ഐ.പി.സി.മലബാർ മേഖല കൺവൻഷനു സമാപ്തി

Voice Of Desert 6 years ago comments
ഐ.പി.സി.മലബാർ മേഖല കൺവൻഷനു സമാപ്തി

*മലബാറിലെ എല്ലാ കുടുംബങ്ങളിലും കുടുംബ പ്രാർത്ഥനയ്ക്ക് പ്രാധാന്യം നല്കണമെന്ന് ആഹ്വാനം

* മലബാറിൽ 100 സ്ഥലങ്ങളിൽ പുതിയ പ്രവർത്തനത്തിനു പദ്ധതി

* മലബാറിലെ 12 സുവിശേഷകർക്ക്  ഇരുചക്രവാഹനം

 

നിലമ്പൂർ: ഇരുളിന്റെ ശക്തികൾക്കെതിരെ നമ്മുടെ മക്കളെ നന്മയിലേക്ക് നയിക്കാൻ വിശ്വാസികൾ ജാഗരൂഗരാകണമെന്ന ആഹ്വാനത്തോടെ ഐ..പി.സി മലബാർ മേഖല കൺവൻഷനു സമാപ്തി.

മലബാറിലെ എല്ലാ വിശ്വാസി കുടുംബങ്ങളിലും രാവിലേയും വൈകിട്ടും കുടുംബ പ്രാർത്ഥന നിർബന്ധമാക്കണമെന്നും ദൈവവചന പ0നത്തിന് കുടുംബങ്ങളിൽ പ്രാധാന്യം നല്കണമെന്നും കൺവൻഷൻ ആഹ്വാനം ചെയ്തു.

പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടന്ന കൺവൻഷൻ

നവംബർ 15ന് മേഖലാ രക്ഷാധികാരി പാസ്റ്റർ വി.ജെ ജോർജ് ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അദ്ധ്യക്ഷനായിരുന്നു.

പാസ്റ്റർമാരായ ഷിബു നെടുവേലിൽ,  കെ.എം ജോർജ്, വിൽസൺ ജോസഫ്, രാജു പൂ വക്കാല, അനീഷ് കാവാലം, ശമുവേൽ ജോൺ, സ്റ്റാൻലി ഡാനിയേൽ, ഫിലിപ്പ് പി.തോമസ്, വർഗീസ് ഏബഹാം എന്നിവർ പ്രസംഗിച്ചു.

സോദരിമാരുടെ സമ്മേളനത്തിൽ പാസ്റ്റർ തോമസ് തോമസ് അദ്ധ്യക്ഷനായിരുന്നു. സിസ്റ്റർ സൂസൻ തോമസ്   പ്രസംഗിച്ചു.  സണ്ടേസ്ക്കൂൾ യുവജന  സമ്മേളനത്തിൽ   പി.വൈ.പി.എ മേഖല പ്രസിഡണ്ട് സാം കൊണ്ടാഴി അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ വി.പി.ഫിലിപ്പ്  പ്രസംഗിച്ചു.

മേഖലാ സെക്രട്ടറി

പാസ്റ്റർ ബിജോയ് കുര്യാക്കോസ്, പാസ്റ്റർമാരായ മാത്യു തോമസ്, കെ.സി. ഉമ്മൻ, സാം ഡാനിയേൽ, സന്തോഷ് മാത്യു, മോനി ചെന്നിത്തല എന്നിവർ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷന്മാരായിരുന്നു.

 

പാസ്റ്റർമാരായ ജിമ്മി കുര്യാക്കോസ്, ജോസ് വർഗീസ്, വി.ടി. അന്ത്രയോസ് ,  ഷിബു ഫിലിപ്പ്, എം.ജെ. മത്തായി., ജോർജ് എൻ.ഏബ്രഹാം, ജയിംസ് അലക്സാണ്ടർ, ചാക്കോ ദേവസ്യാ ,കെ .സി .സക്കറിയ,സാബു മത്തായി, ബാബു മഞ്ചേരി തുടങ്ങിയവർ പകൽ യോഗങ്ങളിൽ പ്രസംഗിച്ചു.

നവംബർ 19 ന് ഞായാഴ്ച സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടന്നു.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ

മലബാറിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പാസ്റ്റർ ജോൺ ജോർജ് നിർവ്വഹിച്ചു.

വാഹനമില്ലാത്ത 12 സുവിശേഷ പ്രവർത്തകർക്ക് ബൈക്ക് നല്കുന്നതിന്റെ ആദ്യഘട്ടം തെരെഞ്ഞെടുക്കപ്പെട്ട     അഞ്ച് സുവിശേഷ പ്രവർത്തകർക്കുള്ള ബൈക്ക് വിതരണവും നടന്നു. മലബാറിലെ 100 സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിൽ 15 പുതിയ പ്രവർത്തകർക്കു മാസം തോറുമുള്ള സഹായ വിതരണോദ്ഘാടനവും നടന്നു. പാസ്റ്റർ മാത്യൂസ് ചാക്കോ, സിനോജ് ജോർജ്, കെ.എസ്.യു നേതാവ് വി.എസ് ജോയി, ടോണി ഡി ചെവ്വൂക്കാരൻ എന്നിവർ ആശംസളറിയിച്ചു.

ശാലേം വോയ്സ് പത്തനാപുരം ഗാനശുശ്രൂഷയ്ക്ക് നേതൃത്യം നല്കി.

കൺവൻഷൻ ഭാരവാഹികളായ പാസ്റ്റർ ജെയിംസ് ഏബ്രഹാം, ജോർജ് തോമസ് വടക്കുഞ്ചേരി, ജയിംസ് വർക്കി നിലമ്പൂർ, സജി മത്തായി കാതേട്ട്, പാസ്റ്റർ ബിജു വർഗീസ് തുടങ്ങിയവർ നേതൃത്യം നല്കി.

 

 


സജി മത്തായി  —

POST WRITTEN BY
സജി മത്തായി

2,369

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470549 Website Designed and Developed by: CreaveLabs