ഷാര്‍ജയില്‍ റെസിഡന്റ് വിസ ഉള്ള എല്ലാ രാജ്യക്കാര്‍ക്കും ഭൂമി സ്വന്തമാക്കാന്‍ അവസരം വരുന്നു. നൂറു വര്‍ഷത്തേക്ക് ലീസിനായിരിക്കും ഇത് നല്‍കുന്നത്.
ഷാര്‍ജയില്‍ പുതുതായി ഉയരാന്‍ പോകുന്ന തിലാല്‍ സിറ്റിയിലാണ് ഈ ആനുകൂല്യം ഒരുക്കുന്നത്. ഷാര്‍ജ അസറ്റ് മാനേജ്മെന്റും എസ്കാന് റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റും ചേര്‍ന്നാണ് തിലാല്‍ സിറ്റി പണിയുന്നത്. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്ക്കും അറബ് വംശജര്‍ക്കും മാത്രമായിരുന്ന സൗകര്യമാണ് ഇനി മറ്റു രാജ്യക്കാര്‍ക്കുമായി അനുവദിക്കുന്നത്. ഈയിടെയാണ് ഈ സൗകര്യം അനുവദിച്ചുകൊണ്ട് ഷാര്‍ജയില്‍ നിയമനിര്‍മാണം നടന്നത്.