അഭിമുഖം ഹ്യദയനിലങ്ങളിലെ നല്ല ഉഴവുകാരന്‍ Djoshua

Voice Of Desert 10 years ago comments
അഭിമുഖം          ഹ്യദയനിലങ്ങളിലെ നല്ല ഉഴവുകാരന്‍                                         Djoshua

കൗമാരഹ്യദയങ്ങളില്‍ വചനത്തിന്റെ  വിത്തെറിയുന്ന നല്ല ഉഴവുകാരനായ ഡോ. ഡി.ജോഷ്വാ, താളംതെറ്റിയ ജീവിതങ്ങള്‍ക്ക് വഴിവിളക്കാണ്. കലാലയ സുവിശേഷീകരണ  ദൌത്യവുമായി മൂന്നു പതിറ്റാണ്ടുകള്‍പിന്നിട്ട ഇദ്ദേഹം എഴുപതിന്റെ  പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴും ആത്മീക യുവത്വം  കൈവെടിയാതെപതിനായിരങ്ങളുടെ  ആന്തരീക ജീവിതത്തെ ദീപ്തമാക്കുന്ന ആത്മീക ചൈതന്യത്തോടെ നടന്നുകയറിയവഴിത്താരകളിലെ ഉത്കൃഷടാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നുകലുഷമായ കലാലയ ദിശാ വ്യതിയാനങ്ങള്‍ഏല്പിക്കുന്ന പ്രക്ഷുബ്ധതകള്‍ക്കു നടുവില്‍ ഭാവിതലമുറയുടെ തലവര തിരുത്തുന്ന ICPF  എന്ന ആത്മീകസംഘടനയുടെ പ്രഥമ സ്റ്റാഫ് വര്‍ക്കറും വൈസ് പ്രസിഡന്റെുമാണിദ്ദേഹം.

ഇന്റര്‍ കോളെജീയ്റ്റ് പ്രയര്‍ ഫെല്ലോഷിപ്പ് (ICPF)മായുളള ബന്ധം, വളര്‍ച്ച, പ്രവര്‍ത്തനരീതികള്‍ എങ്ങനെവിലയിരുത്തുന്നു?

1973- മുതല്‍ ആസ്സാം, ഛ്ത്തീസ്ഘട്ട്, ജമ്മുകാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായി ജോലിയുംകര്‍ത്വവേലയും തുടരുമ്പോള്‍ ദൈവം എനിക്ക് നല്കിയ  പ്രത്യേക ദര്‍ശനമാണ് വിദ്യാര്‍ത്ഥകളുടെ ഇടയിലുള്ളപൂര്‍ണ്ണസമയ സുവിശേഷ വേല.  "A call within a call" (വിളിയ്ക്കകത്ത് ഒരു ഉള്‍വിളി) എന്നതുപോലെദൈവിക ഇടപെടല്‍  ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ 1982 സെപ്റ്റംബര്‍  7ാ തീയതി ചരല്‍‍കുന്നില്‍ നടന്നപ്രത്യേക യോഗത്തില്‍ ICPF പ്രസിഡണ്ട്  ഡോ.മുരളീധരന്‍ പ്രാര്‍ത്ഥ്ച്ച് എന്നെ അനുഗ്രഹിക്കുകയും,ആദ്യത്തെ ICPF സ്റ്റാഫ്‌ വര്‍ക്കറായി നിയമിതനാകുകയും ചെയ്തു. 1980-കളില്‍ പ്രൊഫ.മാത്യു.പി.തോമസിനാല്‍  ICPFപ്രവര്‍ത്തനമാരംഭിച്ചിരുന്നുവെങ്കിലും സ്വന്തമായി ഓഫീസില്ലായിരുന്നു.അപ്പോഴുണ്ടായിരുന്ന നാല്പത് ICPF യൂണിറ്റുകള്‍ക്കൊപ്പം ഒറ്റക്ക് പ്രവര്‍ത്തിച്ചു. ഒരു വര്‍ഷം കൊണ്ട് 140 പ്രയര്‍ യൂണിറ്റുകളായി ICPF വളര്‍ന്നു. ഇന്നത്തെപ്പോലെ POSH RESTAURANT STYLE ഇല്ലാത്ത അക്കാലങ്ങളില്‍ലളിതമായ ജീവിതരീതികള്‍ അവലംബിച്ചു എല്ലാവരും പ്രവര്‍ത്തിച്ചു. STAFF WORKER എന്നഉത്തരവാദിത്തത്തോടെ കോട്ടയം, തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിരന്തരം യാത്ര ചെയ്തു.ദൈവം പ്രവര്‍ത്തനങ്ങളെ അനുഗ്രഹിച്ചു. വലിയ ആത്മീക മുന്നേറ്റത്തിന് കാരണമായി പലരെയുംഎഴുന്നേല്‍പ്പിച്ചു.

