യേശുവിന്റെ നാട്ടിലേക്കു ഒരു ഫെല്ലോഷിപ്പ് യാത്ര - ബെന്നി വര്ഗീസ് (രണ്ടാം ഭാഗം)

Voice Of Desert 10 years ago comments
യേശുവിന്റെ നാട്ടിലേക്കു ഒരു ഫെല്ലോഷിപ്പ് യാത്ര - ബെന്നി വര്ഗീസ്  (രണ്ടാം ഭാഗം)

ജോര്‍ദാന്‍് ബോര്‍ഡറിലെ അവസാനത്തെ ചെക്ക്‌ പോസ്റ്റില്‍‍ ബസ്സ്‌ നിര്‍ത്തി. ഒരു ബോര്‍ഡര്‍് സുരക്ഷാ പോലീസുകാരന്‍ ബസ്സിനുള്ളിലേക്ക് കയറി. ജോര്‍ദാന്‍് വിമാനത്താവളത്തില്‍‌വച്ച് സ്റ്റാമ്പ്‌ ചെയ്ത എന്‍ട്രി വിസാ പരിശോധിക്കുകയാണ് ലക്‌ഷ്യം. ഓരോരുത്തരോടും പാസ്പോര്‍ട്ട്‌ തുറന്നു പിടിയ്ക്കാന്‍ ആവശ്യപ്പെട്ടിട്ട് താന്‍് പരിശോധന ആരംഭിച്ചു. വളരെ പെട്ടന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി, ഹുസൈന്‍റെ കയ്യില്‍് നിന്നും എന്തൊക്കയോ പേപ്പറുകള്‍ വാങ്ങി നോക്കിയിട്ട് പോകുവാനുള്ള  അനുവാദം നല്‍കി. ബസ്സ്‌ മുന്‍പോട്ടു നീങ്ങി 5 മിനിട്ട് കഴിഞ്ഞപ്പോള്‍ അടുത്ത പോസ്റ്റില്‍് എത്തി. ഇവിടെ കസ്റ്റംസും, സെക്യൂരിറ്റി ചെക്കിനുമുള്ള സ്ഥലമാണ്‌. ബസ്സ്‌ നിര്‍ത്തി എല്ലാവരും പുറത്തിറങ്ങി ലഗേജുമായി സ്ക്ര്നിംഗ് മെഷീന്‍ റൂമിലേക്ക്! ചിലരുടെയൊക്കെ ബാഗ്‌ തുറന്നു  പരിശോധിക്കുന്നുമുണ്ടായിരുന്നു.  15 മിനിറ്റു കൊണ്ട് പരിശോധന കഴിഞ്ഞു പുറത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന ബസ്സില്‍് ഞങ്ങള്‍ വീണ്ടും ലഗേജു് കയറ്റി. നല്ല ഒരു എക്സര്‍സൈസ് ആയിരുന്നുയെന്നു പലരും അഭിപ്രായപ്പെട്ടു. പ്രായമായവരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ഭാരമായിരുന്നു എങ്കിലും പരസ്പരം ആളുകള്‍് സഹായിച്ചത് അവര്‍ക്കും സന്തോഷമായി.

