യേശുവിന്റെ നാട്ടിലേക്കൊരു ഫെലോഷിപ്പ് യാത്ര-പതിമൂന്നാം ഭാഗം ബെന്നി വര്‍ഗീസ്

Voice Of Desert 10 years ago comments
യേശുവിന്റെ നാട്ടിലേക്കൊരു ഫെലോഷിപ്പ്  യാത്ര-പതിമൂന്നാം ഭാഗം   ബെന്നി വര്‍ഗീസ്

ഞങ്ങളുടെ അടുത്ത യാത്ര സീയോന്‍ മലയിലേക്കായിരുന്നു.(Mount Zion) ബസ്സ് മലയുടെ അടിവാരത്തില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം ഞങ്ങള്‍ നടന്നു. മര്‍ക്കോസിന്റെ മാളികമുറിയാണ് (Upper Room) ആദ്യത്തെ സന്ദര്‍ശനസ്ഥലം. മലയുടെ മുകളില്‍ വരെ ഏകദേശം വാഹനങ്ങള്‍ ചെല്ലുന്നതുകൊണ്ട് വലിയ മല എന്നൊന്നും ഇതിനെ പറയുവാന്‍ കഴിയില്ല. യെരുശലേം നഗരത്തിന്റെ തെക്ക് പടിഞ്ഞാറായി സീയോന്‍ മല സ്ഥിതിചെയ്യുന്നു. ക്രിസ്ത്യാനികളുടെയും, യെഹൂദന്മാരുടെയും, മുസ്ലീംങ്ങളുടെയും പുണ്യ സ്ഥലമായി സീയോന്‍ മല അറിയപ്പെടുന്നു. യേശുവും ശിഷ്യന്മാരും അന്ത്യ അത്താഴം കഴിച്ച മര്‍ക്കോസിന്റെ മാളികമുറി ഇവിടെ സഥിതിചെയ്യുന്നതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ക്കിത് പുണ്യ സ്ഥലമായി മാറിയത്.  ദാവീദ് രാജാവിന്റെ കല്ലറ ഇവിടെ സ്ഥിതിചെയ്യുന്നതിനാല്‍ യെഹൂദന്മാര്‍ക്കും,  മുസ്ലീംങ്ങള്‍ക്കും ഈ സ്ഥലം പവിത്രമായിത്തീര്‍ന്നു.

  

മര്‍ക്കോസിന്റെ മാളികമുറിക്ക് മുന്നില്‍സ്ഥാപിച്ചിരിക്കുന്ന ദാവീദ് രാജാവിന്റെ പ്രതിമ.

 

മാളിക മുറിയുടെ മുന്‍വശത്ത് ധാരാളം ആളുകള്‍ കൂടി നില്‍ക്കുന്നു. മുറിയുടെ അകത്തും നല്ല തിരക്കുണ്ടായിരുന്നു. തിരക്ക് കുറയന്നതിനുവേണ്ടി ഞങ്ങള്‍ പുറത്ത് അല്‍പസമയം കാത്തുനിന്നു. കിന്നരം വായിച്ചിരിക്കുന്ന ദാവീദ് രാജാവിന്റെ പ്രതിമയുടെ മുന്നില്‍്നിന്ന് ഫോട്ടോ എടുക്കാന്‍ ചിലര്‍ ഈ സമയം വിനിയോഗിച്ചു. 

മര്‍ക്കോസിന്റെ മാളികമുറിയിലാണ് (സെഹിയോന്‍ മാളികയെന്നും അറിയപ്പെടുന്നു.) യേശുവും ശിഷ്യന്മാരും അന്ത്യ അത്താഴം കഴിച്ചത് (മര്‍ക്കോസ്14:12-16) യേശു ഉയര്‍ത്തെഴുന്നേറ്റതിനുശേഷം രണ്ട് പ്രാവശ്യം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപെട്ടതും ഇവിടെവച്ചായിരുന്നു. (യോഹ: 2൦ : 19 –23 ) ഇതേ മാളികമുറിയില്‍വച്ചാണ് കൂടിവന്ന നൂറ്റിയിരുപതു പേര്‍ക്ക് പരിശുദ്ധാത്മ പകര്‍ച്ച ലഭിച്ചതും.(അ. പ്ര: 2:1 -4 ) കൂടാതെ കര്‍ത്താവ് ശിഷ്യന്മാരുടെ കാല് കഴികിയതും, യേശു ഉയര്ത്തെഴുന്നേറ്റതിന് ശേഷം ശിഷ്യന്മാര്‍ ഒത്തുകൂടിയിരന്നതും ഈ മാളികമുറിയിലായിരുന്നു.

മര്‍ക്കോസിന്റെ മാളികമുറി (Cenacle)

 

മത്ഥിയാസിനെ ശിഷ്യനായി തിരഞ്ഞെടുക്കുന്നതും ഇവിടെ വച്ചായിരുന്നു.