2013-ല്‍ ICPF ന് 100 WORKERS ഉണ്ട്. 19 സംസ്ഥാനങ്ങളില്‍ ശക്തമായ പ്രവര്‍ത്തന സാന്നിധ്യമുണ്ട്.എയ്ഞ്ചലോസ് ഒന്നും രണ്ടും വാഹനങ്ങള്‍ സഞ്ചരിക്കുന്ന സുവിശേഷ സംഘമാണ്. ICPF ന് സ്വന്തമായിഓഫീസ് മന്ദിരവും, പ്രസിദ്ധീകരണ വിഭാഗവുമുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി വൈസ്‌ പ്രസിഡന്‍റ് ആയും,MISSION CHALLENGE   വിഭാഗത്തിന്റെ ഉത്തരവാദിത്വവും വഹിക്കുന്നു. സുവിശേഷവേലക്കുള്ള സമര്‍പ്പണആഹ്വാനം നല്‍കി ചെറുപ്പക്കാരേ, ക്രിസ്തുവിനായ് നേടുവാന്‍ റിസോഴ്സ് പേഴ്സണായി ലോകമെങ്ങുംയാത്രചെയ്യുന്നു. അനേകം കുഞ്ഞുങ്ങള്‍ ദൈവത്തിനായ് സമര്‍പ്പിക്കുന്നുവെന്നത് ദൈവ നാമമഹത്വത്തിനായ്പറയട്ടെ!!!!!

 

കലാലയ സുവിശേഷീകരണ രംഗത്തെ വെല്ലുവിളികള്‍ എന്തൊക്കെയാണ്?

ഒന്നാമത്: വിശ്വസ്തരായ വേലക്കാരുടെ  അഭാവമുണ്ട്. വിശ്വസ്തന്മാര്‍ ദൌത്യം ഏറ്റെടുക്കുന്നില്ല.മൂല്യശോഷണം വന്നതിനാല്‍  വേലക്കാരോടുള്ള ബഹുമാനം കുറഞ്ഞു.

രണ്ടാമത്: ഉപദേശപരമായ വ്യതിയാനമാണ്. അവരവരുടെ  ഇഷ്ടാനുസരണമുള്ള ഒരു സുവിശേഷംഅല്ലെങ്കില്‍ മറ്റൊരു ക്രിസ്തു ഉയര്‍ത്തപ്പെടുന്നു. PRAISE & WORSHIP- ന്റെ  അതിപ്രസരമേറുകയാണ്.കാല്‍വറി സ്നേഹം ഹൃദയത്തിലേക്ക് കടത്തി വിടുന്നതില്‍ സുവിശേഷകരും പരാജയപ്പെടുന്നു. ശിഷ്യത്വംവേണ്ടരീതിയില്‍ പഠിപ്പിക്കുന്നില്ല.

Every Byway should lead to the Highway of Calvary എല്ലാ ഇടവഴികളും, ക്രിസ്തുവിലേക്കുള്ളരാജവീഥിയാകണം. കോളേജ് വിദ്യാര്‍ഥികള്‍ ക്രിസ്തീയ സ്നേഹത്താല്‍ പിടിക്കപ്പെട്ടവരാകണം. ഇന്ന്‍ഗാനതരംഗത്തിന്റെ അതിപ്രസരണത്തിലാകൃഷ്ടരായി ദര്‍ശനം മറക്കുന്നു. വചനത്തിന്റെ  ദുര്‍ലഭ്യത ബലഹീനരായ ക്രിസ്ത്യാനികളെ സ്ര്ഷടിക്കും.

