ചുംബന സമര തീച്ചൂള – ജോബ്‌ ജോണ്‍

Voice Of Desert 10 years ago comments
ചുംബന സമര തീച്ചൂള – ജോബ്‌ ജോണ്‍

സദാചാര പോലീസിന്റെ ഗുണ്ടാവിളയാട്ടത്തിനെതിരെ ചുംബനത്തിലൂടെ പ്രതികരിക്കുകഎന്ന പുതുപുത്തൻ സമരരീതി കൊച്ചിയില്‍ നിന്നു തുടങ്ങിയത് രാജ്യാന്തര തലത്തിലേക്ക് അതിവേഗം വ്യാപിക്കുകയാണ്.  കേരളത്തിലെ ചില പട്ടണങ്ങളിലുംഇന്ത്യയിലും മാത്രമല്ല, അമേരിക്ക ഓസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലൊക്കെ കൊച്ചിയെ മാതൃകയാക്കിചുംബന സമരങ്ങൾ നടക്കുകയോ നടക്കുവാൻ ക്രമീകരണങ്ങൾ നടന്നുവരികയോ ചെയ്യുമ്പോൾ, ചുംബനത്തിലൂടെസമരം എന്ന പുതിയ ആശയം ലോകത്തിനു സമര്‍ പ്പിച്ചു എന്നതിന്റെ ക്രെഡിറ്റ്‌ കൊച്ചിക്കു സ്വന്തം.അവിടവിടെ പോലീസ് ലാത്തി ചാര്ജും അറസ്റ്റും ഒക്കെ നടന്നതും ചില വര്‍ഗീയ സംഘടനകളുടെ എതിര്പ്പുംഒഴിവാക്കിയാൽ സമരക്കാർ പദ്ധതി ഇട്ടപോലെ തന്നെ കാര്യങ്ങൾ നടന്നു. ഓരോ സമരങ്ങള്ക്കുംകുറഞ്ഞ സംഖ്യയിലായിരുന്നുവെങ്കിലും ച്ചുംബനക്കാരുടെ ചങ്കൂറ്റത്തിനു മുൻപിൽ നിയമപാലകർഎന്തു  ചെയ്യണമെന്നറിയാതെ വിഷമിച്ചു.

ചുംബനം ചെയ്യുന്നതും കെട്ടിപ്പിടിക്കുന്നതും ഒരാളുടെ വ്യക്തിപരമായ സ്വതന്ത്ര്യമാണെന്നുംഅതിന്റെ നേരെ നിയമം കയ്യിലെടുക്കുവാൻ ഒരു സദാചാര പോലീസിനും അവകാശമില്ലെന്നും ചുംബനസമര അനുകൂലികൾ പറഞ്ഞപ്പോൾ ധാര്‍മ്മികതക്ക് നേരെ ഉള്ള കൈകടത്തലിനെതിരെ പ്രതികരിക്കുന്നതു തങ്ങളുടെ ജന്മാവകാശമാണെന്നും എന്തു വില കൊടുത്തും അതു തടയുമെന്നും പറഞ്ഞ് എതിര്‍ക്കുന്നവരും,ആരോപണ പ്രത്യാരോപണ ശരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും യഥേഷ്ടം എയ്തു.

ഈ ധാര്‍മ്മികതയെ പറ്റി നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗിക്കുന്നതെന്നും ഓരോ മനുഷ്യനും വ്യത്യസ്ത നിലയിൽ എതിർപ്പു പ്രകടിപ്പിക്കുവാൻ സ്വാതന്ത്ര്യം ഉണ്ടെന്നും അനുകൂലികൾ പറഞ്ഞപ്പോൾ ഭാരത സംസ്കാരത്തിൽ ഇത്തരത്തിലുള്ള കാമകോമരങ്ങൽ നടന്നിട്ടില്ലെന്നും ചുംബനം പോലുള്ള പ്രവർത്തികൾ രഹസ്യമായി ചെയ്യേണ്ടതാണെന്നും അതിന്റെ വിശുദ്ധിയെ തെരുവിൽ അഴിഞ്ഞാടുന്നവരുടെ കയ്യിൽ കൊടുക്കത്തില്ല എന്നും എതിർപ്പുകാർ പ്രഖ്യാപിച്ചു.

