർത്ഥിച്ച് സമർപ്പിച്ചു.
Voice Of Desert
6 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.