അന്ത്യോക്ക്യയിലെ ശിഷ്യന്മാര്‍ക്കാണ ക്രിസ്ത്യാനിയെന്ന പേരുണ്ടായത്. ഇന്ത്യ ഒരു ക്രിസ്തീയ മാര്‍ഗ്ഗത്തിലേക് വരണമെങ്കില്‍ ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെപ്പോലെ  ജീവിക്കണം. (പിതാവ് എന്നെഅയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു യോഹ:20:21). ഈ വാക്യം മുഖവിലക്കെടുത്ത് എന്തുവിലകൊടുത്തും, ഏതു സമയത്തും, ഏതു സ്ഥലത്തും സുവിശേഷം പ്രസംഗിക്കണം. ലജ്ജിക്കരുത്.

 

ആയിരക്കണക്കിന് ചെറുപ്പക്കാരെ ഹൃദയ തകര്‍ച്ചയില്‍ നിന്നും മാനസാന്തരത്തിലേക്കു നയിക്കുവാനുള്ളഭാഗ്യമുണ്ടായല്ലോ... നേര്‍വഴിയിലേക്കുള്ള ദൂരക്കാഴ്ച പകര്‍ന്നുകിട്ടിയ  കൗമാര യൗവ്വനദശയിലെവഴിത്തിരിവ് ഏപ്രകാരമായിരുന്നു?

ആത്മീക പശ്ചാത്തലമുള്ള ഒരു CSI  കുടുംബത്തിലാണ്‍ ജനിച്ചത്. 19-ാം വയസില്‍  രക്ഷിക്കപ്പെട്ടു.കലാകാരനായി അറിയപ്പെട്ടു. കോളേജ് യുണിവേഴ്സിറ്റി തലങ്ങളില്‍ ശ്രദ്ധേയനായ ബെസ്റ്റ് മോണോആക്ടര്‍!! ആശയവിനിമിയരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കലാരൂപമാണിത്. എന്നാല്‍  "best is the enemy of good" എന്ന ആദര്‍ശം ഞാന്‍  സ്വീകരിച്ചു. ഏറ്റവും നല്ലത് നല്ലതിന്റെ ശത്രുവാണെന്ന് ഞാന്‍തിരിച്ചറിഞ്ഞു. വിദ്യാഭ്യാസ കാലയളവില്‍  സുവിശേഷ വേലയ്ക്കായി സമയം  കണ്ടെത്തി. ബി.എകഴിഞ്ഞപ്പോഴേയ്ക്കും കര്‍ത്താവുമായി ഒരു ഉടമ്പടി ചെയ്തു. എം.എയ്ക്ക്  അഡ്മിഷന്‍ കിട്ടിയാല്‍ ഒരുstudent missionary  യായി പ്രവര്‍ത്തിക്കുമെന്നതായിരുന്നു ആ ഉടമ്പടി . അപ്രകാരം  കൊല്ലം എസ്‌. എന്‍കോളേജില്‍  എം.എയ്ക്ക് അഡ്മിഷന്‍ കിട്ടി. ട്രാക്റ്റ് വിതരണം, പരസ്യയോഗങ്ങള്‍ ഒക്കെ ചെയ്യുവാന്‍ ദൈവംസഹായിച്ചു. എന്നാല്‍  നീലഗിരിയില്‍  നടന്ന union of evangelical  student of India യുടെ നാഷണല്‍ ക്യാംപില്‍  ജോലിയോടുകു‌ടെ  സുവിശേഷ വേല ചെയ്യുവാന്‍ ഞാന്‍ സമര്‍പ്പിച്ചു.  മാതൃക വിദ്യാര്‍ത്ഥിയായും,വാഗ്മിയായും അറിയപ്പെട്ട  ആ കാലയളവില്‍ (1967) സ്നാനപ്പെട്ട് പെന്തക്കോസ്തു സഭാംഗമായി. എം.എപഠനം പൂര്‍ത്തിയാക്കി ഫാത്തിമ മാതാ കോളേജില്‍  ജോലിയ്ക്കായ് പ്രവേശിച്ചപ്പോള്‍ തോന്നിഐ.എ.എസ്സ്. പരീക്ഷ  എഴുതണമെന്ന്‍. എഴുത്തു പരീക്ഷ പാസ്സായെങ്കിലും   വൈവ വോസി ലഭിച്ചില്ല.കിട്ടാതിരുന്നത് നന്നായിയെന്നും ഇത് ദൈവത്തിന്റെ പദ്ധതിയിയെന്നും പീന്നീട് എനിക്ക് ബോധ്യമായി.വേലയ്ക്കായുള്ള ദര്‍ശനത്തിന്റെ പൂര്‍ത്തികരണവും വഴിത്തിരിവും നല്‍കിയതായിരുന്നു ഈ അനുഭവങ്ങള്‍. Every home crusade- ന്റെ ചരിത്രത്തില്‍  ആദ്യത്തെ student minister ആയി സേവനം അനുഷ്ടിച്ചതുംദൈവിക ഇടപെടല്‍  സാധ്യമാക്കിയ യൗവ്വനകാല  അനുഭവങ്ങളാണ്.