പൊതുസമീപനം

ഇതിനിടയിൽ അനുകൂലിച്ചും എതിര്‍ത്തും  പ്രസ്താവനകളുമായി രാഷ്ട്രീയക്കാരുംസാമൂഹ്യ പ്രവര്‍ത്തകരും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. എൻ എസ് മാധവൻ, ജോയ് എബ്രഹാം തുടങ്ങിയവർ ശക്തമായി അനുകൂലിച്ചപ്പോൾ പോലീസ് അധികാരികൾ പലരും രണ്ടു തട്ടിലായത്‌ ശ്രദ്ധേയമായി.മഹാരാജാസ് കോളജിൽ നടന്ന ആലിംഗന സമരത്തിൽ പങ്കെടുത്ത വിദ്യാര്‍ഥികളെ മോശമായ പ്രവര്‍ ത്തികളുടെപേരിൽ 10 ദിവസത്തേക്ക് കോളജിൽ നിന്നും പുറത്താക്കി.ചുംബന സമരത്തിലൂടെ പ്രതികരിക്കാനും ചുംബന സമരത്തിനെതിരെ പ്രതികരിക്കാനും ആളുകള്‍ക്ക്  സ്വാതന്ത്ര്യം ഉണ്ടെന്നതായിരുന്നു സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ നിലപാട്.

പെന്തക്കോസ്ത്സമീപനം

കഴിഞ്ഞ ദശകത്തിൽ പെന്തക്കോസ്റ്റ് വിശ്വാസികളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടപ്പോൾഅതിന്  നേത്രുത്വം നല്കിയ ശ്രീരാമ സേനയും ഹനുമാൻസേനയും അതുപോലെ മറ്റു ചില വര്ഗീയ സംഘടനകളും ഒക്കെയാണ് ചുംബന സമരത്തിനെതിരെ വാളെടുക്കുന്നവരിൽപ്രമുഖർ. മംഗലൂരുവിൽ പബ്ബ് ആക്രമിച്ചപ്പോഴും ന്യൂ ലൈഫ് ആരാധനാലയങ്ങൾ ആക്രമിച്ചപ്പോഴും,വേറെ പല പേരുകളിലാണ് ആക്രമണങ്ങൾ നടത്തിയതെന്നു മാത്രം. സദാചാര പോലിസ് എന്ന വാക്കുതന്നെഇത്രത്തോളം പ്രശസ്തമാക്കുന്നതിൽ പ്രമോദ് മുത്താലിക്കിന്റെ പങ്ക് മറക്കാനാവുകയില്ല.അതിനുള്ള പരിശീലനം സംഭരിച്ചതാകട്ടെ സഭകളെ ആക്രമിച്ചും.

മുഖ്യധാരാ മതങ്ങളൊക്കെ പരസ്പര വൈരം മറന്ന് ചുംബന പ്രേമികളെ അടിച്ചോടിക്കാൻ ഒത്തുകൂടിയപ്പോൾ പെന്തകൊസ്തു ശബ്ദങ്ങൾ അത്ര വ്യക്തമായി കേള്‍ക്കാൻ പതിവുപോലെ കഴിയുന്നില്ലായിരുന്നു.ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ എന്നു ചിലരും ഓരോരുത്തര്ക്കും അവരവരുടേതായ അവകാശങ്ങൾഉണ്ട് , അത് സ്ഥാപിക്കാൻ ശ്രമിക്കുകയല്ലേ എന്ന് മറ്റു ചിലരും പറഞ്ഞു.