തൊട്ടപ്പുറത്ത് തന്നെയാണ് ജോര്‍ദാന്റെ എക്സിറ്റ് പോയിന്റ്‌. ബസ്സ്‌ പാര്‍ക്കിങ്ങ് ബേയില്‍് നിര്‍ത്തിയതിനു ശേഷം ഓരോരുത്തരായി എക്സിറ്റ് കൌണ്ടറിലേക്ക് നടന്നു. ഹുസൈന്‍ എക്സിറ്റ് ടാക്സ് അടച്ച പേപ്പറും മറ്റും ഇമിഗ്രേഷന്‍ ഓഫീസറുടെ കയ്യില്‍ കൊടുത്ത് വേഗത്തില്‍് ഞങ്ങളുടെ എക്സിറ്റ് എന്‍ട്രി അടിക്കുന്നതിനുള്ള ക്രമീകരണം ചെയ്തു. പാസ്പോര്‍ട്ട്‌ ലഭിച്ചവര്‍ക്ക് വാഷ്റൂംസ് ഉപയോഗിക്കാനുള്ള സൌകര്യവും അവിടെ ഉണ്ടായിരുന്നു. അര മണിക്കൂര്‍ കൊണ്ട് എല്ലാവരുടെയും പാസ്പോര്‍ട്ടില്‍ എക്സിറ്റ് സീല്‍് അടിച്ചുകിട്ടി. ഇനിയും യാത്ര ചെയ്യുന്നത് രണ്ടു രാജ്യങ്ങള്‍ക്കും അവകാശമില്ലാത്ത സ്ഥലത്തുകൂടിയാണ് (No mans Land) ഇവിടെ വച്ച് ഹുസൈന്‍ യാത്ര പറയുകയാണ്. ഇസ്രായേലിന്റെ ഭാഗത്തേക്ക്‌ വരുവാന്‍് അവര്‍ക്ക് സാധിക്കുകയില്ല. എന്നാല്‍ ഡ്രൈവര്‍ക്ക് ഇസ്രായേലിന്റെ പ്രവേശന കവാടം വരെ ബസ്സുമായി പ്രേവേശിക്കാനുള്ള പാസ്സുണ്ട്. ഷെയിക്ക് ഹുസൈന്‍് പാലമാണ് രണ്ടു രാജ്യങ്ങളുടെയും അതിര്‍ത്തി. പാലത്തിനു മുന്‍പായി ഒരുചെക്ക് പോസ്റ്റ്‌ കൂടിയുണ്ട്, അത് ജോര്‍ദാന്റെ വകയാണ്. പാസ്പോര്‍ട്ടില്‍് എക്സിറ്റ് സീല്‍ അടിചിട്ടുണ്ടെന്നു ഉറപ്പുവരുത്തുന്നതിനായി ഒരു പോലിസുകാരന്‍് ബസ്സിന്‍റെ ഉള്ളില്‍‌ വന്ന് ഓരോരുത്തരുടെയും പാസ്പോര്‍ട്ട്‌ പരിശോധിച്ചു.

ബസ്സിന് യാത്രാനുമതി ലഭിച്ചു. ഷെയിക്ക് ഹുസൈന്‍ പാലം കടന്നാല്‍് ഇസ്രായേലിന്‍റെ ഭാഗമായി. അവിടെ പ്രവേശന  കവാടത്തില്‍ ചുവന്ന ലൈറ്റ് കത്തി നിന്നതുകൊണ്ട് ബസ്സ്‌ റോഡ്‌ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ഒരു സെക്യൂരിറ്റി ഓഫീസര്‍ വന്ന് ബസ്സിന്‍റെ ഡ്രൈവറോടെ്, തന്റെ സീറ്റില്‍് നിന്നും മാറിയിരിക്കാന്‍് ആവശ്യപ്പെട്ടിട്ട് ബസ്സിന്‍റെ ഓരോ ഭാഗങ്ങളും പരിശോധിക്കുവാനാരംഭിച്ചു. നീളമുള്ള ഒരു ഇരുമ്പുതണ്ടില്‍ ഒരു വലിയ കണ്ണാടി (Mirror) ഘടിപ്പിച്ച് ബസ്സിന്റെ അടിവശവും പരിശോധിക്കുന്നുത് കാണാമായിരുന്നു. വളരെ കര്‍ക്കശമായ സുരക്ഷാ പരിശോധനകളാണ് ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് നടത്തുന്നത്. ഓരോ വാഹനങ്ങളും അവിടെ നിര്‍ത്തി പരിശോധിച്ചതിനു ശേഷമാണ് അകത്തേക്ക് വിടുന്നത്. വാഹന പരിശോധന നടത്തുമ്പോള്‍ മറ്റൊരു പട്ടാളക്കാരന്‍ യന്ത്രതോക്കുമായി തൊട്ടടുത്തുതന്നെ നില്‍ക്കുന്നണ്ടാകും. ബസ്സിനുള്ളില്‍ ഒരു മുട്ടുസൂചി വിണാല്‍് കേള്‍ക്കാവുന്നത്ര നിശബ്ദ്ത! പരിശോധന നടത്തി തൃപ്തി പെട്ടതു കൊണ്ടാകാം, പോകാനുള്ള അനുമതി ലഭിച്ചു. ഹോ ! ഇപ്പോളാണ് പലരും ശ്വാസം വിട്ടത്. ഇസ്രായേലിന്‍റെ കാര്യക്ഷമമായ സുരക്ഷാ സംവിധാനത്തെയും, ചങ്കൂറ്റത്തെയും, വിട്ടുവീഴ്ചയില്ലാത്ത പരിശോധനാ പാടവത്തെയും പലരും പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു.

