ഐ.പി.സി–മാധ്യമ വിചാരണ

Voice Of Desert 3 years ago comments
ഐ.പി.സി–മാധ്യമ വിചാരണ

ഐ.പി.സി–മാധ്യമപ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും  പ്രഥമ സമ്മേളനം

 

*മാധ്യമങ്ങള്‍ സഭയുടെ വളര്‍ച്ചക്ക് .

* സഭയോടുള്ള എഴുത്തുകാരുടെ സമീപനം വിപരീതമോ,വ്യക്തിപരമായ ആക്രമണമോ ആകരുത്.
*സഭാ നേതൃത്വം പ്രത്യേക സാഹചര്യങ്ങളി
ല്‍    വിശദീകരണം നല്‍കും .
*ക്രിയാത്മകമായ വിമര്‍ശനം നേതൃത്വം സ്വാഗതം ചെയ്യും

*ഉപദേശ പരമായ വിഷയങ്ങളി ല്‍ സഭ പ്രതികരിക്കണം   -മീഡിയ

*കവലയില്‍ നിന്നു തര്‍ക്കിക്കാനില്ല; അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിശദീകരണം നല്‍കും –നേതൃത്വം.
*നേത്രുത്വവും മീഡിയയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാ ണ്; പരസ്പര ധാരണയോടെ ഒന്നിച്ചു പ്രവര്‍ത്തിക്കണം

*എഴുത്തുകാരും ആദരിക്കപെടണം;ഒറ്റപെട്ട വിവാദ-വിമര്‍ശനങ്ങളുടെ പേരി ല്‍ ഒറ്റപെടുത്തരുത്.

* ഐക്യതയോടെ സഭ-സമൂഹ നന്മയ്ക്കായി ഒന്നിച്ചുള്ള പ്രവര്‍ ത്തനങ്ങല്‍ക്കായി ആലോചന സമിതി .

*ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാ ന്‍ ഐ പി സി മീഡിയ ഗ്ലോബല്‍ മീറ്റ്‌ ജനുവരിയില്‍

* മാധ്യമ പ്രവര്‍ത്തകനായ സജി മത്തായി കാതെട്ടു    കണ്‍  വീനറായി ചര്‍ച്ചക്ക് നേതൃത്വം നല്‍കി .

പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും സഭാ നേത്രുത്വസമിതിയുടെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8-നു കോട്ടയത്ത് നടന്ന പ്രഥമ മാധ്യമ- ചര്‍ച്ചയുടെ  പ്രസക്ത ഭാഗങ്ങള്‍ :

 

പാസ്റ്റര്‍ കെ.സി.തോമസ്‌

“മഹത്തായ സഭ-കുടുംബത്തിന്റെ നന്മയ്ക്കായി ഒറ്റകെട്ടായി മാധ്യമങ്ങള്‍ നിലകൊള്ളണം.സെക്കുല ര്‍ പത്രം പോലെ സ്പിരിച്വല്‍  പത്രങ്ങളാകരുത്.എന്തും എഴുതാന്‍ പാടില്ല .ദോഷം ചെയ്യാതെ നീതിക്കായി നില്‍ക്കണം.മുറിപ്പെടുത്തരുത് .സെക്കുലര്‍ പത്രം പോലെ അസൂയ പോരുകളോ,രഹസ്യ അജണ്ടകളോ ഇല്ലാതെ ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കണം .ദൈവ രാജ്യ വ്യാപ്തിയും ,ദൈവ മഹത്വവും ആയിരിക്കേണം ലക്‌ഷ്യം .സമര്‍ത്ഥനായ എഴുത്തുകാരന്‍   കര്‍ത്താവിനു മഹത്വം കൊടുക്കുന്നവനായിരിക്കണം ; ദൈവ നിയോഗമാണതു”