 

നേപ്പാളില്‍  പ്രധാനമന്ത്രി പദത്തിലെത്തിയവരെ ഒരിക്കല്‍  പഠിപ്പിക്കാനും, സുവിശേഷം പറയാനുംസാധിച്ചതായ് മനസ്സിലാക്കുന്നു. ഒരു സുവിശേഷകനെന്ന നിലയില്‍ നേപ്പാള്‍ ജീവിതത്തിലെമധുരസ്മരണകള്‍ എന്തൊക്കെയാണ്?

1968 ആഗസ്റ്റ്‌ 12-ന് ഞാന്‍ നേപ്പാളിലേക്ക് യാത്രതിരിച്ചു. സുദീര്‍ഘമായ അന്നത്തെ യാത്ര ഇപ്പോഴും മനസ്സിലുണ്ട്. അഞ്ചുദിവസം ബസ്സ്‌യാത്ര; മൂന്നുദിവസം നടപ്പ്... അങ്ങനെ കൊല്ലത്ത് നിന്നും ബീഹാര്‍അതിര്‍ത്തി വഴി ഞാന്‍ നേപ്പാളിലെത്തി. ഖോര്‍ഘ ജില്ലയിലെ മിഷന്‍ സ്കൂളില്‍ അധ്യാപകനായി. അന്ന്‍സ്കൂള്‍ ചാപ്പലില്‍  പലരും പ്രാര്‍ത്ഥ്നയ്ക്കു വരുമായിരുന്നു. പരസ്യമായി പ്രസംഗിക്കുവാന്‍അനുവാദമില്ലെങ്കിലും കരയുവാനും പ്രാരത്ഥ്ക്കുവാനും സ്വാതന്ത്രമുണ്ടായിരുന്നു. ക്രിസ്ത്യാനികളായിഏകദേശം 300  പേര്‍ മാത്രം. എന്നാലിന്ന്‍ നേപ്പാളില്‍‍ ആകെയുള്ള മൂവായിരത്തി അഞ്ഞൂറ് ഗ്രാമങ്ങളില്‍ മൂവായിരം ഗ്രാമങ്ങളിലും ക്രിസ്തീയ സഭകളുണ്ട്. "ഞാനല്ല കാരണം; പക്ഷെ ഞാനും ഒരു കാരണമാണ്". സംഘടനകളില്ല; ഹൌസ് ചര്‍ച്ചുകളെ ഉണ്ടായിരുന്നുള്ളു. personal evangelism-ത്തിനു വളരെ സാധ്യതകള്‍ ഉള്ള കാലം. നേപ്പാള്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പാണ് അന്നത്തെ ആദ്യകാല സഭാപ്രവരത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

