എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരായ കാന്‍സര്‍ രോഗികള്‍ക്ക് പെന്ഷന് അനുവദിക്കും.
കടങ്ങള്‍ എഴുതിത്തള്ളണമെന്ന ദുരിതബാധിതരുടെ ആവശ്യം സംബന്ധിച്ച് എത്രയാണ് തുകയെന്നും പലിശ കൂടി കണക്കാക്കി കടം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിക സംബന്ധിച്ച് വിശദമായ പരിശോധനകള്‍ നടത്തുന്നതിനും പട്ടികയില്‍ ചേര്‍ക്കേണ്ടവരെ കണ്ടെത്തി ഉടനടി നടപടി സ്വീകരിക്കാനും ഇതുസംബന്ധിച്ച് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒന്നും രണ്ടും ഗഡു കൊടുത്തു. ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, എം.കെ. മുനീര്‍, കെ.പി. മോഹനന് മുതലായവര്‍ പങ്കെടുത്തു.