പാസ്റ്റര്‍ കെ .സി. ജോ ണ്‍

എഴുതുക എന്നത് ദൈവ കല്പ്പനയാണ്. 3500 വര്‍ഷം മുന്‍പ് മോശയോട് ദൈവം പറഞ്ഞു:കല്പ്ലകയി ല്‍ എഴുതുക.ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാട് പുസ്തകത്തില്‍ ദൈവം യോഹന്നനോടെ പറഞ്ഞു :എഴുതുക .എഴുത്തിന്റെ ഉദ്ദേശ്യം എന്താണോ അത് മനസിലാക്കി എഴുത്തുകാരന്‍ എഴുതണം.സംശയ വിചാരങ്ങളെ വിധിക്കരുത് ഉഹാപോഹങ്ങള്‍  വെച്ച് കൊണ്ട് ഒരിക്കലും എഴുതരുത് .ഉയര്‍ന്ന ചിന്തയിലൂടെ ഉന്നത മനോഭാവത്തോടെ എഴുതണം .മിക്ക ചെറുപ്പക്കാരെയും, എഴുത്തി ല്‍ പ്രോത്സാഹിപ്പിച്ചതും പരിശീലിപ്പിച്ചതും ഗുഡ് ന്യൂസ്‌ ആണ്.ന്യൂസ്‌ വാല്യൂ അല്ല ഉദ്ദേശമാണ് ദൈവം കണക്കാക്കുന്നത് .വായനക്കാരെ കിട്ടുക എന്ന ലക്‌ഷ്യം വെച്ച് എന്തും എഴുതി പ്രസിദ്ധീകരിക്കരുത്.

പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങള്‍ പോലെ വിസര്‍ജ്ജനം വലിച്ചെറിയുന്ന എഴുത്തുകാര്‍ ആകരുത് .ഒരിക്കല്‍ മാര്‍ത്തോമ സഭയുടെ ജനറ ല്‍  ബോഡി കോടതി സ്റ്റേ ചെയ്തു .ഇത് നിങ്ങള്‍ ആരെങ്കിലും അറിഞ്ഞോ ?ഇല്ല .കാരണം അവര്‍ക്ക് ഇങ്ങനെ  യുള്ള പത്രങ്ങ ള്‍  ഇല്ല .സഭയ്ക്കെതിരെ വാര്‍ത്ത അവ ര്‍  എഴുതില്ല .സഭയ്ക്ക് അനുകൂലമായ വിധി വന്നു .ഇതൊന്നും  പുറത്ത് വന്നില്ല

ആളുകളെ അപമാനിക്കുവാനും താഴ്ത്തികെട്ടുവാനും എഴുതുന്നത്‌ ദൈവീക ഉദ്ദേശ്യമല്ല.ലഭിച്ച ഭാഷയും കഴിവും ദൈവം തന്നതാണ് എന്ന ചിന്ത എഴുത്തുകാരന് വേണം.ആ കഴിവ് സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗിക്കണം .പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാന്‍ സഭയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ  തിരുത്തുവാനും ,അങ്ങനെയുള്ളവര്‍ക്കെതിരെ നിലകൊള്ളുവാനും സര്‍ഗ പ്രതിഭയുള്ളവ ര്‍ എഴുനേല്‍ക്കണം  .സഭയാകുന്ന വള്ളത്തെ മുക്കി താഴ്ത്തുവാന്‍ ശ്രമിച്ചാല്‍ ,അവരും മുങ്ങിചാകുമെന്ന യാതാര്‍ത്ഥ്യം മറക്കരുത്.

വായനക്കാര്‍ക്ക് നല്ല ആശയങ്ങ ള്‍  കൊടുക്കാന്‍ എഴുത്തുകാര്‍ക്ക് കഴിയണം .എവിടെ,എന്ത് പറയണം എന്ന് ചിന്തിച്ചു എഴുതണം .തിന്മ വിതക്കുന്നവന്‍ തിന്മ കൊയ്യും .

വ്യക്തിപരമായ ആരോപണങ്ങള്‍ ഒരിക്കലും പത്രത്തിലൂടെ  എഴുതി പ്രചരിപ്പിക്കുകരുത്.അങ്ങനെ ഉള്ള ആരോപങ്ങള്‍  വ്യക്തമായി എഴുതി തന്നാ ല്‍  സഭാ കൌണ്‍സിലില്‍ ചര്‍ച്ച ചെയ്തു തക്കതായ പരിഹാരം ഉണ്ടാക്കുന്നതാണ് .സംഘടിതമായി ഈ കൂട്ടായ്മ വളരണം.എഴുത്ത് കാരുടെ ഒരു “ഗ്ലോബ ല്‍ മീറ്റ്‌ ‘കുമ്പനാട് ജെനറ ല്‍ കണവന്‍ഷനി ല്‍  ചേരുന്നതിനായി ക്രമീകരങ്ങള്‍ ചെയ്യും .

