സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം! – ബെന്നി വര്‍ഗീസ്

Voice Of Desert 10 years ago comments
സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള  മഹാസന്തോഷം! – ബെന്നി വര്‍ഗീസ്

ദൂതന്‍ അവരോട്: “ ഭയപ്പെടേണ്ട; ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയസന്തോഷത്തിന്റെ സദ്വാര്‍്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ” (ലൂക്കോസ് 2: 1൦, 11)

വീണ്ടുമൊരു ക്രിസ്തുമസ് കാലം  സമാഗതമായിരിക്കുന്നു. ലോകം മുഴുവന്‍ സന്തോഷത്തിന്റെയും, ആഘോഷത്തിന്റെയും ഉത്സവ ലഹരിയിലാണ്. ആശംസകള്‍ നേര്‍ന്നും പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ഈ സന്തോഷത്തില്‍ എല്ലാവരും പങ്കാളികളാകുന്നു.  ചില യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ്. വീടുകള്‍ അലങ്കരിച്ചും, നക്ഷത്രങ്ങള്‍ തൂക്കിയും, പുല്‍ക്കൂട്‌ നിര്‍മ്മിച്ചും സര്‍വ്വമാന ജനങ്ങളും ഈ ഉത്സവത്തില്‍ പങ്കാളികളാകുന്നു. ആധുനീക ക്രിസ്തുമസ് പലപ്പോഴും, ആഘോഷത്തിലും, മദ്യപാനത്തിനും, കലഹത്തിലും, ദൂര്‍ത്തിലും, അധഃപതിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് കേവലമൊരു ഉത്സവമായി ആഘോഷിക്കാനുള്ളതാണോ? മദ്യപിച്ചും,, ഉല്ലസിച്ചും, വെറിക്കൂത്തുകളിലേര്‍പ്പെട്ടും  വിലകുറച്ച് കാണനുള്ളതാണോ ദൈവപുത്രനായ ക്രിസ്തുയേശുവിന്റെ ജനനം? അല്ല; ഇത് വളരെ ഗൌരവപൂര്‍വ്വം കാണേണ്ടതാണ്. വലിയ ഒരു ദാനത്തെയാണ് ഇത് നമ്മേ ഓര്‍മ്മപ്പെടുത്തുന്നത്. മറ്റാര്‍ക്കും ചെയ്യാന്‍് കഴിയാതിരുന്ന ഒരു മഹാ ദാനം !     

ഈ ലോകസൃഷ്ടിപ്പുതന്നെ ദൈവ സ്നേഹത്തിന്റെ അടയാളമാണ്. ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും അവനെ അനുഗ്രഹിക്കുകയും സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞ് അതിനെ അടക്കി വാഴുവാനും അനുവാദം കൊടുത്തു. എന്നാല്‍  പാപം ചെയ്ത മനുഷ്യന്‍ അവന് ലഭ്യമായിരുന്ന ദൈവതേജസ് നഷ്ടപ്പെടുത്തി. പരിണിത ഫലമായി പറുദീസയും ദൈവ സംസ്ര്‍ഗ്ഗവും അവന് നഷ്ടപ്പെട്ടു. മനുഷ്യന്‍ ദൈവത്തില്‍നിന്ന് അകന്നുവെങ്കിലും കരുണാസംബന്നനായ ദൈവത്തിന് അവനില്‍  മനസ്സലിവു തോന്നി. സ്വന്തം പുത്രനെ, തന്റെ ഏകജാതനായ   പുത്രനെതന്നെ മാനവരാശിയുടെ പാപപരിഹാരത്തിനായി ഭൂമിയിലേക്കയച്ചു. ആ മഹാ ദാനമാണ് ക്രിസ്തുമസ്. ഒരിക്കല്‍ ബേത്ലഹേമില്‍ ക്രിസ്തുമസ് ഉണ്ടായി. അത് ഒരു ചരിത്ര സംഭവമായിരുന്നു. ഈ ചരിത്രം ഒരിക്കലും ആവര്‍ത്തിക്കപ്പെടുന്നില്ല. ഒരിക്കല്‍ ബേത്ലഹേമില്‍ ചരിത്ര യഥാര്‍ത്യമായിത്തീര്‍ന്ന ക്രിസ്തു, മനുഷ്യ ഹൃദയത്തില്‍് ജനിച്ചു വളരേണം. വര്‍ഷംതോറും ക്രിസ്തുമസ് ആഘോഷിക്കുന്നതിനെക്കാള്‍, ഒരിക്കല്‍ ഹൃദയത്തില്‍് ഈ അനുഭവം ഉണ്ടാവുകയാണ് വേണ്ടത്. ഓരോ മനുഷ്യ ഹൃദയങ്ങളിലും ക്രിസ്തു ഒരിക്കല്‍ ജനിക്കുകയും നിരന്തരമായി വളരുകയും ചെയ്യുന്ന അനുഭവമാണ്‌ യഥാര്‍ത്ഥ ക്രിസ്തുമസ്.

