ഐപിസി – പിവൈപിഎ മലബാർ മേഖലാ സംയുക്ത പ്രവർത്തനോദ്ഘാടനം

Voice Of Desert 7 years ago comments
ഐപിസി – പിവൈപിഎ മലബാർ മേഖലാ സംയുക്ത പ്രവർത്തനോദ്ഘാടനം

ക്രിസ്തീയപ്രവർത്തനങ്ങളുടെ അടിസ്ഥാനം ശരിയായ ദർശനം- റവ. വിൽസൺ ജോസഫ്

നിലമ്പൂർ:ക്രിസ്തീയപ്രവർത്തനങ്ങളുടെ അടിസ്ഥാനം ശരിയായ ദർശനമാണെന്ന്ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭാ ജനറൽ വൈസ്പ്രസിഡണ്ട് റവ. വിൽസൺ ജോസഫ് പറഞ്ഞു. ബൈബിളിലെ ഭക്തമാരുടെ വിജയത്തിൻറെ പിന്നിലെ കാരണം അവർക്കൊരു ദർശനമുള്ളതുകൊണ്ടാണ്. ജൂലൈ 31 ന് നിലമ്പൂർന്യൂ ഹോപ്പ് ബൈബിൾ കോളേജ്ജ് ഓഡിറ്റോറിയത്തിൽ നടന്ന ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ മലബാർ മേഖലയുടെ മൂന്നുവർഷത്തേക്കുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ മേഖല പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അദ്ധ്യക്ഷനായിരുന്നു. മലബാർ മേഖലസെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് പദ്ധതികളുടെ വിശദീകരണം നടത്തി.

യുവജനസംഘടനയായ പിവൈപിഎ മലബാർ മേഖലയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനം പിവൈപിഎ സംസ്ഥാനപ്രസിഡണ്ട് സുധി എബ്രഹാം നിർവഹിച്ചു. ഇരുളിൻറെ ശക്തിയ്ക്കെതിരെ യുവജനങ്ങൾ പ്രകാശഗോപുരങ്ങളാകണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.  പദ്ധതികളുടെ വിശദീകരണം പിവൈപിഎ മലബാർ മേഖല പ്രസിഡണ്ട് സാം കൊണ്ടാഴി നടത്തി. മലബാർ മേഖലാ രക്ഷാധികാരി പാസ്റ്റർ വി. ജെ ജോർജ്ജ് ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബൈക്കുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. നിർധനരായ യുവതികൾക്ക് വിവാഹസഹായങ്ങളുടെ ഉദ്ഘാടനം പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ സിനോജ് ജോർജ് നിർവഹിച്ചു. പാലക്കാട് മുതൽ കാസർക്കോഡ് വരെയുള്ള ജില്ലകളിൽ എസ്എസ്എൽസി-പഹയർസെക്കണ്ടറി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ പിവൈപിഎ അംഗങ്ങൾക്ക് കാഷ്‌ അവാർഡുദാനം പിവൈപിഎ സംസ്ഥാന സെക്രട്ടറി ലൈജു ജോർജ് നിർവഹിച്ചു.

 

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭാകേരളാസ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായസജി മത്തായി കാതേട്ട്, വി.എസ്. ചാക്കോ, ജോർജ് തോമസ്, ജോയിൻറ് സെക്രട്ടറിമാരായ പാസ്റ്റർകെ.സി. സ്കറിയ,ജയിംസ് വർക്കി, സെൻറർ പാസ്റ്റർമാരായ തോമസ് തോമസ്, എം.ജെ മത്തായി, സി.സി ബാബു, ജോയി പോൾ, എംഎംമാത്യൂ, എൻ.രാജൻ,പിവൈപിഎ സംസ്ഥാന പബ്ലിസിറ്റി കൺവീനർ ബിജു വറുഗീസ്, മലബാർ മേഖല പിവൈപിഎസെക്രട്ടറി പാസ്റ്റർ ജോബിൻ ജോൺ, ട്രഷറാർ സന്ദീപ് വയനാട് എന്നിവർ പ്രസംഗിച്ചു. പാസ്റ്റമാരായ ബാബു മഞ്ചേരി, ജോജി എബ്രഹാം, സ്റ്റീഫൻ മാത്യു, പ്രതീഷ് ജോസഫ്, രൂപേഷ് കോഴിക്കോട്എന്നിവർ നേതൃത്വം നൽകി.


സജി മത്തായി കാതേട്ട് — മീഡിയാ കൺവീനർ

POST WRITTEN BY
സജി മത്തായി കാതേട്ട്
മീഡിയാ കൺവീനർ

2,973

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 476990 Website Designed and Developed by: CreaveLabs