നമ്മുടെ ദൈവം കുംബനാടിന്റെ ദൈവമല്ല;സര്‍വശക്തനും സര്‍വ വ്യാപിയുമാണ് .നമ്മള്‍ ഒന്നായി നിന്നു ജയിക്കുവാനുള്ളവരാണ് .സ്വയം പരാജയപ്പെടരുത് .ഏറ്റവും നല്ല സുഭാവാര്‍ത്ത യാണ് ക്രിസ്തു .ലോകമെമ്പാടും ആ നല്ല സുഭ വാര്‍ത്ത അറിയട്ടെ .

സി .വി മാത്യൂ

ഐ പി സി യുടെ ചരിത്രത്തില്‍ ,ഒരു പക്ഷെ ആദ്യമായി ആയിരിക്കണം ഇങ്ങനെമാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും ഒത്തു ചേരുന്നത് .പാറയില്‍ കൊത്തിയ അക്ഷരങ്ങ ള്‍ പോലെ എഴുത്തുകാ ര്‍ എഴുതുതണം.പാറയില്‍ കൊത്തിയത് ഒരിക്കലും മാഞ്ഞു പോകുകയില്ല.സഭയുടെ വളര്‍ച്ചക്ക് പത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട് .നേതൃത്വത്തെ തിരുത്താന്‍ പത്രങ്ങള്‍ക്കു ഉത്തരവാദിത്വമുണ്ട് .എന്നാല്‍ ക്രിയാത്മ വിമര്‍ശനമാണ് വേണ്ടത്.ഏതു രചനയും വ്യക്തി ഹത്യയ്ക്കോ സഭയ്ക്ക് ദോഷമോ ആകരുത് .മറ്റു സഭകളിലെ എഴുത്തുകാര്‍ക്ക് വളരുവാന്‍ ഐ പി സി യുമായി ബന്ധപ്പെട്ട പ്രസിദ്ധീകണങ്ങളക്ക് ഇടയായിട്ടുണ്ട് .ആശയങ്ങള്‍ കഠിനനമായിരിക്കാം .എന്നാല്‍ മയമുള്ള ഭാഷ ഉപയോഗിക്കണം .വിമര്‍ശനം ആകാം അത് സഭയുടെ നന്മയ്ക്കായി ആയിരിക്കണം .സഭ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം .പത്രങ്ങള്‍ക്കു അര്‍ഹമായ പ്രാധാന്യം സഭ നേതാക്കന്മാര്‍ കൊടുക്കണം .

സാംകുട്ടി ചാക്കോ

എഴുത്തിനു വളെരെ പ്രാധാന്യം കൊടുത്തിട്ടുള്ള പ്രസ്ഥാനമാണ് ഐ പി സി .സഭയുടെ ഉപദേശങ്ങള്‍ വേര് പിടിച്ചതും എഴുതി  പ്രസിദ്ധീകരിച്ചതുകൊണ്ടാണ്.സഭയുടെ വളര്‍ച്ചക്ക് സര്‍ഗാത്മകമായ നല്ലൊരു ചുവടു വെപ്പാണിത് .ലോകം മുഴുവനും തിന്മയുടെ ശക്തി വിജയിക്കുന്നു .എന്നാല്‍ ആത്യന്തികമായി വിജയം നന്മയ്ക്ക് മാത്രമാണ് .

തൂലിക പടവാള്‍ ആക്കി  നാം മുന്നെരണം.മീഡിയ വളര്‍ന്നു.ആര്‍ക്കും എന്തും എഴുതാം എന്ന നിലക്ക് കാര്യങ്ങള്‍ മാറി .ഓരോ വായനക്കാരനും എഴുത്ത് കാരനും എഡിറ്റേഴ്സ് ആകണം .മൂല്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുമ്പോള്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം .വചനാടിസ്ഥാനത്തി ല്‍   ഉപദേശത്തിന്റെ നൂലിഴകീറി വ്യക്തമായ ഉത്തരം നല്കാന്‍ ആളില്ല.ഉപദേശത്തെ തെളിയിക്കുവാന്‍ പിതാക്കന്മാരെ പോലെ സഭയെ നയിക്കുന്നവര്‍ ആര്‍ജവം കാണിക്കണം.എഴുത്ത്നായി ജീവിതം ഉഴിഞ്ഞു വെച്ചവരെ സഭ ഒരു വാക്ക് കൊണ്ട് പോലും പ്രോത്സാഹിപ്പിച്ചിട്ടില്ല .എഴുതിയത് രണ്ടാമത് എഴുതുവാനാകില്ല .പ്രസംഗകന് പല വേദിയി ല്‍ ഒരു പ്രസംഗം പ്രസംഗിക്കാം .എഴുത്തുകാരന്‍ അറിയുന്ന “വസ്തുത”യുടെ “നിജ സ്ഥിതി” “സൂക്ഷമായി പരിശോധിക്കണം” .

