പ്രതികൂലങ്ങള്‍, പീഡനങ്ങള്‍ നേരിടുമ്പോ ള്‍ ദൈവജനം യോസഫിനെപ്പോലെ നീരുറവനരികിലെ ഫലപ്രദമായ വൃക്ഷം പോലെയായിരിക്കണം. ഫലകരമായ ജീവിതത്തെ തകര്‍ക്കുവാ ന് ശത്രു ശ്രമിക്കുമ്പോ ള്‍ നമ്മോടു കുടെ വ്യാപരിക്കുന്ന ദൈവകൃപയുടെ സാനിധ്യം മനസിലാക്കണം . തന്റെ ജീവിതത്തെ ഫലപൂര്‍ണമാക്കുന്നത് പ്രതികൂലങ്ങളെന്ന് യോസേഫ് തിരിച്ചറിഞ്ഞു. അവന്റെ സ്വപ്നമാണ്, ദര്‍ശനമാണ് പ്രതിസന്ധികളിലേക്ക് തള്ളിയിട്ടത്. നീ ദര്ശനമുള്ളവനെങ്കി ല്‍ അസൂയ,പൊട്ടക്കിണര്‍,പീഡനം ശത്രു ഒരുക്കി ഒടുക്കിക്കളയുവാന്‍ പോരാടിക്കൊണ്ടിരിക്കും. നിന്നെ വ്യത്യസ്തനും,കൃതാര്ത്ഥനാക്കുന്ന ദൈവകൃപയുടെ ആത്മവ്യാപാരം വിലപ്പെട്ടതെന്നും നീ തിരിച്ചറിയണം പാസ്റ്റര്‍ ബാബു ചെറിയാ ന് ഉദ്ബോധിപ്പിച്ചു. ഖത്തര്‍ റീജിയ ണ് പി.വൈ. പി. എ വാര്‍ഷിക യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റീജിയ ണ് പി.വൈ. പി. എ പ്രസിഡന്റ് പാസ്റ്റ ര്‍ വിത്സന് മത്തായി ഉദ്ഘാടന പ്രസംഗം നടത്തി. ബ്രദര്‍ റെജി വര്‍ഗ്ഗീസ് (വെണ്ണിക്കുളം) അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രദ ര്‍ മാത്യു. പി. മത്തായി സ്വാഗത പ്രസംഗവും ,ഡോക്ടര്‍ ബ്ലെസ്സന്‍ മേമ്മന സംഗീത ശുശ്രൂഷയും നിര്‍വഹിച്ചു.
പ്രതികുലങ്ങളില് ദൈവ സാന്നിധ്യം തിരിച്ചറിയണം പാസ്റ്റ ര്‍ ബാബു ചെറിയാ ന്
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.