ദില്ലി: കുവൈറ്റില്‍ ചട്ട വിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്ക് വിസ ശരിയാക്കാന്‍ മതിയായ സമയം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു .ഇതിന് കഴിയാത്തവര്‍ക്ക് സ്വയം മടങ്ങാനുള്ള സാവകാശം നല്‍കണമെന്നും ഇന്ത്യ കുവൈറ്റിനോട് ആവശ്യപ്പെട്ടു. ഇരു നിര്‍ദ്ദേശങ്ങളിലും കുവൈറ്റിന്റെ പ്രതികjണം പ്രതീക്ഷിച്ചിരിക്കുകയാണെന്ന് വിദേശ കാര്യ വക്താവ് സയ്യദ് അക്ബറുദീന് ദില്ലിയില്‍ പറഞ്ഞു. ഇതുവരെ 3660 പേര് കുവൈറ്റില്‍ നിന്നും മടങ്ങി എന്നും എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണെന്നും സയദ് അക്ബറുദീന് അറിയിച്ചു. കുവൈറ്റ് അധികൃതര്‍ ഇന്തയാക്കാരെ അനധികൃത താമസത്തിന്റെ പേരില്‍ പീഡിപ്പിച്ചതായി വ്യക്തമായ പരാതി ഒന്നും എംബസിക്ക് കിട്ടിയിട്ടില്ലെന്നും വിദേശ കാര്യ വക്താവ് പറഞ്ഞു.
വിസ ശരിയാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് കുവൈറ്റിനോട് ഇന്ത്യ
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.