ജോയ് താനവേലില്‍

സഭാ  പ്രസ്ഥാനത്തെ നശിപ്പിക്കുവാ ന്‍ ആഗ്രഹിക്കുന്ന ചില ചിദ്ര  ശക്തികള്‍പോലെ   മീഡിയക ള്‍ ആകരുത് .ഐ പി സി ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങ ള്‍ എന്താണ് എന്ന് ഒരുമിച്ചു ചര്‍ച്ചചെയ്തു  പരിഹാരം കാണണം .സഭ-വളര്‍ച്ചയ്ക്ക് മാധ്യമ പ്രവര്‍ത്തകരും നേതൃത്വവും ഒത്തൊരുമിച്ചു മതി ല്‍ കെട്ടായി നില്‍ക്കണം

ഷിബു നെടുവേലി ല്‍      

വാദിക്കും പ്രതിക്കും പരാതിഎഴുതുന്ന പോലീസ് സ്റ്റേഷനു മുന്‍പി ല്‍ ഇരിക്കുന്ന പരാതി എഴുത്തുകാരനെ പോലെ നിങ്ങ ള്‍ ആകരുത് .”അവനൊരു പണി കൊടുക്ക്‌” എന്ന് പറഞ്ഞു അഞ്ഞൂറ് ഡോളര്‍ തന്നാല്‍  അത് വാങ്ങരുത് .പത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കണം .നല്ലത് എഴുതുക .സ്നേഹത്തോടെ ഐക്യതയോടെ നമുക്ക് പ്രവര്‍ത്തിക്കാം

അച്ചന്‍ കുഞ്ഞു ഇലന്തൂ  ര്‍

പത്രങ്ങളും നേതൃത്വവും തമ്മില്‍ പരസ്പര ധാരണ വേണം.പത്രക്കരോടെ അടുക്കാന്‍ ഭയപ്പെടുന്ന ആളാണ് ഞാന്‍ .ആരോടും മത്സരമില്ല,വിരോധമില്ല .അന്യോന്യം പേടിച്ചും പകച്ചും ചായകുടിച്ചും നമ്മുടെ സൌഹൃദങ്ങള്‍ കഷ്ടിച്ച് നിലനിന്നു പോകുകയാണ് .ഇത് ചരിത്രത്തിലെ ഒരു ശാപമാണ് .കോട്ടയം യോഗത്തോടെ ഈ ശാപം മുറി യുമെന്നാണ് എന്റെ വിശ്വാസം. എന്തായാലും സഭ പത്രക്കാരെ തിരിച്ചറിഞ്ഞു .നേതൃത്വവും പത്രക്കാരും തമ്മി ല്‍ ഒരു പാലം വേണം .ഇന്നത്തെ കൂട്ടായ്മ  ഒരു ചരിത്ര സംഭവമാണ്.നാം ഒരുമിച്ചു നില്കേണം ,നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ ലോകത്തോടെ വിളിച്ചു പറയരുത് .

ഫിന്നി പി മാത്യു

മൂന്ന് പതിറ്റാണ്ടുകള്‍ക്ക്  മുന്‍പാണ്‌ പെന്ത കൊസ്തു മാധ്യമങ്ങ ള്‍  സജീവമായത് .ഒരിക്കല്‍ പാസ്റ്റര്‍ കെ സി ജോണ്‍ പറഞ്ഞത് പോലെ ;”തറവാടിന്റെ മൂല കഴുക്കോല്‍ പൊളിക്കുന്നത് നോക്കി നില്‍ക്കാനാവില്ല” .നിസംഗതയോടെ നോക്കി നില്ക്കനാവാതെ പ്രതികരിക്കുമ്പോഴും വചനം വിട്ടുള്ള പ്രതികരണത്തിനായി ശ്രമിച്ചിട്ടില്ല .ഈ കൂട്ടായ്മ ഏറ്റവും അനുയോജ്യമായുള്ളത് തന്നെ .

