ഏഷ്യയിലെ ഏറ്റവും വലിയ പെന്തെകോസ്തു സംഗമത്തിന് കുമ്പനാടൊരുങ്ങുന്നു.

Voice Of Desert 6 years ago comments
ഏഷ്യയിലെ ഏറ്റവും വലിയ പെന്തെകോസ്തു സംഗമത്തിന് കുമ്പനാടൊരുങ്ങുന്നു.

ലോകമെമ്പാടുമുള്ള വിശ്വാസികൾ ആവേശത്തോടെ പങ്കെടുക്കുന്ന ഐ.പി.സിയുടെ 94-മത്തെ  കണ്‍വന്‍ഷനു തിരശീലയുയരുവാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. 2018 ജനുവരി 14 മുതല്‍ 21 വരെ നടക്കുന്ന കൺവൻഷനു വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി ഡിസംബർ 19 ന് കുമ്പനാട്ട് നടന്ന പത്ര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ, ജനറൽ ട്രഷറാൽ ബ്രദർ സജി പോൾ, പബ്ളിസിറ്റി കൺവീനർ ബ്രദർ എം.വി ഫിലിപ്പ് എന്നിവർ അറിയിച്ചു.

1925 ല്‍ റാന്നിയില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ പിന്നീട് കുമ്പനാട് ഹെബ്രോന്‍പുരത്തേയ്ക്ക് മാറുകയായിരുന്നു. കുമ്പനാട് കണ്‍വന്‍ഷന്‍ എന്ന പേരില്‍ ഇത് ചരിത്രത്തിന്റെ ഭാഗമായി. ഭാരതത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് പ്രസ്ഥാനമായ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ എന്നതിലുപരി വിവിധ പെന്തക്കോസ്ത് സഭാ വിഭാഗങ്ങളിലുമുള്ള വിശ്വാസികളുടെയും ദൈവവചന സ്‌നേഹികളായ മലങ്കരയിലെ ക്രിസ്തീയ വിശ്വാസികളുടെയും സംഗമമായ കുമ്പനാട് കണ്‍വന്‍ഷന്‍ 2018 ജനുവരി 14 ന് ഞായറാഴ്ച വൈകിട്ട് 6ന് ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.സി.ജോൺ അദ്ധ്യക്ഷനായിരിക്കും.

' പരിശുദ്ധാത്മാവിന്റെയും ശക്തിയുടെയും അഭിഷകം 'എന്ന  ചിന്താവിഷയത്തെ അടിസ്ഥാനമാക്കി അഭിഷിക്തന്മാരായ ദൈവദാസന്മാര്‍ ദൈവവചനം പ്രഘോഷിക്കും. ദിവസവും രാവിലെ 5ന് മദ്ധ്യസ്ഥപ്രാര്‍ത്ഥനയും വൈകിട്ട് 6ന് സുവിശേഷയോഗവും നടക്കും. 16 ചൊവ്വ രാവിലെ 10 ന് ഹെബ്രോന്‍ ബൈബിള്‍ കോളേജ് പി.ജി ഗ്രാഡുവേഷന്‍. 18 വ്യാഴം ഉച്ചയ്ക്ക് 2 ന് സോദരീസമാജം വാര്‍ഷിക സമ്മേളനം, 19 വെള്ളി ഉച്ചയ്ക്ക് 2ന് ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഗ്ലോബൽ മീറ്റും മാധ്യമ പുരസ്കാര വിതരണവും പന്തലിൽ മിഷണറി മീറ്റിംഗ്, 20 ന് ശനി രാവിലെ 8ന് സ്‌നാന ശുശ്രൂഷ ഉച്ചയ്ക്ക് 2ന് പി.വൈ.പി.എ,സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനം ,4 മണിക്ക് എൻ.ആർ.ഐ മീറ്റിംഗ് എന്നിവയാണ് പ്രധാന യോഗങ്ങള്‍.

ജനുവരി 21 ഞായര്‍ രാവിലെ എട്ടിന് നടക്കുന്ന സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കണ്‍വന്‍ഷന്‍ പര്യവസാനിക്കും.

കണ്‍വന്‍ഷന്റെ അനുഗ്രഹത്തിന് വേണ്ടി ജനുവരി 7 മുതല്‍ 13 വരെ കുമ്പനാട് കണ്‍വന്‍ഷന്‍ പന്തലില്‍ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗങ്ങളും നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വിത്സന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.സി.ജോണ്‍, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് പിലിപ്പ്, ട്രഷറാര്‍ ബ്രദര്‍ സജി പോള്‍ എന്നിവര്‍ എക്‌സിക്യൂട്ടീവായി ഐ.പി.സിയ്ക്ക് ശക്തമായ നേതൃത്വം നല്‍കുന്നു.   

കൺവൻഷന്റെ മറ്റു പ്രത്യേകതകൾ:

1.ചെലവ് കുറഞ്ഞ രീതിയിൽ മെച്ചമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.

ആഡംബരം, അനാവശ്യ ചെലവകൾ, എല്ലാത്തിലും കർശന നിയന്ത്രണമുണ്ടാവും.

പുറത്ത് ഒരിടത്തും അക്കോമഡേഷൻ സഭയുടെ ഉത്തരവാദിത്വത്തിൽ ചെയ്യുന്നതല്ല.

2. എക്കോ ഫ്രണ്ട്ലി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നല്കും. അധികൃതരുമായി ആലോചിച്ച് മാലിന്യ പ്രശ്നവും, കൺവൻഷൻ സ്ഥലത്തെയും മറ്റുമുള്ള ശുചീകരണം സൂഷ്മമായി നിരീക്ഷിക്കും.

3. അതിഥി പ്രസംഗ ഉണ്ടായിരിക്കുകയില്ല.

ഐ.പി.സിയിലെ ശുശ്രൂഷകന്മാർക്ക് പ്രാധാന്യം നല്കും.

4. മീഡിയ& പ്രസ് ഗാലറി ഉണ്ടായിരിക്കും.

5.ഭക്ഷണക്രമീകരണത്തിലും വിതരണത്തിലും ശക്തമായ മോണിറ്ററിംഗ് ഉണ്ടായിരിക്കും.

6. പാർക്കിംഗ് സൗകര്യം കഴിഞ്ഞ വർഷത്തെക്കാളും മെച്ചപ്പെടുത്തും.

7. സ്റ്റേജിൽ അനാവശ്യക്കാർ കയറുന്നതും ഇരിക്കുന്നതും നിരീക്ഷിക്കും.

8. ഐ.പി.സി യുടെ ചരിത്രത്തിലിടം നേടിയ ഐ.പി.സി.യിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്ത് കാരുടെയും സംഗമമായ IPC Global meet നടക്കും. ഡോ.ഡി. ബാബുപോൾ മുഖ്യാതിഥിയായിരിക്കും.


സജി മത്തായി  —

POST WRITTEN BY
സജി മത്തായി

2,496

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470657 Website Designed and Developed by: CreaveLabs