ആദായനികുതി ഒഴിവിനുള്ള നിക്ഷേപ പരിധി രണ്ട് ലക്ഷമാക്കിയേക്കും

Voice Of Desert 10 years ago comments
ആദായനികുതി ഒഴിവിനുള്ള നിക്ഷേപ പരിധി രണ്ട് ലക്ഷമാക്കിയേക്കും

നികുതിദായകര്‍ക്ക് നികുതിയൊഴിവിനായി നിക്ഷേപിക്കാവുന്ന തുക രണ്ട് ലക്ഷം രൂപയായി ധനമന്ത്രാലയം ഉയര്‍ത്തിയേക്കും. വ്യക്തിഗത സമ്പാദ്യം പ്രോത്സാഹിപ്പിക്കാനും നികുതി ആശ്വാസം ലഭിക്കാനും ലക്ഷ്യം െവച്ചാണ് നടപടി. ആദായ നികുതി വകുപ്പിലെ 80 സി, 80 സിസി, 80 സിസിസി വകുപ്പുകള്‍ പ്രകാരം മൊത്തം ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിലവില്‍ നികുതി ആനുകൂല്യം ലഭിക്കുന്നത്. ഇത് ഇരട്ടിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഈ മാസം പത്തിന് നടക്കുന്ന കേന്ദ്ര ബജറ്റിലുണ്ടാവും.

 

വ്യക്തിഗത, കുടുംബ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയൊഴിവിനുള്ള നിക്ഷേപ പരിധി വര്‍ധിപ്പിക്കണമെന്ന് ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ആവശ്യപ്പെട്ടിരുന്നു. 2008-ല്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 38 ശതമാനത്തിലേറെയായിരുന്ന സമ്പാദ്യ നിരക്ക് 2012-13 ല്‍ 30 ശതമാനമായി താഴ്ന്നിട്ടുണ്ട്. ഒരു ലക്ഷം രൂപ എന്ന ഇപ്പോഴത്തെ പരിധി എട്ട് വര്‍ഷം മുമ്പാണ് നിശ്ചയിച്ചത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, പണപ്പെരുപ്പം എന്നിവ കണക്കിലെടുത്താല്‍ ഇത് മൂന്ന് ലക്ഷം രൂപയെങ്കിലുമാക്കണമെന്ന് തിങ്കളാഴ്ച 'മാതൃഭൂമി ധനകാര്യം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

80 സി-യുടെ പരിധി ഉയര്‍ത്തുന്നത് സാധാരണക്കാരായ ശമ്പള വരുമാനക്കാര്‍ക്കാവും ഏറ്റവുമധികം ആശ്വാസമാകുക. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്.), ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി.), മ്യൂച്വല്‍ ഫണ്ടിലെ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം (ഇ.എല്‍.എസ്.എസ്.), ബാങ്കുകളിലെ പ്രത്യേക സ്ഥിര നിക്ഷേപം (അഞ്ച് വര്‍ഷം കാലാവധിയുള്ളത്) എന്നിവയൊക്കെ നികുതിയൊഴിവ് ലഭിക്കുന്ന നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നു. ഭവനവായ്പയുടെ മുതല്‍ തിരിച്ചടവും ഈ ഗണത്തിലാണ് പെടുന്നത്.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,519

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470588 Website Designed and Developed by: CreaveLabs