വിജോയ് സ്കറിയ

ഐ പി സി എന്നത്,സംഘടന നേതൃത്വം അല്ല ;ബഹുസ്വരതയാണ് .ബഹുസ്വരതയിലും ഒരു ഏകത്വം ഉണ്ട്

എഴുത്തുകാര്‍ സഭയുടെ അഭിവാജ്യ ഘടക മാണെന്ന് സഭ -നേതൃത്വത്തിന് തോന്നിയ ദിവസമാണിത് .ഐ പി സി യുടെ അഭിവൃദ്ധിക്ക് എഴുത്തുകാര്‍ അനിവാര്യമാണ്. വിമര്‍ശനങ്ങ ള്‍ ആവശ്യമാണ് .നല്ലത് സ്വീകരിക്കുക .വിമര്‍ശകരെ ശത്രുക്കളായി സഭ കാണരുത് വിമര്‍ശനങ്ങളെ സ്നേഹത്തോടെ ഉള്‍കൊള്ളണം. സ്വയം നവീകരിക്കപ്പെടെണം.ഇതൊരു കൂട്ടായ്മയായി നില നില്‍ക്കേണം .സംഘടനയായി മാറ്റുന്നതിനോടെ താല്പര്യമില്ല .

പാസ്റ്റര്‍ രാജു ആനിക്കാട്

സമീപ കാലത്തായി വ്യക്തികളെ തേജോ വധം ചെയ്യുന്ന എഴുത്തുകള്‍ വളരെ കുറഞ്ഞു എന്നാണ് എന്റെ നിരീക്ഷണം .സഭ അഭിമുഖീകരിക്കുന്ന ഉപദേശ പരമായ വിഷയങ്ങള്‍ക്ക്‌ ശരിയായ വിശദീകരണം നല്‍കുവാ ന്‍ ദൈവ ശാസ്ത്ര വിഷയങ്ങളി ല്‍ പ്രാ വീണ്യ മുള്ളവര്‍ രംഗത്ത്  വരണം .ഉപദേഷവിഷയങ്ങ്ളി ല്‍ നിലപാട് വ്യക്തമാക്കാ ന്‍ കുടുംബത്തിലുള്ളവര്‍ക്ക് കഴിഞ്ഞില്ലാ  എങ്കി ല്‍ വഴിയെ പോകുന്നവ ര്‍ വീട്ടി ല്‍ കയറി കുടുംബക്കാര ന്‍ ചമയും .എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഈ കൂട്ടായ്മ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് .

ജോളി അടിമത്ര

ഐ പി സി യില്‍ നിന്നും എന്നിക്ക് ലഭിച്ച ആത്മീക അടിത്തറ ആധുനിക ദുരുപദെശങ്ങളെ തിരിച്ചറിയാ ന്‍ എന്നെ സഹായിച്ചു .നമ്മുടെ തലമുറയെ നിത്യതയിലേക്ക് നയിക്കുക എന്നതായിരിക്കേണം നമ്മുടെ ലക്‌ഷ്യം. നാം കൂട്ടായി ആ ദൌത്യം ഏറ്റെടുത്തു പ്രവര്‍ത്തിക്കണം .ആരെങ്കിലും കല്ലെറിയട്ടെ .അതെ കുറിച്ച് ആവലാതി പെടെണ്ട .കല്ലുകള്‍ എറിയുമ്പോള്‍ തകര്‍ന്നു പോകുന്നതല്ല സഭ .എഴുതിയാ ല്‍ ഒരു സഭ തകരില്ല .ഇതൊരു ഭയം മാത്രമാണ് .ഒരുമിച്ചു ഉപവസിച്ചു സഭയ്ക്കായി പ്രാര്‍ഥിക്കണം

ടോണി ഡി. ചൊവ്വൂക്കാര ന്‍

അന്യോന്യം പരിചയപ്പെടാനും ആശയങ്ങള്‍ പങ്കിടുവാനും ചര്‍ച്ച ചെയ്യുവാനും ഇങ്ങനെ ഒരു വേദി ഒരുക്കിയതില്‍ വളെരെ സന്തോഷമുണ്ട് .ദൈവ നാമ മഹത്വത്തിനായി നമുക്ക് ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കാം .

