ഐക്യരാഷ്ട്രസഭാ പുരസ്‌കാരം കേരളത്തിന്

Voice Of Desert 10 years ago comments
ഐക്യരാഷ്ട്രസഭാ പുരസ്‌കാരം കേരളത്തിന്

ബഹ്‌റൈന്‍: കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്‌കാരം ഏറ്റുവാങ്ങി. യു.എന്‍. അണ്ടര്‍സെക്രട്ടറി ജനറല്‍വു ഹോങ്‌ബോ ഉമ്മന്‍ചാണ്ടിക്ക് പുരസ്‌കാരം നല്കി. പൊതുജനസേവനത്തിനുള്ള ഓസ്‌കര്‍അവാര്‍ഡുകളായാണ് യു.എന്‍. അവാര്‍ഡുകള്‍കരുതപ്പെടുന്നത്.

ബഹ്‌റൈനിലെ പതിനായിരക്കണക്കിനു മലയാളികള്‍ അഭിമാനത്തോടെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആശംസകള്‍നേര്‍ന്നു. ഇ-ഗവണ്‍മെന്റിന്റെയും ഭരണപരിഷ്‌കാരങ്ങളുടെയും സഹായത്തോടെ എല്ലാവര്‍ക്കും മികച്ച ഭാവി സൃഷ്ടിക്കുകയെന്ന സുപ്രധാന വിഷയത്തെക്കുറിച്ച് നാലുദിവസമായി യു.എന്‍. പബ്ലിക് ഫോറം നടത്തിയ കണ്‍വെന്‍ഷന്റെ പ്ലീനറി സെഷനിലാണ് അവാര്‍ഡ് സമ്മാനിച്ചത്. എണ്‍പതു രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥമേധാവികളും ഉള്‍പ്പെടെയുള്ളവര്‍പങ്കെടുത്തു.

600 അപേക്ഷകളാണ് ഇത്തവണ യു.എന്‍. അവാര്‍ഡിന് പരിഗണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍വിജയകരമായി നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളെയും പരീക്ഷണങ്ങളെയുമാണ് യു.എന്നിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നത്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ അഭൂതപൂര്‍വമായ പദ്ധതിയാണ് ജനസമ്പര്‍ക്ക പരിപാടിയെ ശ്രദ്ധേയമാക്കിയെന്നും ലോകത്തിനു തന്നെ ഇതു മാതൃകയാണെന്നും യു.എന്‍. വിലയിരുത്തിയിരുന്നു.

ജനാധിപത്യം ശക്തിപ്പെടുന്നത് ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അന്തരം കുറയുമ്പോഴാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. ജനങ്ങളുമായി അകലം കുറയ്ക്കുകയെന്നത് തന്റെ പൊതുപ്രവര്‍ത്തനത്തിന്റെ മുഖമുദ്രയാണ്. ഭരണാധികാരി ജനങ്ങളോട് കൂടുതല്‍അടുക്കുമ്പോള്‍അത് കൂടുതല്‍സുതാര്യതയിലേക്ക് നയിക്കുകയും അഴിമതിക്ക് തടയിടുകയും ചെയ്യും.

പൊതുജനസമ്പര്‍ക്ക പരിപാടിയുടെ അടുത്തഘട്ടം പൂര്‍ണമായും വിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍പ്രവര്‍ത്തിക്കുന്നതാണ്. കേരളത്തില്‍ഇ-ഭരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ഇത് സഹായകമാകും. എല്ലാ പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെയോ ബന്ധപ്പെട്ട മന്ത്രിമാരുടെയോ തലത്തില്‍പരിഹൃതമാകാത്തവ താന്‍നേരിട്ടു കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബഹ്‌റൈന്‍ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍മുബാരക്ക് അല്‍ഖലിഫ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈനിലെ ഗതാഗതസംവിധാനത്തില്‍മൗലികമായ പരിഷ്‌കാരങ്ങള്‍കൊണ്ടുവന്നതിന് ഗതാഗതമന്ത്രി കമല്‍ബിന്‍അഹമ്മദ് മുഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങി.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,832

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470158 Website Designed and Developed by: CreaveLabs