2012-ഏപ്രിലില്‍ ഞങ്ങള്‍ കുടുംബമായി നേപ്പാള്‍ സന്ദര്‍ശിച്ചു. Deputy Prime Minister-ആയിരുന്നനാരായണന്‍ശ്രേഷ്ട കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു- നാല്പതു വര്‍ഷം മുന്‍പ് നിങ്ങളെ പോലുള്ളവര്‍  ഈകുഗ്രാമത്തില്‍ വന്നതിനാലാണ് ഞങ്ങള്‍ ഇന്ന്‍ ഈ നിലയിലായത്. നാരായണന്‍ശ്രേഷ്ടബാലനായിരുന്നപ്പോള്‍ മുതല്‍ സുവിശേഷം കേള്‍ക്കുന്നതാണ്. പ്രധാനമന്ത്രിയായിരുന്ന ബാബുറാം പടറായിയുംസുവിശേഷം അറിഞ്ഞ വ്യക്തിയാണ്. സയനസ് ടീച്ചര്‍ ആയിരുന്ന എന്റെ ഭാര്യ അവരെ പഠിപ്പിച്ചതാണ്.പേര്‍സണല്‍  ഇവാന്‍ജലിസവും  പ്രാര്‍ത്ഥനയുമാണ് നേപ്പാളില്‍ ഇന്നു കാണുന്ന ആത്മീയ മുന്നേറ്റംസാധ്യമാക്കിയത്. 1973-ല്‍ ഞാന്‍ നേപ്പാളില്‍ നിന്നും മടങ്ങി.

ഡോ. ഡി.ജോഷ്വാ

കൊല്ലം പട്ടത്താനത്ത് തുണ്ടു പുരയിടം കുടുംബത്തില്‍ ജോസഫ്-സാറ ദമ്പതികളുടെ മകനായി1943 ഒക്ടോബര്‍ 22-ന് ജനിച്ചു. ഒരു കലാകാരനായി  അറിയപ്പെട്ട പഠനനാളുകളില്‍ (1963)രക്ഷിക്കപ്പെട്ട്, സുവിശേഷ വേലയോട് ആഭിമുഖ്യം പുലര്‍ത്തി. 1966-ല്‍ M.A പാസ്സായി,ഫാത്തിമ മാതാ കോളേജില്‍ അധ്യാപകനായി. 1967 ഒക്ടോബര്‍ 27ന് സ്നാനപ്പെട്ട് പെന്തക്കോസ്തുകാരനായി, ഏ.ജീ സഭയോട് ചേര്‍ന്ന്‍ കൂട്ടായ്യമ ആചരിച്ചു. Evangelical student union of India, Every home crusade തുടങ്ങിയ കലാലയ ആത്മീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. 1968-1973 കാലഘട്ടത്തില്‍ നേപ്പാളില്‍ അധ്യാപകവൃത്തിയോടു കു‌ടിസുവിശേഷകനായിരുന്നു. 1973-മുതല്‍ ആറര വര്‍ഷം വടക്കേ ഇന്ത്യയിലും ജോലിയോടെ വേലതുടര്‍ന്നു. 1982-ല്‍ ICPF ന്റെ  പ്രഥമ സ്റ്റാഫ് വര്‍ക്കറായി.  വിവിധ ചുമതലകള്‍‍ വഹിച്ചു. വേദശാസ്ത്ര പഠനത്തില്‍ M.Div, M.Th എന്നിവയോടൊപ്പം PhD യും നേടിയിട്ടുണ്ട്.  ഇപ്പോള്‍ ICPF Vice President ആയി സേവനം  അനുഷ്ടിക്കുന്നു.

ഭാര്യ: ശാന്ത,  മക്കള്‍: ശലോമി, സാറ, സാമുവല്

ഭാരതത്തില്‍, വിശിഷ്യ കേരളത്തില്‍ സ്ത്രീ പീഡനം പോലുള്ള സാമൂഹിക ദുഷ്പ്രവണതകളുടെ നടുവില്‍ ICPF-ന്റെ ഇടപെടല്‍ എത്രമാത്രം ഫലപ്രദമാണ്?