എന്നാല്‍ ഈ മഹാദാനത്തെ നാം മറന്നിരിക്കുന്നു. ലോക ജനസംഖ്യയിലെ  85 ശതമാനം ആളുകളും ക്രിസ്തുമസിന്റെ സന്ദേശം ഉള്‍ക്കൊള്ളാതെയാണിത്‌ ആഘോഷിക്കുന്നത്. നമ്മുടെ രാജ്യത്തും, സംസ്ഥാനത്തിലും, അരങ്ങേറുന്ന സംഭവങ്ങള്‍ ഇതിനൊരു തെളിവല്ലേ? ഇന്ത്യയുടെ പൊതുധാരയില്‍ പല നിലകളില്‍ ശ്രദ്ധേയമായ സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്ക്, ആരോഗ്യനിലവാരം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക നീതി, സാഹിത്യത്തിനും പത്രമാധ്യമാങ്ങല്‍ക്കുമുള്ള സ്വാധീനം തുടങ്ങിയവ കേരളത്തിന്റെ പ്രേത്യേകതയകുമ്പോള്‍’ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണവും നമ്മുടെതുമാത്രമാണ്‌. ലോകത്തില്‍ തന്നെ മലയാളി സമൂഹത്തിനു പ്രത്യേക സ്ഥാനം ഏവരും അംഗീകരിചിട്ടുള്ളതാണ്. എന്നാല്‍, ഇന്നത്തെ നമ്മുടെ നാടിന്‍റെ അവസ്ഥ എന്താണ്.? ആത്മഹത്യയുടെയും, കൊലപാതകത്തിന്റെയും മദ്യപാനത്തിന്റെയുംമെല്ലാം സ്വന്തം നാടായി നമ്മുടെ കേരളം മാറിയിരിക്കുന്നു എന്നതല്ലേ സത്യം! കുട്ടികളിലും യുവാക്കളിലുമെല്ലാം തിന്മ വര്‍ധിക്കുന്നു, മാതാപിതാക്കളെയും ഗുരുക്കന്മാരെയും ഏറെ ആദരിച്ചിരുന്ന മലയാളിസമൂഹത്തിനു കാര്യമായ ശോഷണം സംഭവിച്ചിരിക്കുന്നു. വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടുത്തലുകളുടെ ഫലമായി പെരുകുന്ന വൃദ്ധസദനങ്ങള്‍. ഒളിച്ചോടുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം ദിവസേന വര്‍ദ്ധിക്കുന്നു. മനസ്സിനെ വേദനിപ്പിക്കുന്ന, കണ്ണുകളെ ഈറനണിയിക്കുന്ന, ഹൃദയങ്ങളെ നടുക്കുന്ന, ഉറക്കവും സ്വസ്ഥതയും കെടുത്തുന്ന, ഹീനവും ക്രൂരവുമായ പ്രവര്‍ത്തനങ്ങള്‍ ക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ് പത്രത്താളുകളും  അത് വായിക്കുന്ന നല്ല മനുഷ്യരുടെ ഹൃദയങ്ങളും!  ഇന്റര്‍നെറ്റ്, ഫേസ് ബുക്ക്‌, മൊബൈല്‍ ഫോണ്‍   ഇവയുടെ ദുരുപയോഗം മനുഷ്യമനസ്സുകളെ വിഷലിപ്തമാക്കുന്നു. ഇങ്ങനെ ചതിക്കുഴിയിലാകുന്നവരുടെ ഒരു നീണ്ട നിരതന്നെയുണ്ട്. ഇന്ത്യയില്‍  ഓരോ വര്‍ഷവും ഒന്നരലക്ഷത്തോളം പേര്‍ ആത്മഹത്യ ചെയ്യുന്നു. കേരളത്തില്‍ ഓരോ ദിവസവും 32 ആത്മഹത്യകള്‍  നടക്കുന്നു... അധാര്‍മ്മികതയുടെ കൂത്തരങ്ങാണ് ലോകമിന്ന്. മനുഷ്യനെന്തുപറ്റി എന്നാണ് എല്ലാവരും ചോദിക്കുന്നത്. മനുഷ്യനെ അടക്കി വാഴുന്ന പാപമാണ് ഈ തിന്മയ്കെല്ലാം കാരണം.

