ദുബായ്: യു.എ.ഇ.യില്വ്യാപകമായി നിലവിലെ ജോലിവിടാനും പുതിയവ കണ്ടു പിടിക്കാനും ശ്രമിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി പഠനം വ്യക്തമാക്കുന്നു.
കൂടുതല്‍പ്പേരും നിലവിലെ ജോലി മാറാന്ഒരു പ്രധാനകാരണമായി കാണുന്നത് വേതനം കുറഞ്ഞത് കൊണ്ടാണെന്നും പുതിയ ജോലി പുത്തന്പ്രതീക്ഷകള്നല്കുന്നത് കൊണ്ടാണെന്ന് ഓണ്‍ലൈന്‍ജോബ് സൈറ്റായ ബൈറ്റ്.കോം നടത്തിയ സര്‍വേഫലം വ്യക്തമാക്കുന്നു. പൊതുവേ മിക്ക സ്ഥാപനങ്ങളും ശമ്പളത്തില്വലിയകുറവ് വരുത്തിയിട്ടുണ്ട്. സര്‍വേ നടത്തിയ അഞ്ചില്ഒരാള്(19.8 ശതമാനം) പറയുന്നത് ജോലി മാറാനുള്ള പ്രധാനകാരണം കുറഞ്ഞ ശമ്പളംതന്നെയാണ്. രണ്ടാമത്തെ പ്രധാനകാരണമായി 18.1 ശതമാനം ആള്‍ക്കാരും കാണുന്നത് പുതിയ ജോലിസ്ഥലത്ത് ലഭിക്കുന്ന സ്വീകാര്യതയും മികച്ച സൗകര്യങ്ങളുമാണ്.
സര്‍വേ നടത്തിയ 17.5 ശതമാനം പേരും ജോലിമാറാനുള്ള മൂന്നാമത്തെ കാരണമായി പറയുന്നത് നിലവിലെ ജോലിയില്ഒരു പുരോഗതിയും നേടാന്കഴിയാതെവരുന്ന സാഹചര്യംകൊണ്ടാണ്. വര്ഷങ്ങള്കടന്നുപോകുന്നുവെന്നല്ലാതെ സാമ്പത്തികമായോ ഔദ്യോഗികമായോ യാതൊരു മാറ്റവും സംഭവിക്കാതെപോകുന്നതായി ഇക്കൂട്ടര്പറയുന്നു. നിലവിലെ ജോലിയില്അസംതൃപ്തരായ20.3 ശതമാനം ആള്‍ക്കാരും പുതിയ ജോലിയില്കൂടുതല്പരിശീലനം നേടാനുള്ള അവസരങ്ങളും ഭാവിയിലേക്ക് പ്രതീക്ഷയ്ക്ക് വകനല്കുന്ന അന്തരീക്ഷം സംജാതമാകുന്നുവെന്നും പറയുന്നു. 18.8ശതമാനം ജോലിക്കാരും നിലവിലെ ജോലി മാറുന്നതോടുകൂടി ഉയര്‍ന്ന ശമ്പളമെന്ന പ്രതീക്ഷ തന്നെയാണ് വെച്ചുപുലര്‍ത്തുന്നത്. അതുപോലെ ഒരു നല്ല തൊഴില്അന്തരീക്ഷവും ആഗ്രഹിക്കുന്നു.
വളരെ കൂടുതല്‍പേരും മൂന്ന് മുതല്അഞ്ച് വര്‍ഷംവരെ ഒരു കമ്പനിയില്ജോലിചെയ്തുകൊണ്ട്തന്നെ പുതിയൊരു മെച്ചപ്പെട്ട ജോലിക്കായി 10-ല്‍8 പേരും ഓണ്‍ലൈനിലൂടെ അപേക്ഷകള്അയച്ചുകൊണ്ടിരിക്കുന്നു.
അതില്‍96.6ശതമാനം ആളുകളും പുതിയവ എത്തിപ്പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതായാണ് സര്‍വേഫലം വ്യക്തമാക്കുന്നത്.
78.1 ശതമാനം പേരും മുഴുവന്സമയജോലിക്കായി ശ്രമിക്കുകയും 7.9 ശതമാനം പേര്സ്വയംസംരംഭകരാകാനും 7.5 ശതമാനം പേര്പകുതിസമയ ജോലിക്കായി ശ്രമിക്കുന്നവര്ആണെന്നും പഠനം വിശദമാക്കുന്നു. അതില്‍6.5 ശതമാനം പേര്സ്വതന്ത്രരായി ജോലിചെയ്യാന്ആഗ്രഹിക്കുന്നു.
യു.എ.ഇ.യില്എണ്ണപ്രകൃതി വാതകമേഖലകളിലും ഐ.ടി., പെട്രോ കെമിക്കല്‍സ് കമ്പനികളിലും കൂടുതല്ശമ്പളം ലഭിക്കുന്നുവെന്നതിനാലാകാം ഏറ്റവും കൂടുതല്പേര്തൊഴില്തേടി എത്തുന്നത് പ്രസ്തുത മേഖലകളിലാണ്.
യു.എ.ഇ.യില്വ്യാപകമായി ജോലിമാറ്റം പ്രധാനകാരണം ശമ്പളക്കുറവ്
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.