1990-മുതല്‍ ICPF-ന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ബോധവല്‍ക്കരണ നീക്കങ്ങള്‍ ഏറെ ഫലപ്രദമാണ്.പാട്ടുകള്‍, തെരുവ് നാടകങ്ങള്‍ തുടങ്ങിയ വിവിധതരം പൊതുപരിപാടികള്‍  വഴി സാമൂഹിക തിന്മകള്‍ക്കെതിരെ ICPF നിരന്തരം പ്രവര്‍ത്തിച്ചു വരുന്നു. പാന്‍മസാല ഉപയോഗം സര്‍ക്കാര്‍ നിരോധിക്കാന്‍കാരണം ICPF തുടങ്ങിവെച്ച ബോധവല്‍ക്കരണം മുഖാന്തരമാണ്. മദ്യ, മയക്കുമരുന്നുകള്‍ക്കെതിരെ,മൊബൈല്‍ ഫോണ ദുരുപയോഗത്തിനെതിരെ ഞങ്ങള്‍ നിലകൊള്ളുന്നു. കുടുംബങ്ങളുടെ കെട്ടുറപ്പ്,കൌമാരക്കാരുടെ മാനസിക പ്രശ്നങ്ങള്‍, മാതാപിതാക്കള്‍ക്കുള്ള  നിര്‍ദേശങ്ങള്‍ തുടങ്ങിയ വിവിധയിനംപദ്ധതികള്‍ക്കായ് കൌണ്സിലിംഗ് ക്യാംപുകള്‍ സംഘടിപ്പിച്ചുവരുന്നു. ക്യാംപുകളില്‍ ഇത്തരം വിഷയങ്ങള്‍ക്ക്പ്രാധാന്യം നല്‍കി. ഇന്ന്‍ ആനുകാലിക പ്രശ്നപരിഹാരത്തിനായ് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിപ്പിക്കുന്നുണ്ട്.

 

ഇന്നത്തെ തലമുറ?

കൌമാരക്കാര്‍ വിവാഹത്തിനു മുന്‍പ് ലൈംഗിക പരീക്ഷണങ്ങളില്‍ ആഗ്രഹമുള്ളവരാണ്. ഇതൊക്കെപാപമാണെന്ന്‍ സഭ പഠിപ്പിക്കുന്നില്ല. വിവാഹമോചനം ദൈവം വെറുക്കുന്നുവെന്ന്‍ പലരും മറക്കുന്നു.ചെറുപ്പക്കാര്‍ക്കിടയില്‍  ആദര്‍ശപ്രേമമില്ല;  നൈമിഷിക ബന്ധവും മാനസിക പ്രശ്നങ്ങളും പെരുകുന്നു.സഭകളില്‍ SUNDAY SCHOOL പഠനം പ്രോത്സാഹിപ്പിക്കണം. ENTRANCE COACHING നല്കാനുള്ളമാതപിതാക്കളുടെ വ്യഗ്രത SUNDAY SCHOOL, ICPF എന്നീ ആത്മീക കൂട്ടയ്മകളോടും കാണിക്കണം.സഭായോഗങ്ങളില്‍  വിശുദ്ധി പ്രസംഗിക്കുന്നില്ല. ഉപവാസയോഗങ്ങള്‍ മിഷനുവേണ്ടി ഫോക്കസ് ചെയ്യണം.വര്‍ഷത്തിലൊരിക്കലെങ്കിലും MISSION CHALLENGE യോഗങ്ങള്‍ ക്രമീകരിക്കണം. പരിശുദ്ധാത്മാവിന്‍റെഅഭിഷേകം കൂടാതെ ഒന്നും വിജയിക്കില്ലയെന്ന്‍ പഠിപ്പിക്കണം. ആത്മാവില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകണം.സമര്‍പ്പിക്കപ്പെടണം.

 

ഗ്രന്ഥകാരനും,എഴുത്തുകാരനുമായ താങ്കളുടെ വായനാനുഭവങ്ങള്‍?

