ബാംഗ്ലൂരില്‍ ഇന്ഡ്യാപെന്തക്കോസ്തു ദൈവസഭഗില്ഗാല് വര്‍ഷിപ്പ് സെന്ററിന്റെ സീനിയര്‍ പാസ്റ്ററും, ന്യൂലൈഫ് ബൈബിള്‍ കോളേജ് അധ്യാപകനും, ശാലേം കൗണ്‍സിലിംഗ് സെന്റര്‍ കൗണ്‍സിലറുമായ പാസ്റ്റര്വര്ഗ്ഗീസ് ഫിലിപ്പിന് സൗത്ത് ഏഷ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗുഡ്വാന്സ്ഡ് ക്രിസ്ത്യന്‍ സ്റ്റഡീസ്സ് (മെശമര)െ ബാംഗ്ലൂര്‍-ല്‍നിന്നും പാസ്റ്ററല്‍ തീയോളജി ആന്റ് കൗണ്‍സിലിംഗ്-ല്‍ പി.എച്ച്.ഡി ലഭിച്ചു. നാഗരീകത യുവജനങ്ങളില്‍ ഉളവാക്കുന്ന മാനസിക സമ്മര്‍ദ്ദത്തെ ആസ്പമാക്കിയുള്ള പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ബാംഗ്ലൂര്‍-യൂണെറ്റെഡ് തീയോളജിക്കല്‍ കോളേജ് പ്രൊഫസറും പ്രാക്ടീസിംഗ് കൗണ്‍സിലറുമായ ഡോ. ജോസഫ് ജോര്‍ജ്ജിന്റെ കീഴില്‍ നടത്തിയ നാലുവര്‍ഷത്തെ ഗവേഷണത്തില്‍, ബാംഗ്ലൂര്‍ പട്ടണത്തിലെ പ്രധാനപ്പെട്ട നാലുപെന്തക്കോസ്തുസഭകളിലെ 200 യുവജനങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടായ വ്യതിയാനങ്ങളെകുറിച്ചാണ് പഠനം നടത്തിയത്. ഇതിലൂടെ രൂപ കല്പന ചെയ്ത കൗണ്‍സിലിംഗ് മോഡല്‍ യുവജനങ്ങളുടെ ആത്മീകവളര്ച്ചയ്ക്കും, വ്യക്തിത്വരൂപീകരണത്തിനും പ്രയോജനപ്പെടുന്നതാണ്.
മുണ്ടിയപ്പള്ളിയില്‍, പുളിയങ്കീഴില് പരേതനായ പാസ്റ്റര്‍ പി.സി.ഫിലിപ്പിന്റെയും അന്നമ്മഫിലിപ്പിന്റെയും രണ്ടാമത്തെ പുത്രനാണ് ഉദ്യോഗാര്‍ത്ഥം കുടുംബസമേതം റിയാദില്‍ ആയിരിക്കുമ്പോള്‍ ദൈവവേല്യ്ക്കായി വേര്‍തിരിഞ്ഞു. മൈസൂര്‍ യൂണിവേഴ്സിറ്റിയില്നിന്നുംമാസ്റ്റേഴ്സ് ഡിഗ്രിയും, ഏഷ്യന്‍ ക്രിസത്യന്‍ അക്കാദമി ഹോസൂറില്നിന്നും സിസ്റ്റമാറ്റിക് തീയോളജിയില്‍ റ്റി.എച്ച്.എം ഡിഗ്രിയും, ബാംഗ്ലൂര്‍ (മെശമര)െ -ല്‍നിന്നും പാസ്റ്റല്‍ തീയോളജി ആന്റ് കൗണ്‍സിലിംഗില്‍ എം.റ്റി.എച്ചും നേടിയിട്ടുണ്ട്. ഐ.പി.സിയുടെ ജെ.പി.നഗര്‍, രമേഷ് നഗര്‍, മരാതിക്കര ലിംഗരാജപുരം, കമ്മനപ്പള്ളി എന്നീ സഭകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി 15-ല്‍പരം സഭകള്സ്ഥാപിക്കുന്നതിനും, 25-ല്‍പരം വില്ലേജ് സഭകള്‍ക്ക് രൂപം നല്‍കുന്നതിനും പാസ്റ്റര്‍ വര്‍ഗ്ഗീസ് ഫിലിപ്പ് നേതൃത്വം നല്കി. 2010-ല്ആരംഭിച്ച ഗില്ഗാല് വര്‍ഷിപ്പ് സെന്റര്‍ ഒരു ഹീലിംഗ് കമ്മ്യൂണിറ്റിയായി അനേകര്‍ക്ക് ആശ്വാസമായിക്കൊണ്ടിരിക്കുന്നു.പ്രതിസന്ധികള്‍ നേരിടുന്നയൗവ്വനക്കാര്ക്കും, കുടുംബങ്ങള്‍ക്കും ശാലോം കൗണ്‍സിലിംഗ് സെന്റര്‍ ഒരു അനുഗ്രഹമാണ്.നല്ല ഒരു ഗ്രന്ഥകാരന്‍കൂടിയായ ഇദ്ദേഹം രൂത്ത്,ന്യായാധിപന്മാര്, എന്നീ പുസ്തകങ്ങളെ ആസ്പദമാക്കി രചിച്ച വ്യഖ്യാനകൃതികള് ഏറെ ശ്രദ്ധേയമാണ്. ഭാര്യ ലില്ലിക്കുട്ടി, മുണ്ടിയപ്പള്ളിപടിഞ്ഞാറേക്കൂറ്റ് കുടുംബാംഗമാണ്.