ന്യുയോര്‍ക്ക്: ശക്തമായ മഞ്ഞ്ക്കാറ്റിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ യുഎസില്‍ എഴു പേര് മരിച്ചു. ബുഫല്ലോയില്‍ അഞ്ച് അടി ഉയരത്തില്‍ വരെ മഞ്ഞ് വന്ന് മൂടിയിരിക്കുകയാണ്. മുന്ന് പേര് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മറ്റുള്ളവര്‍ റോഡ് അപകടങ്ങളിലാണ് മരിച്ചത്.
യുഎസിലും കാനഡയിലും ഡിഗ്രിക്ക് താഴെ അന്തരീക്ഷ ഊഷമാവ് താഴുന്നുണ്ട്. ആളുകള്‍ പലരും വീടിനുള്ളില്‍ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുകയാണ്.