ഐ.പി.സി.മലബാർ മേഖല മിഷൻ : ഡോ. ജോയി എബ്രഹാമും ഡോ. വിൽസൺ വർക്കിയും ചുമതലയേറ്റു.

Voice Of Desert 7 years ago comments
ഐ.പി.സി.മലബാർ മേഖല മിഷൻ : ഡോ. ജോയി എബ്രഹാമും ഡോ. വിൽസൺ വർക്കിയും ചുമതലയേറ്റു.

നിലമ്പൂർ: ഐ.പി.സി. മലബാർ മേഖലയുടെ മിഷൻ ഡയറക്ടർമാരായി ഡോ. ജോയി ഏബ്രഹാമും ഡോ.വിൽസൺ വർക്കിയും ചുമതലയേറ്റു.

 

മലബാറിൽ 34 സെൻററുകളിലായി 534 സഭകളാണ് ഐ.പി സിക്ക് ഉള്ളത്.ഇതിൽ 238 സഭകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. യാതൊരു വിധ സാമ്പത്തികസഹായങ്ങളൊന്നുമില്ലാതെ നൂറ്റമ്പത് സഭകൾ പ്രവർത്തിക്കുന്നു .34 പഞ്ചായത്തുകളിൽ പെന്തെക്കോസ്തു കൂട്ടായ്മകളൊന്നും ഇല്ല. നിലവിൽമലബാറിൽ ചില സെന്റെറുകളെ സഹായിക്കുന്നത് ഹൂസ്റ്റൺ, ഡാളസ്, കുവൈറ്റ്, മറ്റു വ്യക്തിപരമായ സഹായങ്ങളുമാണ് ലഭിക്കുന്നത്.

മലബാറിലെസുവിശേഷ മുന്നേറ്റത്തിനായി മറ്റു മിഷൻ ഡയറക്ടർമാരെയും നിയമിക്കുന്നതിനായിമലബാർ മേഖല തീരുമാനിച്ചതായി മേഖല സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ്പറഞ്ഞു. ഈ വർഷംപുതിയതായി ആരംഭിക്കുന്ന 50 പ്രവർത്തനമേഖലകൾക്ക്ഇരുവരും നേതൃത്വം നല്കും.

തൃശുർ സ്വദേശിയായ ഡോ. ജോയി ഏബ്രഹാം മികച്ച വേദ അദ്ധ്യാപകനും പ്രസംഗകനും സംഘാടകനുമാണ്.അമേരിക്കയിലെഒർലാൻറോ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്ററായ ഡോ. ജോയ് എബ്രഹാംപിസിനാക്ക് നാഷണൽകൺവീനർ, ഐ.പി.സി.നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ്റീജിയൻ പ്രസിഡണ്ട്,പി.വൈ.പി.എ  കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

മലപ്പുറം സ്വദേശിയായ ഡോ. വിൽസൺ വർക്കി വിവിധ സെമിനാരികളിൽ വേദ അദ്ധ്യാപകനാണ്. കോട്ടയം ഐ.പി.സി നെമിനാരിയിൽ അക്കാദമിക് ഡീനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ന്യൂയോർക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ സീനിയർ പാസ്റ്ററായി പ്രവർത്തിക്കുന്നു.

ഡോ.വിൽസൺ വർക്കി


സജി മത്തായി കാതേട്ട് —

POST WRITTEN BY
സജി മത്തായി കാതേട്ട്

2,368

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 474762 Website Designed and Developed by: CreaveLabs