ഈ കാലഘട്ടത്തിന് സമാനമായ ഒരു കാലത്താണ് യേശു ദേവന്റെ തിരുപ്പിറവി. യേശുവിന് പിറക്കുവാന്‍ പോലും  ഒരിടം കൊടുക്കുവാന്‍ ആരും തയ്യാറാകാതിരുന്ന ഒരു കാലം.! വഴിയിലെവിടയോ ജന്മംകൊണ്ട്, പശുത്തൊട്ടിയില്‍ കിടക്കേണ്ടി വന്നു ഈ ലോകരക്ഷിതാവിന്. പ്രതിഫലേച്ഛ കൂടാതെ എല്ലാവരേയും സ്നേഹിച്ചു. രോഗികളെ സൈഖ്യമാക്കി, മരിച്ചവരെ ഉയര്പ്പിച്ചു, ഭൂതങ്ങളെ  പുറത്താക്കി. വിശന്നവര്‍ക്ക് അപ്പം നല്‍കി., കരയുന്നവരുടെ കണ്ണീരൊപ്പി, ദരിദ്രരെ മറോടാണച്ചു, ഒടുവില്‍ മാനവരാശിയുടെ പാപങ്ങള്‍ക്ക് വേണ്ടി മരക്കുരിശില്‍് സ്വയം ബലിയായി. ആ യാഗ മരണം മനുഷ്യ വര്‍ഗ്ഗത്തിന്റെ പാപപരിഹാരത്തിന് മതിയായതെന്ന് തെളിയിച്ചുകൊണ്ട്‌ മൂന്നാം നാളില്‍ ഉയര്‍ത്തെഴുന്നേറ്റു.

ഈ ക്രിസ്തുമസ് സീസണില്‍  നമ്മുടെ ഹൃദയം യേശുവിന് വേണ്ടി തുറന്നു കൊടുക്കാം യേശുവിനെ രാജാവും കര്‍ത്താവുമായി നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുവാന്‍ കഴിയുമെങ്കില്‍, അതായിരിക്കും നമ്മുടെ ജീവിതത്തില്‍‍ ലഭ്യമാകുന്ന മഹാ സന്തോഷം! നമ്മള്‍ക്ക് വേണ്ടിയാണ് ഈ ദൈവപുത്രന്‍ ജനിച്ചതും, മരിച്ചതും. ദൈവപുത്രനായ  യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മേ ശുദ്ധീകരിക്കുന്നു. (1 യോഹ 1 : 7) എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനഘടകം പാപമാണ്. പാപത്തില്‍ നിന്നും ഒരു മോചനം ഇത് വായിക്കുന്ന ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, താങ്കള്‍ ഒരു പാപിയാണെന്ന് ദൈവ മുന്‍പാകെ സമ്മതിക്കുക. താങ്കളുടെ പാപത്തിന്റെ പരിഹാരത്തിനുവേണ്ടി ക്രൂശില്‍ മരിച്ച ക്രിസ്തുവിനെ രക്ഷിതാവും കര്‍ത്താവുമായി ഹൃദയത്തില്‍  സ്വീകരിക്കുക. ഈ വിശ്വാസവും അനുതാപവും നിങ്ങളെ ഒരു പുതിയ മനുഷ്യനാക്കിത്തീര്‍ക്കും.

സകല ജനങ്ങള്‍ക്കുവേണ്ടിയുള്ള ഈ മഹാ സന്തോഷം പുതു വര്‍ഷത്തില്‍  താങ്കള്‍ക്കും ലഭ്യമാകട്ടെ!

    


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,381

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470739 Website Designed and Developed by: CreaveLabs