ഡിസംബർ 5 മുതൽ 10 വരെ കോട്ടയം നെഹ്രു സ്റ്റേഡിയത്ത് വിപുലമായ സജ്ജീകരണം. പാസ്റ്റർ രവി മണിയും റവ. അനിസൻ സാമുവേലും മുഖ്യ പ്രസംഗകർ
കോട്ടയം: ഐ.പി.സി കേരള സ്റ്റേറ്റ് കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 5 ചൊവ്വ വൈകിട്ട് 6.30ന് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ രവി മണി, റവ.അനിസൻ സാമുവേൽ എന്നിവരാണ് അതിഥി പ്രസംഗകർ. പകൽ നടക്കുന്ന പവ്വർ കോൺഫറൻസിലും ഇവരാണ് മുഖ്യ പ്രസംഗകർ.
പാസ്റ്റർമാരായ ജേക്കബ് ജോൺ, കെ.സി.ജോൺ, രാജു പൂവക്കാല, ഷിബു നെടുവേലിൽ, സി.സി.ഏബ്രഹാം, വിൽസൺ ജോസഫ്, കെ.എം ജോസഫ്, തോമസ് ഫിലിപ്പ്, സാം ജോർജ്, ഫിലിപ്പ് പി.തോമസ്, ബാബു ചെറിയാൻ, സണ്ണി കുര്യൻ, വർഗീസ് ഏബ്രഹാം, കെ.ജെ തോമസ്, ബി.മോനച്ചൻ എന്നിവരും പ്രസംഗിക്കും. നവംബർ 5 ബുധനാഴ്ച മുതൽ ശനിവരെ
എല്ലാ ദിവസവും പകൽ പവർ കോൺഫറൻസ്, വെള്ളി ഉച്ചകഴിഞ്ഞ് സോദരി സമ്മേളനം, ശനിയാഴ്ച ഉച്ചകഴിഞ്ഞ് പി.വൈ.പി.എ, സണ്ടേസ്കൂൾ സമ്മേളനം, ഐ.പി.സിയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും സമ്മേളനം, ഞായറാഴ്ച രാവിലെ 8.30 മുതൽ സംയുക്ത ആരാധനയും കർതൃ മേശയും നടക്കും.
സംസ്ഥാന കൺവൻഷൻ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.
ഡോ. ബ്ലസ്സൻ മേമന സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
സംസ്ഥാന ഭാരവാഹികളായ ബ്രദർ ജോയി താനുവേലിൽ, മോനി കരിക്കം, സജി പോൾ തുടങ്ങിയവർ നേതൃത്വം നല്കും.