വായന കൂടാതെ ഒരിക്കലും ഒരാള്‍ക്ക് വളരാനോ.....ഒരു മഹാനാകാനോ കഴിയുകയില്ല.  ഒരു മാസം ഒരു നല്ല  പുസ്തകമെങ്കിലും വായിക്കും. ഒരു മലയാള പത്രവും ഒരു ഇംഗ്ലീഷ് പത്രവും മുടങ്ങാതെവായിക്കുന്നുണ്ട്. വേദപുസ്തകം വായിച്ച നോട്ട് കുറിക്കും. കുറഞത് അഞ്ചു മുതല്‍ പത്ത് വരെ അദ്ധ്യായങ്ങള്‍ദിവസവും വായിക്കും. വായന വളര്‍ച്ചക്കാവശ്യമെങ്കില്‍  വേദപുസ്തകവായന തെറ്റുചെയ്യാതെ ജീവിക്കുവാന്‍അത്യന്താപേഷിതമാണ്.

 

 

 

നിരന്തരം പാട്ടുകള്‍ പാടുകയും പാടുവാന്‍‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ. ദൈവീക സംസര്‍ഗമോ....കണ്ണുനീരിന്റെ അനുഭവമോ എന്താണ് ഈ പാട്ടിന്റെ  പ്രേരണ?

പാട്ടുകള്‍ പാടാന്‍ പ്രേരണ തന്നത് എന്‍റെ അമ്മയാണ്. സ്റ്റുഡന്റ് പരീക്ഷ കഴിഞ്ഞാല്‍  അമ്മ പറയും. നീ ഒരുപത്ത് പാട്ട് ഇന്ന് പാട്.. ദൈവത്തെ സ്തുതിക്കാനും വിശുദ്ധി നിലനിര്‍ത്താനും പാടണം.

LET THE BEAUTY OF JESUS BE SEEN IN ME.....എന്ന ഈരടികളാണ് ഞാന്‍ ആദ്യം പഠിച്ചത്. TURN YOUR EYES UP ON JESUS എന്ന ഗാനം എന്‍റെ യൗവന കാലഘട്ടത്തിലെ ചിന്താവികാരങ്ങളെ നേര്‍വഴിക്ക്നടത്തി. ദിവസവും മൂന്നുനേരവും ദൈവ മുഖത്തേക്കു നോക്കുവാന്‍ പ്രേരിപ്പിച്ച നിരവധി ഗാനങ്ങള്‍ എന്‍റെആത്മീക ജീവിതത്തിന്റെ വിജയക്കൊടിയാണ്.

 

കേരളത്തിലെ പെന്തക്കോസ്തു വിശ്വാസികള്‍?

കേരളത്തില്‍ ബൈബിള്‍ ക്ലാസ്സുകള്‍ കുറഞ്ഞു. പെന്തക്കോസ്തുകാര്‍ക്ക് മാനസാന്തരം എന്തെന്നറിയാത്തഅവസ്ഥ. "നിനക്ക് ഒരു കുറവുണ്ട്" എന്നത് ഏറ്റെടുക്കുന്നില്ല. അഭിഷേകം ഇല്ലെങ്കിലും പെന്തക്കോസ്തില്‍തുടരാമെന്ന സ്ഥിതിയാണ്. നിരന്തരം പാപം ചെയ്യുന്ന സമൂഹമായി പെന്തക്കോസ്തുകാര്‍ മാറുകയാണ്.അസൂയ, പിണക്കം, വ്യവഹാരം, വിദ്വേഷം തുടങ്ങിയ പാപങ്ങളില്‍ കുറ്റബോധമില്ല. നിരപ്പുണ്ടാകുന്നില്ല. കേരളത്തിലെ പെന്തക്കോസ്തു സമൂഹത്തിലെ മൂല്യത്തകര്‍ച്ച കാരണം സുവിശേഷകരോടുള്ള മാന്യതനഷ്ടപെട്ടു. എങ്കിലും നല്ലൊരുകാലം  വീണ്ടും മടങ്ങി വരുമെന്ന് വിശ്വസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു."അനീതി ചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവന്‍ ഇനിയും അഴുക്കാടട്ടെ; വിശുദ്ധന്‍ ഇനിയുംതന്നെ വിശുദ്ധീകരിക്കട്ടെ..."(REV.22:11)


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,324

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 451999 Website Designed and Developed by: CreaveLabs