ഞങ്ങള്‍ ആഗമന കവാടത്തിന്റെ മുന്‍പിലെത്തി. ബസ്സില്‍ നിന്നും ഓരോരുത്തരും അവരവരുടെ ലഗേജ് എടുത്ത് ഇമിഗ്രേഷന്‍ കൌണ്ടറിലേക്ക് നടന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥയുടെ ചോദ്യം ചെയ്യലാണ് ആദ്യം. ടൂര്‍ ലീഡര്‍   ആയതിനാല്‍ ഏറ്റവും മുന്‍പില്‍് ഞാനായിരുന്നു. അവര്‍ വിശദമായി  കാര്യങ്ങള്‍് തിരക്കി. എത്ര ദിവസം ഇവിടെ താമസിക്കുന്നു? ഏതൊക്കെ ഹോട്ടലിലാണ് താമസിക്കുന്നത്? ആരുടെ കൈയ്യിലെങ്കിലും ആയുധങ്ങളുണ്ടോ, ഭീകര രാജ്യങ്ങള്‍ സന്ദര്‍ശിചിട്ടുണ്ടോ തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍! എല്ലാത്തിനും മറുപടി നല്‍കിയപ്പോള്‍് അവര്‍ നന്ദി പറഞ്ഞ്‌, ബാഗ്‌ സ്കാന്‍് ചെയ്‌വാനുള്ള അടുത്ത സ്ഥലത്തേക്ക് വിട്ടു. മെറ്റല്‍ ഡിക്ട്ട്ടറീലുടെ കയറി, അടുത്ത സെക്യൂരിറ്റി ഉധ്യോഗസഥന്റെ  മുന്‍പില്‍‌!. ചിലരുടെ പെട്ടികള്‍ അഴിച്ചു പരിശോധിച്ചു. ചിലരെ റൂമില്‍ കൊണ്ടുപോയി പരിശോധിച്ചു. ഈ നടപടികല്‍ക്കെല്ലാം ശേഷം വീസാ കൌണ്ടറില്‍‌. അവിടെയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. വീസാ സ്റ്റാമ്പ്‌ ചെയ്യുന്നത് ഒരു പേപ്പര്‍് ഫോമിലാണ്. ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ടാണ് എല്ലാവര്‍ക്കും പുറത്തിറങ്ങാനായത്. 

പുറത്ത് ഞങ്ങളുടെ ഇസ്രായേലിലെ ഗൈഡ് ഹാനിയും, ജെറുസലേമിലെ ടൂര്‍് കമ്പനിയുടെ മാനേജര്‍ അബു മുസ്തഫയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഉച്ച ഭക്ഷണം കാനാവിലെ കരീം റെസ്റ്റൊരന്റിലാണ്. ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുണ്ട് കാനാവിലേക്ക്. ഇസ്രായേലില്‍‍ പ്രവേശിച്ചപ്പോള്‍് തന്നെ ഭൂപ്രകൃതിയില്‍് കണ്ട വലിയമാറ്റം യാത്രക്കാരെ  അത്ഭുതപ്പെടുത്തി. നീണ്ടു പരന്നു കിടക്കുന്ന ഗോതമ്പ് വയലുകള്‍, ഒലിവു തോട്ടങ്ങള്‍, ഓറഞ്ച്, അത്തി, പലതരം  പഴ വര്‍ഗങ്ങള്‍, മറ്റ് കൃഷികള്‍... പാലും തേനും ഒഴുകുന്ന നാടെന്നത് അക്ഷരാര്‍ഥത്തില്‍് സത്യാമാണെന്നുള്ളത്    ഞങ്ങള്‍ക്ക് ബോധ്യമായി. ഇവിടുത്തെ കൃഷി രീതികള്‍ വ്യത്യസ്തമാണ്. കമ്പ്യൂട്ടര്‍വല്‍കൃത സംവിധാനത്തിലാണ് വളവും ജലസേചനവും ഓരോ ചെടിക്കും നല്‍കുന്നത്. ചെടികളുടെ വളര്‍ച്ചയും മറ്റും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങളുമുണ്ട്. അവിടുത്തെ ഓരോ പ്രത്യക കാര്യങ്ങളും ഗൈഡ് ഹാനി വിവരിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിശപ്പിന്റെ കഠിന്യത്താല്‍‍ പലരും നല്ല മയക്കത്തിലായിരുന്നു.