മാളിക മുറിയിലേക്ക് പ്രവേശിച്ച ഞങ്ങള്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറി നിന്നു. ആദിമനൂറ്റാണ്ടില്‍ ആത്മ ശക്തി പകരപ്പെട്ട ഈ മാളിക മുറിക്കകത്ത് നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷവും ദൈവ സാന്നിധ്യവും അനുഭവിക്കാന്‍ കഴിഞ്ഞു. പരസ്പരം കരം കോര്‍ത്തുപിടിച്ച് ഞങ്ങള്‍ പ്രാര്‍തഥിക്കാനാരംഭിച്ചു. പലരും ആത്മാവില്‍ നിറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി. മറ്റ് രാജ്യങ്ങളില്‍് നിന്നും വന്ന സന്ദര്‍ശകര്‍ ഞങ്ങളുടെ ചുറ്റും കൂടിനിന്ന് വീക്ഷിച്ചുകൊണ്ടിരുന്നു. നാലാം നൂറ്റാണ്ടുമുതല്‍ ഇവിടെ സന്ദര്‍ശകര്‍ വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കാണുന്ന നിര്‍മ്മിതികള്‍ പന്ത്രണ്ടാം നൂറ്റാണ്ടിലേതാണെന്ന് വിശ്വസിക്കപ്പെടുന്നു. പല തവണ പൊളിക്കുകയും പുതുക്കിപ്പണിയുകയും ചെയ്ത ചരിത്രവും ഈ മാളികയ്ക്കുണ്ട്. ഈ മുറി നിലകൊള്ളുന്ന കെട്ടിടത്തിന്റെ മറ്റൊരു സൈഡില്‍ താഴ്ഭാഗത്തായി ദാവീദ് രാജാവിന്റെ കല്ലറ സ്ഥിതിചെയ്യുന്നു. അടുത്ത സന്ദര്‍ശന സ്ഥലം ദാവീദ് രാജാവിന്റെ കല്ലറയാണ്. യെഹൂദന്മാരുടെ രണ്ടാമത്തെ പ്രധാനപ്പെട്ട പുണ്യസ്തലമാണിത്. ഒന്നാം സ്ഥാനം വിലാപമതിലിനാണ്. റബി ബഞ്ചമിനാണ് ഈ കബറിടം ഇവിടെ സ്ഥാപിച്ചത്. കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ കല്ലറ, എംബ്രോയിഡ് ചെയ്ത സില്‍ക്ക് തുണികൊണ്ട് മൂടിയിരിക്കുന്നു. സ്ത്രീകള്‍ക്കും പുരിഷന്മാര്‍ക്കും വെവ്വേറെ വാതിലുകളിലൂടെയാണ് അകത്തേക്ക് പ്രവേശനം. പുരുഷന്മാര്‍ തൊപ്പി ധരിച്ച് വേണം ഉള്ളില്‍് പ്രവേശിക്കുവാന്‍.

ദാവീദ് രാജാവിന്റെ കല്ലറ

ഈ കല്ലറയുടെ മുന്‍പില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന ധാരാളം യെഹൂദന്മാരെ ഞങ്ങള്‍ക്കു് കാണാന്‍ കഴിഞ്ഞു. 4൦ വര്‍ഷത്തോളം യിസ്രായേലിനെ ഭരിച്ച ദാവീദ് രാജാവ്‌ മരിച്ചപ്പോള്‍ അവനെ ‘ദാവീദിന്റെ പട്ടണത്തില്‍’ അടക്കം ചെയ്തതായി വേദപുസ്തകം വെളിപ്പെടുത്തുന്നു.(1രാജാ 2:10) തോറ ചുരുളുകളും മറ്റും ഇവിടെ സൂക്ഷിച്ചിരിക്കുന്നതും, അവിടെയിരുന്ന് തോറ വായിക്കുന്ന ചില യെഹൂദന്മാരെയും കണ്ടു. മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന ചില സന്ദര്‍ശകരും ഈ  കബറിടത്തിന്റെ മുന്‍പില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നത്‌ കണ്ടു. ദീര്‍ഘ വര്‍ഷം ഇസ്രായേലിനെ ന്യായപാലനം ചെയ്ത ധീരനും  കര്‍മ്മോല്‍സുകനും, കവിയും, സംഗീതജ്ഞനും, അനേകം സങ്കീര്‍ത്തനങ്ങളുടെ രചയിതാവും, വീര പോരാളിയുമായിരുന്ന  ഈ മഹാരഥന്റെ ഓര്‍മ്മകളോടെ ഞങ്ങള്‍ പുറത്തിറങ്ങി. ഈ കെട്ടിടത്തിന്റെ ഉള്ളില്‍ തന്നെ സന്ദര്‍ശകര്‍ക്ക് വിശ്രമസ്ഥലവും, ബാത്തുരൂം സൌകര്യങ്ങളും മറ്റും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് മുന്‍പ് ഒരു സന്ദര്‍ശന സ്ഥലം കൂടിയുണ്ടെന്ന് ഹാനി പറഞ്ഞു.  യേശുവിനെ ഒരു രാത്രി കുണ്ടറയിലിട്ട കയ്യഫാവിന്റെ കൊട്ടാരവും  അതിനടിയില്‍ സ്ഥിതിചെയ്യുന്ന കുണ്ടറയും കാണുകയായിരുന്നു ഉച്ചഭക്ഷണത്തിനു മുന്‍പുള്ള ലക്ഷ്യം. ആ  കൊട്ടാരത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍ക്ക് മുകളില്‍ പത്രോസിന്റെ പേരിലുള്ള ഒരു പള്ളി പണികഴിപ്പിച്ചിരിക്കുന്നതും  (St.Peter in Galicantu) ചവിട്ട് പടിയിലൂടെ പള്ളിയുടെ അടിയിലേക്ക് ഇറങ്ങി ചെന്നാല്‍ ഭൂഗര്‍ഭത്തിലുള്ള കുണ്ടറയും കാണാം. യേശുവിനെ പിടിച്ചതിനു ശേഷം ഒരു രാത്രി ഇട്ടതു ഈ ഭൂഗര്‍ഭ കുണ്ടറയിലായിരുന്നു. (തുടരും )

Click to read previous: Part 1Part 2Part 3Part 4Part 5Part 6Part 7Part 8Part 9Part ​10, Part 11.part 12,


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,352

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 450499 Website Designed and Developed by: CreaveLabs