വത്തിക്കാന്‍ : വത്തിക്കാന്‍ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് പുരോഹിതന് അറസ്റ്റിലായി. വത്തിക്കാന്‍ ബാങ്ക് മാനേജിങ് ബോര്‍ഡ് അംഗമായ മോണ്‍സിഞ്ഞോര്‍ നന്‍സിയോ സ്കറാനോയെയാണ് ഇറ്റലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം വത്തിക്കാന്‍ വക്താവ് ഫെഡറികോ ലംബാര്‍ഡി സ്ഥിരീകരിച്ചു.
വത്തിക്കാന്‍ ധനകാര്യ ഭരണസംവിധാനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി രണ്ടു കോടി യൂറോ കടത്താന്‍ ശ്രമിച്ചു എന്ന കേസ്സിലാണ് അറസ്റ്റ്. ഇയാളെ നേരത്തെ ത്തിക്കാന്റെ സ്വത്തുവകകള്‍ കൈകാര്യംചെയ്യുന്ന ബാങ്കിലെ മാനേജിങ് ബോര്‍ഡില്‍ നിന്നും പുറത്താക്കിയിരുന്നു. മറ്റു രണ്ടുപേര്‍കൂടി അറസ്റ്റിലായിട്ടുണ്ട്.
രണ്ടു കോടി യൂറോ സ്വിസ് രഹസ്യ ബാങ്കിലേക്ക് കട്ടുകടത്താന്‍ ശ്രമിച്ചതായാണ് കേസ്. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഫ്രാന്‍സിസ് മാര്‍പാപ്പ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 114 ജീവനക്കാരുള്ള വത്തിക്കാന്‍ ബാങ്കിന്റെ ആസ്തി 7.1 ബില്യണ്‍ ഡോളറാണ്.