ഫെലിസ്ത്യരും ഇസ്രായേല്യരും തമ്മില്‍ നടന്ന യുദ്ദത്തില്‍്‌ (1 ശമുവേല്‍‍ 31:1 -7) ശൌലും മൂന്നു പുത്രന്മാരും മരിച്ച ഗില്‍ബോവ പര്‍വ്വതം ഞങ്ങളുടെ യാത്രയില്‍് ഹാനി ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌ ശൂനേം എന്ന പട്ടണത്തിലൂടെയാണ്. ഈ പട്ടണത്തിലെ താമസക്കാരിയായിരുന്ന ശൂനേംകാരിത്തിയുടെ മകനെയാണ്  ഏലിശ ഉയര്‍പ്പിച്ചത്( 2 രാജാ 4: 8-37 ) അല്പം മുന്പോട്ട് സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ ഇടതു വശത്തായി യേശു വിധവയുടെ മകനെ ഉയര്‍പ്പിച്ച നയിന്‍ പട്ടണം കണ്ടു. (ലൂക്കോസ്7: 11-17) വളരെ വിശാലമായ റോഡിലുടെയാണ്  ഞങ്ങള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ദിശാ സൂചന ബോര്‍ഡുകള്‍് ഓരോസ്ഥലത്തും പ്രദര്‍ശിപ്പിച്ചുട്ടുണ്ട്. കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ചകളാണ് റോഡിനിരുവശവും.

ഇവിടുത്തെ കൃഷി രീതി ഞാന്‍് നേരത്തെ എഴുതിയതുപോലെ,വ്യത്യസ്തമാണ്. കിബൂത്ത്സ് (Kibbutz) എന്ന ഒരു സ്ഥിഥിസമസ്ഥ (Socialist) സമൂഹമാണ്‌ ഇവിടെ കൃഷി ചെയ്യുന്നതു. 1909 ലാണ് ആദ്യമായി കിബ്ബുത്സ് നിലവില്‍ വന്നത്. പൊതുവായുള്ള ജീവിത രീതിയാണ്‌ (Collective Life) ഇവരുടെ പ്രത്യേകത. ഒന്നിച്ചു താമസിക്കുക, ഒന്നിച്ചു ഭക്ഷിക്കുക, ഒന്നിച്ചു ജോലി ചെയ്യുക എന്നതാണ് ഇവരുടെ രീതി. ഈ കിബ്ബുത്സില്‍‍ അംഗമായാല്‍ നിര്‍ബന്ധമയും ജോലി ചെയ്തിരിക്കണം. ജോലി മാറി മാറി ചെയ്യേണ്ടി വരുമെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിനു്, ഒരാഴ്ച കൃഷിപ്പണി ചെയ്യുന്ന ആള്‍ക്കു് അടുത്ത ആഴ്ച ഓഫീസ് ജോലിയായിരിക്കും, പിന്നീട്‌ ഡ്രൈവിംഗ്, ഇങ്ങനെ മാറിക്കൊണ്ടിരിക്കും. ആര്‍ക്കും സ്വന്തമായി ഒന്നുമില്ല. എല്ലാം പൊതുമുതലായി കാണണം. ഇവിടെ പൊതു അടുക്കളയാണ്‌. ഓരോ കുടുംബത്തിനും വേറെ വീടുകള്‍് ഉണ്ടങ്കിലും അടുക്കളയും, ഡൈനിംഗ് ഹാളും ഒക്കെ എല്ലാവര്‍ക്കും ഒന്നിച്ചുള്ളതാണ്. ഇവിടെ നിന്ന് ഏതു സമയത്തും ആര്‍ക്കുവേണമെങ്കിലും പിരിഞ്ഞു പോകാം. പക്ഷെ, വെറും കയ്യോടെ ആയിരിക്കുമെന്നുമാത്രം. 2010-ല്‍‍ ഇസ്രായേലില്‍‍ 270 കിബ്ബുത്സുകളുണ്ട്. ആദ്യം കൃഷിക്കുവേണ്ടി മാത്രം ആയിരുന്നു ഈ സമൂഹം നിലകൊണ്ടത് എന്നാല്‍, ഇന്ന് ഇവിടുത്തെ ഫാക്ടറികളും, മറ്റ് വ്യവസായ സംരഭങ്ങളും ഇവര്‍ കൈകാര്യം ചെയ്യുന്നു.  ഇസ്രായേലിലെ വ്യവസായത്തിന്റെ പതിനൊന്നു ശതമാനവും, കൃഷിയുടെ 45  ശതമാനവും  ഇന്ന് കൈകാര്യം ചെയ്യുന്നത് ഈ കിബ്ബുത്സാണ്