ഭവിഷത്തുകൾ

Kiss of love എന്ന ഫെയ്സ് ബുക്ക് പേജ് ലൈക് ചെയ്തത് ഒന്നര ലക്ഷത്തോളംപേരാണ്. പ്രതികരിക്കാതെ, വെറുതെ പേജ് സന്ദർശിച്ചവരുടെ എണ്ണം അതിലൊക്കെ എത്രയോ വലുതായിരിക്കും.ഈ പേജ് സന്ദര്‍ശിച്ച് ലൈക്ക് ചെയ്യുകയും വികാരപരമായ പ്രസ്ഥാവനകളോടെ അതിനോട് അനുകൂലിക്കുകയുംചെയ്ത പെന്തക്കോസ്ത് യുവത്വമാണ് നമ്മളെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന സംഗതിഎന്നത്. പറഞ്ഞു വരുമ്പോൾ ചുംബന സമരം വെറും ഒരു സമര രീതി മാത്രമാണെങ്കിലും അതിൽ അടങ്ങിയിരിക്കുന്നഅധാര്‍മ്മികവും അഹങ്കാരം നിറഞ്ഞതുമായ തലതിരിഞ്ഞ സമീപനത്തെ ആണ് യാതൊരു മടിയും കൂടാതെ ഈപറഞ്ഞ പെന്തക്കോസ്ത് യുവത്വം ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുന്നത്. ഇതിലെ അപകടകരമായമത്സര ബുദ്ധിക്കും മൂല്യ ശോഷണത്തിനും നേരെ കണ്ണടയ്ക്കുവാൻ നമ്മുക്ക്  ആവുകയില്ല.

കേരളത്തിലെ 2014 ലെ വാര്‍ത്ത  വ്യക്തിയെ തിരഞ്ഞെടുക്കുവാനുള്ള വോട്ടുമത്സരത്തിൽ ഏറ്റവും മുന്പിൽ വന്നവരിൽ ഒരാൾ പശുപാലൻ എന്ന ചുംബന സമര നായകൻ ആയിരുന്നു എന്നു പറയുമ്പോൾ യുവജനങ്ങളുടെ തരംഗമായി മാറുന്നത് ഇവിടുത്തെ സാമൂഹ്യ സ്നേഹികളോ സുവിശേഷകരോ ജീവകാരുണ്യ പ്രവര്‍ത്തകരോ ഒന്നുമല്ല, മുഖ്യധാരാ സമൂഹത്തിന്റെ വിശ്വാസങ്ങളെയും ധാര്‍മ്മികചിന്തകളേയും കാറ്റിൽ പറത്തുന്ന ചുംബന വീരന്മാരെയും സ്വന്തം ശരീരത്തെ പണം നേടാനുള്ള വില്പനച്ചരക്ക് ആക്കി കാമം ജ്വലിക്കുന്ന കണ്ണുകള്‍ക്ക് മുന്പിലേക്ക്  യാതൊരു സങ്കോചവും കൂടാതെ എറിഞ്ഞു കൊടുക്കുന്ന സെക്സ്-സെലിബ്രിറ്റീസും അവരുടെ സംഘാടകരും ആണെന്ന സത്യം നമ്മൾ അംഗീകരിച്ചേ പറ്റൂ. അതിന് ഏറ്റവുംവലിയ തെളിവാണ് ഏതോ പെന്തകൊസ്തു സഭയിലേത് എന്നു പറയപ്പെട്ട പയ്യൻ എഷ്യാനെറ്റ് ചാനലിൽഹിന്ദു ഭക്തി ഗാനങ്ങളും സിനിമാ ഗാനങ്ങളും പാടിത്തകര്‍ത്തപ്പോൾ അവന്റെ വിജയത്തിനു ചുക്കാൻപിടിക്കാൻ ഇറങ്ങിത്തിരിച്ച പെന്തക്കൊസ്തുകാരും, പിന്നെ ഒരു വീരനായകനെ പോലെ അവനെ നമുക്കുമുൻപിൽ അവതരിപ്പിച്ച ഒരു പെന്തക്കോസ്ത് വാര്‍ത്താ  വാരികയും.

