മലപ്പുറം: വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളെ കൃത്യ സമയത്ത് സ്കൂളിലെത്തിക്കാന്‍ കഷ്ട്ടപെടുന്ന സ്വകാര്യ ബസ് ജീവനക്കാരും നമ്മുടെ നാട്ടിലുണ്ട്.സ്വകാര്യ ബസുകള്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുകയും വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കുകയും ഒക്കെ ചെയ്യുന്ന മലപ്പുറത്തു നിന്ന് തന്നെയാണ് ഈ കാഴ്ച്ചയും.
ഇത് വഴിക്കടവില്‍ നിന്നുള്ള കാഴ്ച്ച.ബെന്‍സിയ ബസിന്റെ രാവിലെ 8.30ന്റെ ഈ ട്രിപ്പില്‍ മുതിര്‍ന്നവര്‍ക്ക് പ്രവേശനമില്ല. മണിമൂളി സ്കൂളിലേക്ക് എത്താന്‍ വഴിക്കടവ് ബസ്റ്റാന്‍ഡില്‍
കാത്തുനിന്ന് വിഷമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിമാത്രമുള്ളതാണ് ഈ ഓട്ടം. കുട്ടികള്‍ക്കുമാത്രമായി ബസ് ഓടിക്കുന്നതെങ്ങനെയെന്നല്ലേ?ആ ചോദ്യത്തിനുള്ള ഉത്തരത്തില്‍ ബന്‍സിയ ബസിലെ ജീവനക്കാരുടെ സാമൂഹ്യപ്രതിബന്ധയുണ്ട്. പ്രത്യേകിച്ച് നമ്മുടെ കുട്ടികളോട്.
ജീനക്കാരുടെ ഈ നല്ല മനസിന് ഉടമ ഹംസഹാജിയുടെ പിന്തുണകൂടി കിട്ടിയതോടെയാണ് വഴിക്കടവില്‍നിന്ന് മണിമൂളിലിലേക്കുള്ള മൂന്നുകിലോമീറ്ററോളം ദൂരം കുട്ടികള്‍ക്ക് സുഖയാത്രക്ക്
വഴിയൊരുങ്ങിയത്.