ഇസ്രയേലിലെ കൃഷി  

മെഷിനറി ഉപയോഗിച്ചുള്ള ഇസ്രയേലിലെ കൃഷി  രീതികള്‍ 

‘കിബ്ബുത്സ് വളരെ രസകരമായ ഒരനുഭവമായി പലര്‍ക്കും തോന്നി. ഇവിടെ വന്ന് ഈ കിബ്ബുത്സില്‍‍ അംഗമാകാന്‍ കഴിയുമോ എന്ന് ചിലര്‍ ഹാനിയോട് രഹസ്യമായി ചോദിക്കുന്നുണ്ടായിരുന്നു. അംഗമായാല്‍ നിര്‍ബന്ധമയും ജോലി ചെയ്തിരിക്കണം. മറുപടി കേട്ടവര്‍ നിശബ്ദരായി പുറം കാഴ്ചകളില്‍ മുഴുകി!. യഥാര്‍ത്ഥത്തില്‍് യേശു ക്രിസ്തു വിഭാവനം ചെയ്ത വ്യവസ്ഥിതിയും ഈ കിബ്ബുത്സ് സംവിധാനം പോലെ തന്നെ ആയിരുന്നില്ലേ എന്ന ചിന്ത എന്നെ ഭരിച്ചു.

ഞങ്ങള്‍ കാനാവിലെ കരിം രെസ്റ്റോരന്റില്‍് എത്തി. സമയം 3 മണി കഴിഞ്ഞു. അര മണിക്കൂര്‍ മുന്‍പ് ഹാനി വിളിച്ചു പറഞ്ഞതുകൊണ്ട് ഭക്ഷണം ടേബിളില്‍ തയ്യാറാക്കി വെച്ചിരുന്നു. ഭക്ഷണ ശേഷം ആദ്യമായി പോകുന്നത്  നസ്രത്തിലേ മംഗള വാര്‍ത്താ ദേവാലയത്തിലേക്കാണ്.(Church of Annunciation) ബസ്സ്‌ പാര്‍ക്കുചെയ്ത സ്ഥലത്തുനിന്നും ചെറിയ കയറ്റം കയറി, നടന്നു വേണം ദേവാലയത്തിലെത്താന്‍.

സമുന്ദ്ര നിരപ്പില്‍ നിന്ന് ഏകദേശം 1230 അടി ഉയരത്തിലാണ് നസ്രത്ത് പട്ടണം സ്ഥിതി ചെയ്യുന്നത്. മലമുകളിലുള്ള ഈ പട്ടണത്തിലാണ് യേശു തന്റെ മാതാ പിതാക്കള്‍ക്കൊപ്പം, ബാല്യ കാലം ചിലവഴിച്ചത്. (ലുക്കോ.1: 26-35) പിതൃ നഗരം എന്ന് പറയുന്നതുകൊണ്ട് ജോസഫിന്റെ ജന്മനടായിരുന്നു നസ്രത്ത് എന്നു കരുതാം.(മാര്‍ക്കോസ് 6:1-4) മാത്രമല്ല നസ്രായന്‍ എന്ന പേര് വരുവാന്‍് കാരണമായതും നസ്രത്തില്‍് താമസിച്ചതുകൊണ്ടാകാം. യേശുവിന്റെ ജനനത്തെക്കുറിച്ച് ഗബ്രിയേല്‍് ദൂതന്‍് മറിയക്കു് അരുളപ്പാടു നല്‍കിയതിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച പള്ളിയാണിത്.  നാലാം നൂറ്റാണ്ടിലാണ് ഇവിടെ ആദ്യമായി ഒരു പള്ളി നിര്‍മ്മിക്കപട്ടത്‌. എന്നാല്‍ ഏഴാം നൂറ്റാണ്ടില്‍ മുസ്ലിങ്ങള്‍ ഈ രാജ്യം കൈവശപ്പെടുത്തിയപ്പോള്‍് ഈ പള്ളിയും നശിപ്പിക്കപ്പെട്ടു. ഇപ്പോള്‍ കാണുന്ന ഈ പുതിയ പള്ളി നിര്‍മ്മിച്ചത് 1969 ലാണ്. ഈ പള്ളി ഡിസൈന്‍് ചെയ്തത് ഗിയോവന്നി മുസിയോ (Giovanni Muzio) എന്ന ഇറ്റാലിയന്‍ ശില്പിയാണ്. 