സജി മത്തായി കാതേട്ട് ചര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്നു 

 

(റിപ്പോര്‍ട്ട് : ടോണി ഡി.ചൊവ്വൂക്കാര ന്‍ , കെ.ബി ഐസക്ക് . )

 

 

 

ഐ.പി.സി- മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഗമം

 മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഗ്ലോബൽ മീറ്റ് ജനുവരിയിൽ കുമ്പനാട്ട്

കോട്ടയം :സീയോൻ ടാബർ നാക്കിളിൽ ഡിസംബർ 8 ന് നടന്ന മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കേരള -സമ്മേളനം

പാസ്റ്റർ  ഐ.പി.സി. ജനറൽ സെക്രട്ടറി കെ.സി.ജോൺ ഉദ്ഘാടനം ചെയ്തു.ഐ.പി.സി

സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് അദ്ധ്യഷനായിരുന്നു. ഗുഡ് ന്യൂസ് വാരിക ചീഫ് എഡിറ്റർ സി.വി.മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഹാലേലൂയാ ചീഫ് എഡിറ്റർ

സാം കുട്ടി ചാക്കോ നിലമ്പൂർ പ്രമേയം അവതരിപ്പിച്ചു.

ഐ.പി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു പൂവക്കാല, ഐ.പി.സി സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി.ഏബ്രഹാം, സംസ്ഥാന ട്രഷറാർ ജോയി താനുവേലിൽ, ഗുഡ് ന്യൂസ് ഓൺ ലൈൻ മാനേജിംഗ് എഡിറ്റർ

ടി.എം മാത്യു, മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, സങ്കീർത്തനം മാസിക ചീഫ് എഡിറ്റർ  വിജോയ് സ്കറിയ, ജാലകം എഡിറ്റർ പാസ്റ്റർ രാജു ആനിക്കാട്,  സ്വർഗീയ ധ്വനി ചീഫ് എഡിറ്റർ   ഫിന്നി പി മാത്യു, മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ ടോണി ഡി ചെവ്വൂക്കാരൻ, പാസ്റ്റർ വി.പി.ഫിലിപ്പ് ,പാസ്റ്റർ വർഗീസ് മത്തായി, ജോളി അടിമത്ര ,ഡോ. കുഞ്ഞപ്പൻ സി.വർഗീസ് എന്നിവർ പ്രസംഗിച്ചു.

പവർ വിഷൻ ചാനൽ CEO ബ്രദർ സജി പോൾ,

സീയോൻ കാഹളംചെയർമാൻ പാസ്റ്റർ ഏബ്രഹാം ജോർജ്, സീയോൻ കാഹളം ചീഫ് എഡിറ്റർ ബ്രദർ സുധി കല്ലുങ്കൽ, കാഹളം ടി.വി. CEO ഷെറിൻ കാഹളം , വോയ്സ്ഓഫ്‌ ഡിസേർട്ട് ഓൺലൈൻ ചീഫ് എഡിറ്റർ കെ.ബി.ഐസക് തുടങ്ങി ഒട്ടേറെ മാധ്യമ പ്രവർത്തകരും എഴുത്തുകാരും സന്നിഹിതരായിരുന്നു.

മാധ്യമ പ്രവർത്തകനും ഗുഡ് ന്യൂസ് ഓൺലൈൻ ന്യൂസ് എഡിറ്ററുമായ സജി മത്തായി കാതേട്ട് സ്വാഗത വും സുഭാഷിതം ചീഫ് എഡിറ്റർ പാസ്റ്റർ സി.പി.മോനായി നന്ദിയും പറഞ്ഞു.

ഐ.പി.സി.സിയുടെ അംഗങ്ങളായ ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സമ്മേളനം ജനുവരിയിൽ കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് നടക്കുമെന്ന് ഐ.പി.സി.ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. കെ.സി.ജോൺ പ്രസ്താവിച്ചു.

ഇതിനായി  ആറംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

 

Global Meet Committee Team :Patron- 

 Pr.K C John ( IPC Gen.Secretary)

Chairman-Br.C V Mathew

Convenor- Br.Saji Mathai Kathettu

Members : Pr. Samkutty Chacko Nilambur,

Pr.Achankunju Elanthur,

Pr.Raju Anikkad,

Br. Finny P Mathew

 

 

 


എഡിറ്റര്‍ —

POST WRITTEN BY
എഡിറ്റര്‍

2,864

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2021. All Rights Reserved. 302735 Website Designed and Developed by: CreaveLabs