ധാര്‍മ്മികതയുടെ അതിരുകൾ ലംഘിക്കുന്നത്  നമുക്കൊരു ഫാഷനായി മാറി. ദൈവമക്കൾ ഏതെങ്കിലും വിധത്തിലുള്ളസമരത്തെ അനുകൂലിക്കുന്നവരാണോ ? അന്യ സ്ത്രീയെയോ പുരുഷനെയോ      കാമൊദ്ദീപകമായി- ച്ചുംബിക്കുന്നതിനെഅനുകൂലിക്കുന്നുവോ? നിയമപാലകരെ വെല്ലുവിളിക്കെണ്ടവരാണോ നമ്മൾ?

ചുംബന സമരത്തിന് അനുകൂലമായി സംസാരിക്കുന്ന ഏതൊരു പെന്തക്കൊസ്തുകാരനുംഅപകടത്തിന്റെ പാതയിലാണ്. നിങ്ങളുടെ വരട്ടു ന്യായങ്ങൾ, സഭയെ മൂല്യച്ചുതിയിലേക്ക്  തള്ളി വിടാൻ പിശാച് നിങ്ങളെ  ഏല്പിച്ച ഒളിയമ്പുകളാണ്. അങ്ങനെ ഉള്ളവർ ന്യൂ ജനറേഷൻആയാലും ഓള്‍ഡ്‌   ജനറേഷൻആയാലും ദയവായി സഭക്ക് പുറത്തുപോകണം.

പരാജയങ്ങൾ 

ഗൌരവതരവും ഭീതിജനകവുമായ മറ്റനവധി പ്രശ്നങ്ങൾ ഇപ്പോൾ തന്നെ നമുക്കു മുന്പിൽഉണ്ട്. പുതിയ-പഴയ തലമുറക്കാർ തമ്മിലുള്ള ആശയപരമായ സംഘട്ടനങ്ങൾക്കിടയിൽ നഷ്ടപ്പെടുന്ന നമ്മുടെ യവ്വനകാരെയാണ്. പെന്തക്കോസ്ത് സഭയിൽ നിന്നും ഇതര മതത്തിലേക്ക് പോകുന്നവരുടെഎണ്ണം വര്‍ഷം  തോറും പെരുകുകയാണ്. രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ തക്കം പാര്‍ത്തിരിക്കുന്ന യുക്തി വാദികളും രാഷ്ട്രീയക്കാരും, നമ്മൾ ശ്രേഷ്ടമെന്നു വിചാരിക്കുന്ന ആത്മീയതയെ തള്ളിക്കളയുവാനാണ് ഈ യുവജനങ്ങളെ മുഖ്യമായും പ്രേരിപ്പിക്കുന്നത്.

വചനത്തിൽ ഉറയ്ക്കുവാനുള്ള സാഹചര്യം നമ്മുക്കിടയിൽ ഇല്ലാതെ വരുമ്പോൾ ജനങ്ങൾ മറെറന്തിലെങ്കിലുമൊക്കെ പോയി നിപതിക്കും എന്നത് അവഗണിക്കുവനാവാത്ത സത്യമാണ്.നമ്മുടെ പ്രസംഗകർ പലരും വചനത്തേക്കാൾ ഉപരി യോഗാ തത്വങ്ങളെയും യുക്തിവാദിയായ സിഗ്മണ്ട്ഫ്രോയിഡിന്റെ കണ്ടുപിടുത്തങ്ങളെയും  കൂട്ടുപിടിച്ച്മനശാസ്ത്രം അടിസ്ഥാനമാക്കി പ്രസംഗിക്കുന്നത് കർണ്ണ രസ പ്രദമാണെങ്കിലും ജനത്തിന് വചനത്തിലുള്ളഉറപ്പിന്റെ വേര് അറുക്കുകയാണ് ഇത്തരം ഷോര്ട്ട് കട്ടുകൾ എന്ന് നാം തിരിച്ചറിയണം. മെഗാചര്‍ചുകള്‍  ആളെ കൂട്ടുവാൻ ഉപയോഗിക്കുന്ന ടെക്നിക്കുകൾ ആണ് സെല്ഫ് റിയലൈസേഷൻ, ആന്തരീകരോഗം, പോസിറ്റിവ് തിങ്കിങ്ങ് എന്നിവയൊക്കെ.

