ജറുസലം: ദാവീദ് രാജാവിന്റെക കാലത്തേതെന്നു കരുതുന്ന, മൂവായിരം വര്‍ഷം പഴക്കമുള്ള കൊട്ടാരത്തിന്റെെ അവശിഷ്ടങ്ങള്‍ ജറുസലമില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ക്രിസ്തുവിനു മുന്പ്ാ പത്താം നൂറ്റാണ്ടിലെ രണ്ടു കെട്ടിടങ്ങളാണു കണ്ടെത്തിയത്. പഴയ യെഹൂദ്യ രാജവംശത്തിന്റെര കൊട്ടാരവും സംഭരണപ്പുരയുമാണിതെന്നാണു നിഗമനം. ഹീബ്രു സര്വംകലാശാലയിലെയും ഇസ്രയേല്‍ പുരാവസ്തു അതോറിറ്റിയുടെയും നേതൃത്വത്തിലാണു പര്യവേക്ഷണം നടന്നത്. കൊട്ടാരത്തിന്റെം തെക്കുഭാഗത്തെ ആയിരം ചതുരശ്രമീറ്റര്‍ വരുന്ന ഭാഗവും 30 മീറ്ററോളം വരുന്ന ചുറ്റുമതിലും ആകര്ഷനകമായ കവാടവുമാണു കണ്ടെത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ ഏലാ താഴ്വരയിലേക്കു തുറക്കുന്നതാണ് ഈ കവാടം. കൊട്ടാരത്തിലെ മുറികളില്‍ വലിയ അലങ്കാര മണ്പാനത്രങ്ങളും ഈജിപ്തില്നിഏന്ന് ഇറക്കുമതി ചെയ്ത പാത്രങ്ങളും ഉരുക്കുനിര്മിവതികളുടെ ഭാഗങ്ങളും ലഭിച്ചിട്ടുണ്ടെന്നും പര്യവേക്ഷകര്‍ പറഞ്ഞു. നഗരത്തിന്റെത ഒത്ത നടുവില്‍ വരുന്ന രീതിയിലാണു കൊട്ടാരമുള്ളത്.പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍ വരെയും കിഴക്ക് ഹെബ്രോണ്‍ പര്വ്തനിരയും ജറുസലമും വരെയും കാണുന്ന രീതിയില്‍ വിശാലമായ സംവിധാനമാണു കൊട്ടാരത്തിനുണ്ടായിരുന്നതെന്നു കരുതുന്നു. 1400 വര്ഷംര കഴിഞ്ഞു ബൈസാന്റിായന് കാലഘട്ടത്തില്‍ കൊട്ടാരഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടെന്നും പിന്നീട് ഇവിടെ ഒരു ഫാം ഹൗസ് ഉയര്ന്നെ ന്നും ആര്ക്കിിയോളജി വിഭാഗം കരുതുന്നു. നഗരത്തിന്റെഭ വടക്കുഭാഗത്താണു രാജാക്കന്മാരുടേതെന്നു കരുതുന്ന സംഭരണപ്പുര കണ്ടെത്തിയത്.