നിലമ്പൂർ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കേരളാ സംസ്ഥാന ശുശ്രൂഷക സമ്മേളനത്തിനു അനുഗ്രഹ സമാപ്തി. 2017 നവംബർ 14 ,15 തിയതികളിൽ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം ചെയ്തു. മലബാർ മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അദ്ധ്യക്ഷനായിരുന്നു.സഭാ വളർച്ച എന്ന ചിന്താവിഷയത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി വിഷയാവതരണം നടത്തി.റവ.രവി മണി മുഖ്യ പ്രസംഗകനായിരുന്നു.പാസ്റ്റർമാരായ രാജു പൂവക്കാല, സി.സി.ഏബ്രഹാം, ജോയി താനുവേലിൽ, മാത്യു തോമസ്, കെ.സി ഉമ്മൻ, ബിജോയ് കുര്യാക്കോസ്, തുടങ്ങിയവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു.കൗൺസിൽ അംഗങ്ങളായ സജി മത്തായി കാതേട്ട്, വി.സി.മാത്യു, വി.എസ് ചാക്കോ, സാംകുട്ടി കോഴാമല, ചാക്കോ ദേവസ്യ ,ജോർജ് തോമസ് വടക്കുഞ്ചേരി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.മലബാറിലെ 30 സെന്ററുകളിൽ നിന്നായി 420 ശുശ്രൂഷകന്മാർ പങ്കെടുത്തു.