നസ്രത്തിലെ മംഗള വാര്‍ത്താ ദേവാലയം 

പള്ളിയുടെ മുന്‍ഭാഗത്തെ പ്രധാന വാതില്‍് കട്ടിയുള്ള പിച്ചളത്തകിടില്‍‍ നിര്‍മ്മിച്ചതാണ്. ഇതില്‍ വേദപുസ്തക ചരിത്രം കൊത്തുപണി ചെയ്തിരിക്കുന്നത് കാണാം. ആദം, ഹവ്വാ, പാമ്പ്, കയീന്‍ ഹാബെലിനെ കൊല്ലുന്നത്, യേശുവിന്‍റെ ഗിരിപ്രഭാഷണം, മറിയയെ മംഗള വാര്‍ത്ത‍ അറിയിക്കുന്നതു തുടങ്ങിയ പഴയ, പുതിയ നിയമ കാലത്തിലെ സംഭവങ്ങള്‍ ഭംഗിയായി ഈ പിച്ചള വാതിലില്‍് കൊത്തിവച്ചിട്ടുണ്ട്. മറിയയുടെ ഭവനം എന്ന് വിശ്വസിക്കപ്പെടുന്ന, ഗുഹയുടെ മുകളില്‍് ആണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. പള്ളിയുടെ അള്‍ത്താരയുടെ അടിയില്‍്, ഈ സ്ഥലം കമ്പി വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്. താഴെ ഇറങ്ങിച്ചെന്നു ഞങ്ങള്‍ ഈ ഗുഹ കണ്ടു. പഴയ വീടിന്‍റെ ഭാഗങ്ങളെന്നു തോന്നിപ്പിക്കുന്ന സ്ഥലങ്ങളും അവിടെ കാണാന്‍് കഴിഞ്ഞു. നാമധേയ ക്രൈസ്തവര്‍ പലരും അവിടെ നിന്ന് പ്രാര്‍ത്ഥിക്കുന്നതും കുരിശു വരക്കുന്നതും കാണാം. പള്ളിയുടെ ഉള്ളില്‍ നിന്നും ഞങ്ങള്‍് ചവിട്ടുപടികള്‍ കയറി മുകള്‍ നിലയിലേക്ക് പോയി. ഞങ്ങളെ അതിശയിപ്പിച്ച ഒരു കാഴ്ചയായിരുന്നു പള്ളിയുടെ വലത്തുവശത്തുള്ള ഭിത്തിയില്‍ കണ്ടത് വേളാംങ്കണ്ണി മാതാവിന്‍റെ പ്രതിമ അവിടെ സ്ഥാപിച്ചിരിക്കുന്നു. അതുപോലെ വിവിധ രാജ്യങ്ങളിലെ മറിയയുടെ രൂപങ്ങള്‍് വിലകൂടിയ കല്ലുകൊണ്ടും മുത്തുകള്‍്കൊണ്ടും ഭിത്തിയില്‍ പതിപ്പിച്ച് വച്ചിരിക്കുന്നതും ഈ പള്ളിയുടെ ഉള്ളില്‍് കാണാന്‍് കഴിഞ്ഞു. ഞങ്ങള്‍ പുറത്തിറങ്ങി, ജോസേഫിന്റെ പണിശാല കാണുകയാണ് അടുത്ത ലക്‌ഷ്യം. (തുടരും)

Click here to read Part 1


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,550

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 471017 Website Designed and Developed by: CreaveLabs