ഏതോ ഹോട്ടൽ മുറിയുടെ ഏകാന്തതയിൽ മദ്യലഹരിയിലായ കഥാകാരനിൽ നുരഞ്ഞു വന്നസിനിമാക്കഥകളെ പ്രസംഗിച്ച് കേൾവിക്കാരനെ ത്രസിപ്പിക്കുന്നവർ നമ്മുടെ വേദികളിൽ ഇന്ന്സുലഭമാണ്. അവരിലൂടെ ആത്മപ്രവര്‍ത്തി  വെളിപ്പെടണമെന്ന് വിശ്വസിക്കുന്നവർ ഒരു മിധ്യാലോകത്ത്ജീവിക്കുന്നവർ ആയിരിക്കണം

ഈ തരത്തിൽ വേദപുസ്തകത്തിന് പുറത്തുനിന്നുള്ള പ്രസംഗം സ്ഥിരമായി കേൾക്കുന്നവരാണ്‌വിശുദ്ധ ജീവിതത്തെയും ആത്മീയ മൂല്യങ്ങളെയും "ഓ, അതു വെറും പെന്തക്കോസ്ത്"എന്ന് പറഞ്ഞ് പുച്ച്ഛിക്കുന്നത്. പിന്നീട് നമ്മൾ അവരെ കാണുന്നത് കിസ്സ്‌ ഓഫ് ലൗ പേജിലുംചിലരെ സിനിമാ തീയേറ്ററുകളിലും, 'മിടുക്കരായ' ചിലരെ ചുംബന പ്രേമിയായ ഏതെങ്കിലും സ്ത്രീകളോടോപ്പമൊ  ഒക്കെ ആണ്.

ഒടുവിൽ ഒരു വാക്ക്

ഒരു സാധാരണ പൌരന്റെ കണ്ണിന് അറപ്പുളവാക്കുന്നതും കാമം ജ്വലിപ്പിക്കുന്നതുമായ പ്രവര്‍ത്തികൾ കുറ്റകരമാണെന്ന് ബംഗലൂരുവിലെ ചുംബന സമരത്തെ കുറിച്ച് പോലിസ് കമ്മീഷണർ എം എൻ റെഡ്ഡി പറഞ്ഞു. അതിനര്ത്ഥം സ്നേഹിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും തെറ്റല്ല,അത് എവിടെവച്ച് , എങ്ങനെ, എന്തിനു ചെയ്യുന്നു എന്നതാണ് അത് കുറ്റകരമോ അല്ലയോ എന്ന്തീരുമാനിക്കുന്നത്. ചുംബന  സമരം പോലെ നെറികെട്ടപ്രവർത്തികളെ ചുമന്നുകൊണ്ടു നടക്കാൻ തങ്ങളുടെ ശരീരം ദൈവത്തിന്റെ ആലയമാണെന്നു പറയുന്നവര്ക്ക്കഴിയുമോ? ജീവനും വിശുദ്ധിയും നിർമ്മലതയുമാണ് അതിനു വേണ്ടത്- അതാണ്‌ ക്രിസ്തീയ ജീവിതത്തിന്റെസത്ത.

                                                                                        


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,681

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 476742 Website Designed and Developed by: CreaveLabs